ദുരിത ബാധിത കുട്ടികളെ സഹായിക്കാന്‍
കൊച്ചി: ഊബറും കേന്ദ്ര വനിതാ ശിശു വികസന മന്ത്രാലയം പിന്തുണയ്ക്കുന്നു ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷനുമായി (സിഐഎഫ്) സഹകരിച്ച് ദേശീയ അടിയന്തര ഹെല്‍പ്പ്ലൈന്‍ ഏജന്‍സിയായ ചൈല്‍ഡ്ലൈന്‍ 1098നായി 30,000 സൗജന്യ റൈഡുകള്‍ വാഗ്ദാനം ചെയ്യുന്നു. ദുരിതത്തിലുള്ള കുട്ടികളെ സഹായിക്കാനായി പോകുന്ന ചൈല്‍ഡ് കെയര്‍ പ്രൊഫഷണലുകള്‍ക്ക് യാത്രാ സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍വരെയുള്ള കാലയളവില്‍ 83 ഇന്ത്യന്‍ നഗരങ്ങളില്‍ ലഭ്യമാക്കുന്ന സൗകര്യത്തിനായി ഊബറിന് 63 ലക്ഷം രൂപ ചെലവു വരും. സിഐഎഫ് കോണ്‍ടാക്റ്റ് സെന്ററുകളുള്ള ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ ചൈല്‍ഡ്ലൈന്‍ 1098 പ്രവര്‍ത്തകര്‍ക്ക് ഊബര്‍ യാത്രാ സൗകര്യവും ഒരുക്കുന്നുണ്ട്.
ഇന്ത്യയിലുടനീളമുള്ള ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഫോണ്‍ നമ്പറായ ചൈല്‍ഡ്ലൈന്‍ 1098മായി സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്നും പകര്‍ച്ചവ്യാധിയുടെ ഈ കാലത്ത് രാജ്യത്തെ ദുര്‍ബലരായ ചില പൗരന്മാരെ പിന്തുണയ്ക്കാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്നും ചൈല്‍ഡ്ലൈന്‍ 1098മായുള്ള സഹകരണം പലപ്പോഴും സ്വയം പ്രതിരോധിക്കാനോ സഹായിക്കാനോ കഴിയാത്തവര്‍ക്കായി ഒരു മാറ്റം വരുത്താന്‍ ഞങ്ങള്‍ക്ക് അവസരം ലഭിക്കുകയാണെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.
ഊബര്‍ ഇന്ത്യയുടെ സഹകരണം വലിയ ഉപകാരമായിരിക്കുമെന്നും ചൈല്‍ഡ്ലൈന്‍ കോണ്‍ടാക്റ്റ് സെന്ററുകളിലെ ചൈല്‍ഡ്ലൈന്‍ റെസ്പോണ്ടര്‍മാര്‍ക്കും ജില്ലകളിലെ ചൈല്‍ഡ്ലൈന്‍ യൂണിറ്റുകള്‍ക്കും റെയില്‍വേ സ്റ്റേഷനുകള്‍, ചൈല്‍ഡ്ലൈന്‍ പ്രോഗ്രാം ടീമുകള്‍ തുടങ്ങിയവര്‍ക്ക് സുരക്ഷിത യാത്രാ സൗകര്യമാണ് ഒരുങ്ങുന്നതെന്നും ഊബറിന്റെ പിന്തുണയോടെ കുട്ടികള്‍ക്ക് മറുപടി നല്‍കാനും അവരിലേക്ക് എത്തിപ്പെടുന്നതും എളുപ്പമാകുമെന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും സുരക്ഷിതരായി നിലനിര്‍ത്തുന്നതിനും ഊബര്‍ പോലുളള കോര്‍പറേറ്റ് പിന്തുണ നല്‍കുന്നതിനെ അഭിനന്ദിക്കുന്നുവെന്നും ചൈല്‍ഡ്ലൈന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.അന്‍ജയ്യ പാണ്ടിരി പറഞ്ഞു.
No comments:
Post a Comment