Wednesday, June 14, 2017

ട്രയംഫ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌




കൊച്ചി : ട്രയംഫ്‌, കൂടുതല്‍ പ്രത്യേകതകളോടുകൂടിയ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌ വിപണിയിലെത്തി. ഡല്‍ഹി എക്‌സ്‌ ഷോറൂം വില 8.5 ലക്ഷം രൂപ.
കരുത്തിനേയും ഊര്‍ജ്ജത്തേയും ടോര്‍ക്കിനേയും പുതിയ തലങ്ങളിലേയ്‌ക്ക്‌ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസിനെ ശ്രദ്ധേയമാക്കുന്നത്‌. സമാനതകളില്ലാത്ത രൂപകല്‍പന, നൂതന സാങ്കേതികവിദ്യ, ഏറ്റവും ഉയര്‍ന്ന സസ്‌പെന്‍ഷന്‍, ബ്രേയ്‌ക്ക്‌, ടയറുകള്‍ എന്നിവയെല്ലാം സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസിനെ വ്യത്യസ്ഥമാക്കുന്നു.
സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ 765 സിസി എഞ്ചിന്‍ വികസിപ്പിച്ചെടുത്തത്‌ ഡേടോണാ എഞ്ചിനില്‍ നിന്നാണ്‌. ക്രാങ്ക്‌, പിസ്റ്റണ്‍സ്‌, നികാസില്‍ പ്ലേറ്റ്‌ ചെയ്‌ത അലൂമിനിയം ബാരലുകള്‍, വര്‍ധിത ബോര്‍ ആന്‍ഡ്‌ സ്‌ട്രോക്ക്‌ എന്നിവയും ശ്രദ്ധേയമാണ്‌. 11,250 ആര്‍പിഎമ്മില്‍ 73 എന്‍എം ടോര്‍ക്ക്‌ ആണ്‌.
രണ്ട്‌ റൈഡിങ്ങ്‌ മോഡ്‌സ്‌ ആണ്‌ സ്‌ട്രീറ്റ്‌ ട്രിപ്പിനുള്ളത്‌. റോഡ്‌ ആന്‍ഡ്‌ റെയിന്‍, ഓണ്‍-ബോര്‍ഡ്‌ കമ്പ്യൂട്ടറില്‍ സ്‌പീഡോമീറ്റര്‍, റെവ്‌ കൗണ്ടര്‍ റൈഡിങ്ങ്‌ മോഡ്‌ സിംബള്‍, ഗിയര്‍ പൊസിഷന്‍ ഡിസ്‌പ്ലേ, ഫ്യൂവല്‍ ഗേജ്‌, ഓഡോമീറ്റര്‍, ട്രിപ്പ്‌ മീറ്റര്‍ എന്നിവയെല്ലാം ഉണ്ട്‌.
റൈഡിങ്ങ്‌ കൂടുതല്‍ ആസ്വാദ്യകരവും ആവേശകരവുമാക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ പുതിയ സ്‌ട്രീറ്റ്‌ ട്രിപ്പിള്‍ എസ്‌ വിപണിയിലെത്തിക്കുന്നതെന്ന്‌ ട്രയംഫ്‌സ്‌ മോട്ടോര്‍ സൈക്കിള്‍സ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ വിമല്‍ സംബ്ലി പറഞ്ഞു.
പ്രതിവര്‍ഷം 60,000 ബൈക്കുകളാണ്‌ ട്രയംഫ്‌ പുറത്തിറക്കുന്നത്‌. ഏറ്റവും വലിയ ബ്രിട്ടീഷ്‌ മോട്ടോര്‍ സൈക്കിള്‍ നിര്‍മാതാക്കളായ ട്രയംഫിന്‌ ആഗോള തലത്തില്‍ 750 ഡീലര്‍മാരാണുള്ളത്‌

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...