Tuesday, October 20, 2020

ഒപ്പോയുടെ ''പ്രകാശം പരത്താന്‍ പ്രകാശമാകുക'' കാമ്പയിനും എഫ്17 പ്രോ ദീപാവലി പതിപ്പും

 



കൊച്ചി: ദീപാവലിക്ക് ആവേശം കൂട്ടാനും കാരുണ്യത്തിന്റെ അംശം ശക്തിപ്പെടുത്താനും ആഗോള സ്മാര്‍ട്ട് ഉപകരണ ബ്രാന്‍ഡായ ഒപ്പോ 'പ്രകാശം പരത്താന്‍ പ്രകാശമാകുക' എന്ന പ്രചാരണവും ദീപാവലി പതിപ്പായി എഫ്17 പ്രോയും അവതരിപ്പിച്ചു. ആഘോഷങ്ങള്‍ക്ക് കൂടുതല്‍ അര്‍ത്ഥം നല്‍കുന്ന ഈ പ്രചാരണം ദീപാവലിക്ക് ദയാപ്രവൃത്തികളിലൂടെ മറ്റുള്ളവരുടെ ലോകത്തെ പ്രകാശിപ്പിക്കാനും സന്തോഷം പകരാനും പ്രോത്സാഹിപ്പിക്കുന്നു. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്യുകയും പ്രകാശത്തിന്റെ ഉല്‍സവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുമാണ് ഒപ്പോ പുതിയ ദീപാവലി എഡിഷന്‍ എഫ്17 പ്രോ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ഊര്‍ജ്ജസ്വലവും വൈവിധ്യവുമാര്‍ന്ന വര്‍ണ വിന്യാസങ്ങളാല്‍ അത് ദീപാവലിയുടെ നിറങ്ങളെ ഉദാഹരിക്കുന്നു.
പൊതു സങ്കല്‍പ്പങ്ങളുടെയും അതിരുകടന്ന പര്‍വതങ്ങളുടെയും പശ്ചാത്തലത്തില്‍ ചിത്രീകരിച്ച മൈക്രോഫിലിം ദീപാവലിയില്‍ പടക്കം പൊട്ടിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ആണ്‍കുട്ടിയുടെയും പെണ്‍കുട്ടിയുടെയും കഥ വിവരിക്കുന്നു. ഒരു ദിവസം ആണ്‍കുട്ടി പാതി കത്തിയ ഒരു കമ്പിത്തിരി കണ്ടെത്തുന്നു. അത് അവന്‍ അടുത്ത വര്‍ഷം ദീപാവലി ആഘോഷിക്കാനായി സൂക്ഷിച്ചു വയ്ക്കുന്നു. അത് നഷ്ടപ്പെടുന്നതോടെ അടുത്ത വര്‍ഷം ദീപാവലി ആഘോഷമാക്കാനുള്ള അവന്റെ പ്രതീക്ഷകളെല്ലാം നഷ്ടപ്പെടുകയാണ്. കമ്പിത്തിരിയോടുള്ള അവന്റെ വികാരം തിരിച്ചറിഞ്ഞ ട്യൂഷന്‍ ടീച്ചര്‍ അവന് ഒരു പെട്ടി നിറയെ സമ്മാനിക്കുകയും അവന്റെ ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടുകയും ചെയ്യുന്നു.
പെണ്‍കുട്ടിക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റുന്നതിനും അവരുടെ ദീപാവലി നിമിഷം തെളിച്ചമുള്ളതാക്കുന്നതിനും ഒരു കമ്പിത്തിരിക്ക് എങ്ങനെ ആണ്‍കുട്ടിക്ക് പ്രതീക്ഷയുടെ ഒരു കിരണം നല്‍കാമെന്ന് ബ്രാന്‍ഡ് ഫിലിം പ്രാഥമികമായി ഹൈലൈറ്റ് ചെയ്യുന്നു. കുട്ടിയുടെ നിഷ്‌കളങ്കതയും വികാരങ്ങളും ചിത്രം ഭംഗിയായി പകര്‍ത്തിയിരിക്കുന്നു. മറ്റുള്ളവരുടെ ജീവിതത്തില്‍ പ്രത്യാശ പുലര്‍ത്തുന്നതാണ് ദീപാവലി, അവരുടെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയും അവരുടെ ഉത്സവത്തിന് തിളക്കം നല്‍കുകയും ചെയ്യും. ചിത്രത്തിലൂടെ ഈ ദീപാവലിക്ക് ഒപ്പോ 'പ്രകാശം പരത്താന്‍ പ്രകാശമാകുക' എന്ന സന്ദേശമാണ് ആളുകള്‍ക്ക് നല്‍കുന്നത്. എഫ്17 പ്രോയിലൂടെ ഈ അനര്‍ഘ നിമിഷങ്ങള്‍ പകര്‍ത്തുകയും ചെയ്യാം.
ദീപാവലിയുടെ ആവേശം മുഴുവന്‍ പ്രതിഫലിക്കുന്നതാണ് എഫ്17 പ്രോ. ബാക്ക് പാനലിലെ വര്‍ണങ്ങള്‍ ഹാന്‍ഡ്‌സെറ്റിന് കാഴ്ചയില്‍ എന്നത്തേതിലും മെലിഞ്ഞ ലുക്ക് നല്‍കുന്നു. ഉല്‍സവത്തിന്റെ തീമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ഗോള്‍ഡ്, ഗ്രീന്‍, ബ്ലൂ നിറങ്ങളിലാണ് മാറ്റ് പ്രതലം. ഈ ഏകീകൃത രൂപകല്‍പ്പന മൃദുലവും മെലിഞ്ഞതുമായ കാഴ്ച നല്‍കുന്നു. നിറങ്ങള്‍ക്ക് ഒരുപാട് തീവ്രത നല്‍കുന്നില്ല. പ്രതീക്ഷയുടെയും ഊഷ്മളതയുടെയും സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നിലവിലെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിലും മാറ്റിമറിക്കുന്ന സംഭവങ്ങള്‍ക്കിടയിലും ദീപാവലിക്ക് ആളുകളെ ഒരുമിച്ച് കൊണ്ടു വരാമെന്ന് ഒപ്പോ പ്രതീക്ഷിക്കുന്നു. മൂന്ന് നിറങ്ങളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നത്. ഏറ്റവും പ്രചാരമുള്ള തിളങ്ങുന്ന മാറ്റ് ഫിനിഷ് പ്രതലത്തില്‍ വെളിച്ചമടിക്കുമ്പോള്‍ മനം മയക്കുന്ന പാറ്റേണ്‍ നല്‍കുന്നു. ഇതോടൊപ്പം വര്‍ണ വിന്യാസ സ്‌കീമുമുണ്ട്. എഫ്17 പ്രോ ആളുകളെ ഒന്നിപ്പിച്ച് ആനന്ദ നിമിഷങ്ങള്‍ പകര്‍ത്തുന്നു.
ഇന്ത്യന്‍ വിപണിയോടുള്ള പ്രതിജ്ഞാബദ്ധത ശക്തിപ്പെടുത്തികൊണ്ട് ഒപ്പോ എഫ് ശ്രേണിയില്‍ മധ്യ വിഭാഗത്തില്‍ നവീകരണം തുടരുന്നു. ദീപാവലി പതിപ്പിനായി പ്രത്യേക ഗിഫ്റ്റ് ബോക്‌സും ഒപ്പോ സൃഷ്ടിച്ചിട്ടുണ്ട്. ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ദീപാവലി എഡിഷന്‍ എഫ്17 പ്രോയോടൊപ്പം ബോക്‌സില്‍ 10,000എംഎഎച്ച് ഒപ്പോ പവര്‍ ബാങ്ക്, തിളങ്ങുന്ന ബാക്ക് കവര്‍ തുടങ്ങിയവയുമുണ്ട്. എഫ്17 പ്രോ ഓണ്‍ലൈനായും ഓഫ്‌ലൈനായും 23,990 രൂപയ്ക്കു ലഭ്യമാകും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...