കൊച്ചി:
എംബ്രോയ്‌ഡറി, മെത്ത നിര്‍മാണം എന്നിവ എളുപ്പമാക്കുന്ന നാല് ഹൈടെക് തയ്യല്‍
മെഷീനുകള്‍ ഉഷ ഇന്റര്‍നാഷണല്‍ വിപണിയിലെത്തിച്ചു. ഉഷ ജെനോം മെമ്മറി ക്രാഫ്‌റ്റ്
ശ്രേണിയില്‍പെടുന്ന ഉഷ മെമ്മറി ക്രാഫ്‌റ്റ് സ്‌കൈലൈന്‍ എസ്-9, മെമ്മറി
ക്രാഫ്‌റ്റ് 9850, 6700 പി, മെമ്മറി ക്രാഫ്‌റ്റ് 550 ഇ എന്നിവ തയ്യല്‍ ഒരു
ഹോബിയായെടുത്തവര്‍ക്കും ചെറിയ ബിസിനസ് സ്ഥാപനങ്ങള്‍ക്കും പ്രയോജനപ്രദമാണ്.
തയ്യലിനും എംബ്രോയ്‌ഡറിയ്‌ക്കും ഉപയോഗിക്കാവുന്ന മെമ്മറി ക്രാഫ്‌റ്റ്
സ്‌കൈലൈന്‍ എസ്-9, മെമ്മറി ക്രാഫ്‌റ്റ് 9850 എന്നിവയില്‍ നമുക്കാവശ്യമായ ഡിസൈന്‍
മെഷീനിലേക്കെടുക്കാന്‍ സഹായകമായ യു എസ് ബി പോര്‍ട്ടുണ്ട്.കൂടാതെ കമ്പ്യുട്ടറില്‍
നിന്നോ ഐ- പാഡില്‍ നിന്നോ എംബ്രോയ്‌ഡറി ഡിസൈനുകള്‍ മെഷീനിലേക്കെടുക്കുന്നതിനുള്ള
വൈഫൈ സംവിധാനവും സ്‌കൈലൈന്‍ എസ്-9ലുണ്ട്. ആര്‍ട്ടിസ്റ്റിക് ഡിജിറ്റലൈസര്‍ എന്ന
പേരില്‍ വിന്‍ഡോസിലും ഐഒഎസിലും ഉപയോഗിക്കാവുന്ന ഡിസൈനിങ് സോഫ്‌റ്റവേറുമുണ്ട്
എന്നതാണ് സ്‌കൈലൈന്‍ എസ്-9-ന്‍റെ സവിശേഷത. മെമ്മറി ക്രാഫ്‌റ്റ് 6700 പി അറകളുള്ള
മെത്ത തുന്നാന്‍ സാധിക്കുംവിധം ഇടത്തു നിന്നും വലത്തോട്ട് 91 സൂചികളോടുകൂടിയതാണ്.
എംബ്രോയ്‌ഡറി ആവശ്യങ്ങള്‍ക്ക് മാത്രമായ മെമ്മറി ക്രാഫ്‌റ്റ് 550 ഇ
ജൗളിക്കടക്കാര്‍ക്കായി വന്‍തോതിലുള്ള ജോലികള്‍ ഏറ്റെടുക്കാന്‍ സാധിക്കുംവിധം
വിശാലമായ എംബ്രോയ്‌ഡറി ഏരിയയോടുകൂടിയതാണ്. വിന്‍ഡോസിലും ഐഒഎസ്സിലും
ഉപയോഗിക്കാവുന്ന ആര്‍ട്ടിസ്റ്റിക് ഡിജിറ്റലൈസര്‍ എഡിറ്റിങ് സോഫ്‌റ്റ്‌വേറും
ഇതിലുണ്ട്.
സ്‌കൈലൈന്‍ എസ്-9- 2,40,000 രൂപ, മെമ്മറി ക്രാഫ്‌റ്റ് 9850-
2,05,000 രൂപ, 6700 പി-1,35,000 രൂപ, 550 ഇ-1,65,000 രൂപ എന്നിങ്ങനെയാണ് വില.
സംസ്ഥാനത്ത് എറണാകുളം രവിപുരത്തെ ഉഷ ഹാബ് സ്റ്റോറില്‍ ഇവ ലഭ്യമാണ്.
No comments:
Post a Comment