ഗോദ്‌റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉല്പ്പന്നങ്ങളുടെ വ്യക്തിഗത, ഗാര്‍ഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു
ശുചിത്വം അടിസ്ഥാനമാക്കിയുള്ള സുരക്ഷിത ട്രെയിന്‍ യാത്രയ്ക്ക് ഇന്ത്യന്‍ റെയില്വേയുമായി പങ്കാളിത്തം
കൊച്ചി: പുതിയ ഈ സാഹചര്യത്തിലും നിര്ഭയമായി ജീവിക്കാന്‍ ആളുകളെ പ്രാപ്തരാക്കുന്നതിനായി ഗോദ്റെജ് കണ്സ്യൂമര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ ഇന്ത്യയിലെ വിശ്വസ്ത ശുചിത്വ ബ്രാന്ഡായ ഗോദ്റെജ് പ്രൊട്ടെക്റ്റ് പന്ത്രണ്ട് ഉല്പ്പന്നങ്ങളുടെ സമ്പൂര്ണ്ണ വ്യക്തിഗത, ഗാര്‍ഹിക ശുചിത്വ ശ്രേണി അവതരിപ്പിച്ചു.
അണുക്കള്‍, ബാക്റ്റീരിയ, വൈറസ് എന്നിവയ്ക്കെതിരെ 99.9 ശതമാനം സംരക്ഷണം നല്കുന്ന ശ്രേണിയില്‍ ഗോദ്റെജ് പ്രൊട്ടെക്റ്റ് ഹെല്ത്ത് സോപ്പ്, ബോഡി വാഷ്, ജേം പ്രൊട്ടക്ഷന്‍ ഫ്രൂട്ട് & വെജ്ജീ വാഷ്, ജേം പ്രൊട്ടക്ഷന്‍ ഡിഷ് വാഷ് ലിക്വിഡ്, ഒരു രൂപയുടെ ഹാന്ഡ് സാനിറ്റൈസര്‍ സാഷെ, വായു-പ്രതല അണുമുക്ത സ്പ്രേ, അണുമുക്തമാക്കുന്ന സ്പ്രേ, പ്രതല-ചര്‍മ ആന്റി-ബാക്ക്റ്റീരിയല്‍ വൈപ്പുകള്‍, പിഡബ്ല്യു95 മാസ്ക്കുകള്‍, ബഹുമുഖ അണുമുക്ത ലായനി തുടങ്ങിയവ ഉള്പ്പെടുന്നു.
ഉപഭോക്താക്കളുടെ വ്യക്തിപരവും ഗാര്ഹികവുമായ ശുചിത്വ ആശങ്കകള്‍ ദൂരീകരിക്കുകയാണ് ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ ലക്ഷ്യമെന്നും, വീട്, അടുക്കള, വ്യക്തിപരമായ ഉപയോഗം തുടങ്ങിയവയ്ക്കെല്ലാം അനുയോജ്യമായ സമ്പൂര്‍ണ ശുചിത്വ ശ്രേണി തങ്ങളുടെ പക്കലുണ്ടെന്നും ഒരു ബ്രാന്ഡ് എന്ന നിലയില്‍ ഗോദ്റെജ് പ്രൊട്ടക്റ്റ് അടുത്ത മൂന്നു വര്ഷത്തിനുള്ളില്‍ 500 കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്നും ഗോദ്റെജ് കണ്സ്യൂമര്‍ പ്രൊഡക്റ്റ്സ് ഇന്ത്യ, സാര്‍ക്ക് സിഇഒ സുനില്‍ കത്താരിയ പറഞ്ഞു.
ഗോദ്റെജ് പ്രൊട്ടക്റ്റ് സെന്ട്രല്‍ റെയില്വേ ഡിവിഷനുമായി ചേര്ന്ന് ശുചിത്വ ബോധവല്ക്കരണ പരിപാടിയും സംഘടിപ്പിക്കുന്നുണ്ട്. 400 പ്രാദേശിക, ദീര്‍ഘ ദൂര കോവിഡ്-19 സ്പെഷ്യല്‍ ട്രെയിനുകളും പരിപാടിയുടെ കീഴില്‍ വരും. മുംബൈയില്‍ നിന്നും കേരളത്തിലേക്കും, വിവിധ സ്ഥലങ്ങളിലേക്കും യാത്ര ചെയ്യുന്നവര്ക്ക് ഉപകാരപ്പെടുന്നതാണ് പരിപാടി. ഗോദ്റെജ് പ്രൊട്ടക്റ്റിന്റെ രണ്ടു ലക്ഷത്തോളം ശുചിത്വ ഉല്പ്പന്നങ്ങള്‍ ഈ പരിപാടിയില്‍ നല്കും.
ഗോദ്റെജ് പ്രൊട്ടക്റ്റുമായി ചേര്ന്നുള്ള ബോധവല്ക്കരണ പരിപാടിയിലൂടെ സെന്ട്രല്‍ റെയില്വേ ശുചിത്വത്തോടും യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയിലും ഉള്ള പ്രതിജ്ഞാബദ്ധതയാണ് വ്യക്തമാക്കുന്നതെന്നും കൂടുതല്‍ ആളുകളെ ട്രെയിന്‍ യാത്രയ്ക്കായി പ്രോല്സാഹിപ്പിക്കുമെന്നും യാത്രക്കാരെ ഡിജിറ്റല്‍ മീഡിയ വഴി ഈ പരിപാടിയുമായി ബന്ധിപ്പിക്കുമെന്നും, കൂടുതല്‍ മേഖലകളിലേക്ക് പരിപാടി വ്യാപിപ്പിക്കുമെന്നും സെന്ട്രല്‍ റെയില്വേ മുംബൈ ഡിവിഷന്‍ സീനിയര്‍ ഡിസിഎം ഗൗരവ് ജാ പറഞ്ഞു
No comments:
Post a Comment