Wednesday, July 15, 2020

വോക്കല്‍ ഫോര്‍ ലോക്കല്‍ ക്യാമ്പയിനുമായി ജ്യോതി ലാബ്‌സ്




കൊച്ചിസ്വയംപര്യാപ്ത ഇന്ത്യക്ക് വേണ്ടിയുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ ആഹ്വാനത്തെ പിന്തുണച്ച് പ്രമുഖ ഇന്ത്യന്‍ എഫ്എംസിജി കമ്പനികളിലൊന്നായ ജ്യോതി ലാബ്സ് ലിമിറ്റഡ് (ജെഎല്എല്‍) പുതിയ ടിവി ക്യാമ്പയിന്‍ ആരംഭിച്ചു. 1983 മുതലുള്ള കമ്പനിയുടെ പാരമ്പര്യത്തിന്റെ യാത്രയാണ്കമ്പനിയുടെ ധാര്മികതയെയും മൂല്യങ്ങളെയും വിവരിക്കുന്ന മനോഹരമായ ഒരു ഗാനത്തിലൂടെ ക്യാമ്പയിനില്‍ അവതരിപ്പിക്കുന്നത്.

രാജ്യ താല്പര്യത്തിലൂന്നിയുള്ള ജ്യോതി ലാബിന്റെ പരിണാമവും പ്രവര്ത്തനവും കേന്ദ്രീകരിക്കുന്ന ക്യാമ്പയിനില്‍, രാജ്യത്തുടനീളമുള്ള വിവിധ നൂതന ഉല്പ്പന്നങ്ങളിലൂടെ ഉപഭോക്താക്കളെ സേവിക്കുന്ന യഥാര് ഇന്ത്യന്‍ കമ്പനിയായതിന്റെ സന്തോഷവും പങ്കുവയ്ക്കുന്നു.

പ്രധാനമന്ത്രിയുടെ വോക്കല്‍ ഫോര്‍ ലോക്കല്‍ സംരംഭത്തിന് ശക്തമായ പിന്തുണ വാഗ്ദാനം ചെയ്യുന്നതായി പുതിയ ക്യാമ്പയിന്‍ അവതരണത്തെ കുറിച്ച് സംസാരിച്ച ജ്യോതി ലാബ്സ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ ജ്യോതി എം.ആര്‍ പറഞ്ഞുകഴിഞ്ഞ 37 വര്ഷം തങ്ങള്‍ രാജ്യത്തെയും പൗരന്മാരെയും മുന്നിരയില്‍ നിര്ത്തിഒരു ഇന്ത്യനെന്ന നിലയില്‍ ചിന്തിക്കുകയും പ്രവര്ത്തിക്കുകയും സേവിക്കുകയും ചെയ്തിട്ടുണ്ട്ഉപഭോക്താവിന്റെ ആവശ്യം നിറവേറ്റുക മാത്രമല്ലനൂതന ഉല്പ്പന്നങ്ങള്‍ നല്കുന്നതിലൂടെ രാഷ്ട്രനിര്മാണത്തില്‍ സംഭാവന ചെയ്യുക എന്നത് കൂടിയായിരുന്നു തുടക്കം മുതലുള്ള തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യംജ്യോതി കൂട്ടിച്ചേര്ത്തു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...