Tuesday, October 20, 2020

ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ക്ക് 'പിയേഴ്‌സണ്‍ ക്ലാസ്‌റൂം'

 



ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ ടെസ്റ്റുകള്‍ക്ക് വിദ്യാര്‍ത്ഥികളെ
സഹായിക്കാന്‍ 'പിയേഴ്‌സണ്‍ ക്ലാസ്‌റൂം' ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം


വിദ്യാര്‍ത്ഥികളുടെ വിദേശ പഠന സ്വപ്നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് അധ്യാപകരാല്‍ നയിക്കപ്പെടുന്ന പ്ലാറ്റ്‌ഫോം

കൊച്ചി: ആഗോള പകര്‍ച്ചവ്യാധിക്കിടയിലും വിദേശ പഠനത്തിന് ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിനായി ലോക പാഠ്യ കമ്പനിയായ പിയേഴ്‌സണ്‍ ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം നേടുന്നതിനായി അധ്യാപകരാല്‍ നയിക്കപ്പെടുന്ന മുഴുവന്‍ സമയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ 'പിയേഴ്‌സണ്‍ ക്ലാസ്‌റും' ആരംഭിക്കുന്നു. സ്ഥാപനങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, അധികൃതര്‍ തുടങ്ങിയവര്‍ക്കെല്ലാം പിന്തുണ ലഭിക്കുന്ന രീതിയിലാണ് പ്ലാറ്റ്‌ഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും പ്രചാരമുള്ളതും വിശ്വസനീയവുമായ ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് കമ്പനിയായ 'ഇ2ലാംഗ്വേജി' ന്റെ പിന്തുണയുണ്ട്.
പകര്‍ച്ച വ്യാധിക്കിടയിലും വിദ്യാഭ്യാസ മേഖലയില്‍ വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കിടയില്‍ പിയേഴ്‌സന്റെ പിടിഇ അക്കാഡമിക് തയ്യാറാക്കിയ ഡാറ്റയില്‍ കൊച്ചിയിലുള്ള വിദ്യാര്‍ത്ഥികള്‍ കൂടുതലും തെരഞ്ഞെടുക്കുന്ന ലക്ഷ്യ സ്ഥലങ്ങള്‍ കാനഡയും യുഎസുമാണ്. യുകെയും ഓസ്‌ട്രേലിയയുമാണ് തൊട്ടുപിന്നിലുള്ളത്. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളില്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുക്കുന്നത് നഴ്‌സിങ്ങാണെന്നും പിടിഇ അക്കാഡമിക് ടെസ്റ്റില്‍ കണ്ടെത്തി. കൂടുതല്‍ പേരും പോസ്റ്റ് ഗ്രാജുവേഷനാണ് അപേക്ഷിക്കുന്നത്. എല്ലാ വര്‍ഷവും 10,000 വിദ്യാര്‍ത്ഥികളാണ് കൊച്ചിയില്‍ നിന്നും വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്നത്.20000 ആളുകള്‍ എമിഗ്രേഷന് അപേക്ഷിക്കുന്നുണ്ട്.
പരിശീലനം, വിലയിരുത്തലുകള്‍, മോക്ക് ടെസ്റ്റുകള്‍ എന്നിവ ഉപയോഗിച്ച് പിയേഴ്‌സണ്‍ ക്ലാസ് റൂം വിദ്യാര്‍ത്ഥികളെ സഹായിക്കുക മാത്രമല്ല, ഗുണനിലവാരമുള്ള അധ്യാപനവും പഠന ഉള്ളടക്കവും നൈപുണ്യ വികസനവും ഉപയോഗിച്ച് ഓണ്‍ലൈനിലെ വെല്ലുവിളികളെ അതിജീവിക്കാന്‍ അധ്യാപകരെ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ, അധ്യാപക പരിപാലനം, വിദ്യാര്‍ത്ഥികളുടെ പ്രവേശനം, ടൈംടേബിള്‍ തയ്യാറാക്കല്‍, പൂര്‍ണ്ണമായും ഓണ്‍ലൈന്‍ അല്ലെങ്കില്‍ ക്ലാസ് റൂം അധ്യാപന ഉപകരണങ്ങള്‍, പ്രവര്‍ത്തനം, കോഴ്സ് സൃഷ്ടിക്കല്‍, പങ്കിടല്‍ എന്നിവയും അതിലേറെയും ഉള്ള സ്ഥാപനങ്ങളെയും സ്‌കൂളുകളെയും പ്രോത്സാഹിപ്പിക്കും.
കൊച്ചിയില്‍ ആയിരക്കണക്കിന് ആളുകളാണ് വിദേശത്ത് പഠനത്തിന് അല്ലെങ്കില്‍ ജോലിക്കായി ടെസ്റ്റില്‍ പങ്കെടുക്കുന്നതെന്നും കോവിഡ്-19 പകര്‍ച്ചവ്യാധിയുടെ അനിശ്ചിതത്വം അവരുടെ ആഗ്രഹങ്ങള്‍ക്ക് വെല്ലുവിളിയായിരിക്കുകയാണെന്നും സാമൂഹ്യ അകലം പാലിച്ചു കൊണ്ട് ടെസ്റ്റ് നടത്തുന്നതില്‍ സ്ഥാപനങ്ങളും അധ്യാപകരും ഒരുപോലെ വെല്ലുവിളി നേരിടുകയാണെന്നും ഈ പ്രശ്‌നങ്ങള്‍ക്കു പരിഹാരമായും സ്ഥാപനങ്ങളും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മിലുള്ള ഈ വിടവ് നികത്തുന്നതിനുമാണ്  പിയേഴ്‌സണ്‍ ക്ലാസ്‌റൂം അവതരിപ്പിച്ചിരിക്കുന്നതെന്നും ഇ2ലാംഗ്വേജിന്റെ പിന്തുണയോടെ പിയേഴ്‌സണ്‍ ക്ലാസ്‌റൂം അവരുടെ സ്വപ്നങ്ങള്‍ സഫലമാക്കുമെന്നും ഉറപ്പുണ്ടെന്നും രാമാനന്ദ എസ്.ജി (പിയേഴ്‌സണ്‍ ഇന്ത്യസെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ്) പറഞ്ഞു.
പിയേഴ്‌സണ്‍ ക്ലാസ്‌റൂം പ്ലാറ്റ്‌ഫോമില്‍ 900ത്തിലധികം പരിശീലന ചോദ്യങ്ങളും 250ലധികം മണിക്കൂര്‍ അധ്യയന ഉള്ളടക്കങ്ങളും ലഭ്യമാണ്. വ്യാകരണം, പദാവലി, ഉച്ചാരണം എന്നിവയ്ക്കായി വൈദഗ്ധ്യ വികസന ക്ലാസുകളുടെ വിപുലമായ ശ്രേണിയും നഴ്‌സിങിനും മെഡിസിനും തയ്യാറെടുക്കുന്ന വിദ്യര്‍ത്ഥികള്‍ക്ക് പിടിഇ-എ, ഐഇഎല്‍ടിഎസ്-എ, ഐഇഎല്‍ടിഎസ്-ജി, ഒഇടി തുടങ്ങിയവയ്ക്കുള്ള മോക്ക് ടെസ്റ്റുകളുമുണ്ട്.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...