Monday, June 12, 2017

ഇന്ത്യൻ എം-സാൻഡ് വിപണിയിൽസമഗ്ര സഹകരണത്തിന് മെറ്റ്‌സോയുംസിഡിഇ ഏഷ്യയും തമ്മിൽ ധാരണ



കൊച്ചിജൂൺ 10:  ഇന്ത്യയിലെഉപയോക്താക്കൾക്കായി മികച്ച എം-സാൻഡ്(മാനുഫാക്ചേർഡ് സാൻഡ്ഉത്പന്നങ്ങൾഎത്തിക്കാനുള്ള വിപണി സഹകരണത്തിനുമെറ്റ്സോ (ഇന്ത്യപ്രൈവറ്റ് ലിമിറ്റഡും സിഡിഇഏഷ്യ ലിമിറ്റഡും തമ്മിൽ ധാരണയായിഎം-സാൻഡ്ക്രഷിങ്സ്ക്രീനിങ് സാങ്കേതികവിദ്യയുമായിമെറ്റ്സോ രംഗത്തുണ്ടാകുംഎം-സാൻഡ് ഉൽപാദനപ്രക്രിയയ്ക്ക് ഉതകുന്ന വെറ്റ് ക്ലാസിഫിക്കേഷൻഉപകരണങ്ങളുമായാണു സിഡിഇ രംഗത്തുണ്ടാകുക.

ലോകമെമ്പാടും സിഡിഇയെ പോലുള്ള ശക്തരായപങ്കാളികളുമായി സഹകരിച്ചു ശേഷിയുംസാന്നിധ്യവും വിപുലമാക്കുകയെന്നലക്ഷ്യവുമായാണു മെറ്റ്സോ ധാരണയുണ്ടാക്കിയത്.എം-സാൻഡ് പോലെ കയറ്റുമതിമേഖലയിൽ ഉയർന്നഗുണനിലവാരമുള്ളതും സമഗ്രവുമായ ഉത്പന്നങ്ങൾഎത്തിക്കുകയെന്നതാണു പ്രധാന ലക്ഷ്യം.

ഖനനമേഖലയ്ക്കുള്ള ഉപകരണങ്ങളും സേവനങ്ങളുംഎത്തിക്കുന്ന മുൻനിര സ്ഥാപനമെന്ന നിലയിൽഉപയോക്താക്കൾക്ക് മികവുറ്റ ഉത്പന്നങ്ങൾലഭിക്കുന്നെന്ന് ഉറപ്പാക്കാൻ മെറ്റ്സോപ്രതിജ്ഞാബദ്ധമാണെന്നു മെറ്റ്സോ ഇന്ത്യയുടെവൈസ് പ്രസിഡന്റ് (മൈനിംഗ് ആൻഡ് അഗ്രിഗേറ്റ്സ്)കമൽ പഹൂജ ചുണ്ടിക്കാട്ടിഗുണനിലവാരവുംകാര്യശേഷിയും മികച്ചതാണെന്നു മാത്രമല്ല അതുപരിസ്ഥിതിക്കിണങ്ങുന്നതും ലാഭകരവുംകൂടിയാണ്.മെറ്റ്സോ-സിഡിഇ ധാരണയോടെഉപയോക്താക്കൾക്ക്  നേട്ടങ്ങളെല്ലാം വളരെഎളുപ്പത്തിൽ നേടാൻ അവസരമൊരുങ്ങും.മെറ്റ്സോയ്ക്കും സിഡിഇ ഏഷ്യക്കും ഇന്ത്യയിൽമികച്ച ഭാവിവളർച്ചയ്ക്കു വേദിയൊരുങ്ങുകയുംചെയ്യും-പഹൂജ പറഞ്ഞു.

'മെറ്റ്സോയുമായുള്ള  വിപണിധാരണ ഇരുസ്ഥാപനങ്ങൾക്കും വളർച്ചയ്ക്കു പുതിയഅവസരങ്ങളൊരുക്കുംഇതിനെ ഉപയോക്താക്കളായസ്ഥാപനങ്ങൾ സർവാത്മനാ സ്വാഗതം ചെയ്യും'-സിഡിഇ ഏഷ്യാ മാനേജിങ് ഡയറക്ടർ മനീഷ് ഭാർട്യവ്യക്തമാക്കിമെറ്റ്സോയുടെയും സിഡിഇഏഷ്യയുടെയും ലോകോത്തരസാങ്കേതികവിദ്യയിലൂടെ ഉത്പാദിപ്പിക്കപ്പെടുന്നതുമികവുറ്റ ആകൃതിയിലുള്ളതും അഴുക്കു പാടേനീക്കിയതും മികച്ച ഗ്രേഡിങ്ങിലുമുള്ള എം-സാൻഡാണ്അതിവേഗംഇല്ലാതായിക്കൊണ്ടിരിക്കുന്നതും അത്യധികംവിലയേറിയതുമായ പ്രകൃതിദത്ത മണലിനുപരിഹാരമാണ് എം-സാൻഡ്നിർമാണമേഖലയ്ക്ക്ഏറ്റവും മികവുറ്റ ഗ്രേഡിലുള്ള എം-സാൻഡ്ലഭ്യമാക്കാൻ  ധാരണവഴി സാധ്യമാകുംമണൽകഴുകാൻ ഉപയോഗിക്കുന്ന വെള്ളം 95 ശതമാനവുംപുനരുപയോഗത്തിനു സാധ്യമാകുന്നതാണ്സാങ്കേതികവിദ്യയിൽ ക്രഷർ വേസ്റ്റ് ഏറ്റവും കുറഞ്ഞതോതിലാണുണ്ടാകുന്നത്ഇതിനാൽ പ്രകൃതിവിഭവഉപയോഗവും അത്രമാത്രം കുറഞ്ഞിരിക്കുംഇത്ഉപയോക്താക്കൾക്കു വലിയതോതിൽ ലാഭകരമാകും-ഭാർട്യ ചൂണ്ടിക്കാട്ടി.

എം-സാൻഡ് വിപണിയിലെ സാന്നിധ്യംവിപുലീകരിക്കാനും ഇരുസ്ഥാപനങ്ങളുടെയുംവൈദഗ്ധ്യവും സാങ്കേതിക വിജ്ഞാനവുംപൊതുവായി പ്രയോജനപ്പെടുത്താനും മാത്രമാണുമെറ്റ്സോയും സിഡിഇ ഏഷ്യയും തമ്മിലുള്ള ധാരണ.സ്ഥാപനങ്ങളുമായി കരാർ ഒപ്പിടുന്നതും ചർച്ചകൾനടത്തുന്നതുമെല്ലാം അതതു കമ്പനികൾ സ്വന്തംനിലയിലായിരിക്കും.

സിഡിഇയെക്കുറിച്ച്:-

ക്വാറികൾക്കും ഖനികൾക്കുമുള്ള വാഷിങ്ഉപകരണങ്ങളും പുനരുപയോഗസാങ്കേതികവിദ്യയും ആഗോള വിപണിയിൽതന്നെലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനംപുനരുപയോഗം,ഖനനംപ്രത്യേക വ്യാവസായിക മണൽ നിർമാണംതുടങ്ങിയ മേഖലകൾക്കാവശ്യമായ ഉത്പന്നങ്ങളുടെവലിയ ശൃംഖലതന്നെ സിഡിഇക്കുണ്ട്അഞ്ചുസെക്ടറുകളിലും എട്ടു മേഖലകളിലുമായി ഇരുപതുവർഷത്തിലേറെയായി ഉപയോക്താക്കളുമായിതികഞ്ഞ സൗഹാർദപരമായ അന്തരീക്ഷത്തിൽസിഡിഇ പ്രവർത്തിച്ചുവരുന്നു.

സിഡിഇയുടെ ആഗോള ഡിസൈൻ ആസ്ഥാനം വടക്കൻഅയർലണ്ടിലാണ്ഏഷ്യൻ മേഖലാ ആസ്ഥാനംകൊൽക്കത്തയും തെക്കേ അമേരിക്കൻ മേഖലാആസ്ഥാനം ബ്രസീലിലെ സാവോ പോളോയുമാണ്.ഓസ്ട്രേലിയൻ മേഖലയ്ക്കായി ഓസ്ട്രേലിയയിലെഓർമ്യൂവും വടക്കൻ അമേരിക്കൻവിപണിയിലേക്കായി യുഎസിലെ നോർത്ത്കരോലിനയും മേഖലാ ആസ്ഥാനങ്ങളാക്കിയാണുപ്രവർത്തനംവടക്കൻ ആഫ്രിക്കയിലും സബ്സഹാറൻ ആഫ്രിക്കയിലും മിഡിൽ ഈസ്റ്റിലുംകമ്പനിയുടെ പ്രതിനിധികളുണ്ട്.

സിഡിഇയെക്കുറിച്ചുള്ള വിവരങ്ങൾക്ക്വെബ്സൈറ്റ്: www.cdeglobal.com

മെറ്റ്‌സോയെക്കുറിച്ച്:-
ഖനികൾറീസൈക്ലിങ്അഗ്രിഗേറ്റ്സ്ഓയിൽഗ്യാസ്,പൾപ്പ്പേപ്പർ തുടങ്ങിയവയുടെ സംസ്കരണവ്യവസായ മേഖലയിൽ സേവനം നടത്തുന്നലോകത്തിലെ മുൻനിര കമ്പനിയാണു മെറ്റ്സോ.പ്രവർത്തന കാര്യക്ഷമത ഉയർത്തൽറിസ്ക്ക്കുറയ്ക്കൽആദായക്ഷമത ഉയർത്തൽ തുടങ്ങിയമേഖലകളിൽ ഉപയോക്താക്കളായ സ്ഥാപനങ്ങളെപുതുമയുള്ളതും കാര്യക്ഷമവുമായ വിജ്ഞാനസാങ്കേതികവിദ്യയിലൂടെ മെറ്റ്സോ സഹായിക്കുന്നു.സ്ഥാപനങ്ങളുടെ വളർച്ചയ്ക്ക് ഉതകുന്ന തരത്തിൽനൂതന മാർഗങ്ങളാണ് മെറ്റ്സോ അവലംബിക്കുന്നത്.

മൈനിങ്-അഗ്രിഗേറ്റസ് പ്രോസസിങ് ഉപകരണങ്ങൾമുതൽ ഇൻഡസ്ട്രിയൽ വാൽവുകൾവരെയുണ്ട്മെറ്റ്സോയുടെ ഉൽപന്ന ശ്രേണിയിൽ.ലോകവ്യാപകമായി 80 സർവീസ് കേന്ദ്രങ്ങളിലായി ആറായിരം സർവീസ് പ്രൊഫഷനലുകൾമെറ്റ്സോയുടെ ഉപയോക്താക്കൾക്കായിസേവനസന്നദ്ധരായുണ്ട്സുരക്ഷയുടെ കാര്യത്തിൽമെറ്റ്സോയുടേതു വിട്ടുവീഴ്ചയില്ലാത്തസമീപനമാണ്.

ഫിൻലണ്ടിലെ ഹെൽസിങ്കി നാസ്ഡാക്കിൽ ലിസ്റ്റ്ചെയ്യപ്പെട്ട കമ്പനിയാണു മെറ്റ്സോ. 2016 2.6 ബില്ല്യൻയൂറോയ്ക്കുള്ള വിറ്റുവരവു കമ്പനി നേടിയിരുന്നു. 50രാജ്യങ്ങളിലായി 11,000ത്തിലേറെ ജീവനക്കാർമെറ്റ്സോയ്ക്കുണ്ട്.

വെബ്സൈറ്റ്www.metso.com,www.twitter.com/metsogroup 

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:
മായാങ്ക് ശർമഹെഡ്-മാർക്കറ്റിങ് & കമ്മ്യൂണിക്കേഷൻസ്ഇന്ത്യ & എപിഎസിമെറ്റ്സോഫോൺ+91 9999775549.    -മെയിൽ:  mayank.sharma@metso.com,

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...