കാര്‍ഡിയോവാസ്‌കുലര്‍ ആരോഗ്യ ബോധവത്കരണ പ്രചാരണവുമായി കാവേരി ഹോസ്പിറ്റല്‍
കൊച്ചി: :ലോകം ഇന്ന് കൊറോണാവൈറസിന്റെ ഭീതിയില്‍ കഴിയുകയാണ്. എന്നാല്‍ അതിനെക്കാള്‍ സംഹാരശേഷിയുള്ള ഒരു കൊലയാളി ലോകത്തുണ്ട്. ഒരു വാക്‌സിനും നിങ്ങള്‍ക്ക് സംരക്ഷണം നല്കാനാവാത്തത്, ഒരു മാസ്‌കിനും നിങ്ങളെ രക്ഷിക്കാനാവാത്തത് - ഹൃദ്രോഗം. കോവിഡ്-19 മഹാമാരിയുടെ വേളയില്‍ ജനങ്ങള്‍ ആശുപത്രിയില്‍ പോകുന്നത് ഒഴിവാക്കാന്‍ എന്തും ചെയ്യും എന്നുള്ള അവസ്ഥയാണ്. ദൗര്‍ഭാഗ്യവശാല്‍ അത് പല ആളുകളും ഹൃദ്രോഗത്തിന്റെലക്ഷണങ്ങള്‍ അവഗണിക്കുന്നതിന് ഇടയാക്കിയിരിക്കയാണ്. ജനങ്ങള്‍ ഹൃദയാഘാതം വന്നു മരിക്കുന്നതിനുള്ള ,സാദ്ധ്യത കോവിഡ്-19 വന്ന് മരിക്കുന്നതിനുള്ള സാദ്ധ്യതയേക്കാള്‍ 17 മടങ്ങ് കൂടുതലാണെന്ന് ഗവേഷണങ്ങള്‍ കാണിക്കുന്നു. അവബോധം സൃഷ്ടിക്കുന്നതിനും രോഗമുക്തി പ്രതീക്ഷയുടെ കിരണങ്ങള്‍ പ്രദാനം ചെയ്യാനുമുള്ള കാവേരി ഹോസ്പിറ്റലിന്റെ ശ്രമത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുന്‍നിര ഹൃദ്രോഗ വിദഗ്ദ്ധര്‍ തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നതിനായി ഒത്തുചേര്‍ന്നിരിക്കയാണ്. ടി.എ.വി.ആര്‍. വേള്‍ഡ് ടൂര്‍ ഒരു ആഗോള പ്ലാറ്റ്‌ഫോമില്‍ (ജിയോമീറ്റ്) തത്സമയം നടക്കുന്ന, ലോകത്തിലെ 20 വ്യത്യസ്ത നഗരങ്ങളില്‍ നിന്നുള്ള ഹൃദ്രോഗ വിദഗ്ദ്ധരുടെ 20 ടീമുകള്‍ അടങ്ങുന്ന ആദ്യത്തെ കാര്‍ഡിയോവാസ്‌കുലര്‍ ആരോഗ്യ ബോധവത്കരണ പ്രചാരണമാണ്. ഇതിന്റെ ഉദ്ദേശ്യം പരമ്പരാഗത ഓപ്പണ്‍-ഹാര്‍ട്ട് ശസ്ത്രക്രിയകള്‍ക്ക് ബദലായി, മിക്ക കേസുകളിലും റിക്കവറി സമയം കേവലം 2 ദിവസമായി കുറയ്ക്കുന്ന ടി.എ.വി.ആര്‍. പോലെയുള്ള അധുനിക കാര്‍ഡിയാക് ചികിത്സകളെ കുറിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്കുക എന്നതാണ്. ഇത് നിലവിലുള്ള സാഹചര്യങ്ങള്‍ക്ക് കീഴില്‍ അടങ്ങിയിരിക്കുന്ന അപകടസാദ്ധ്യതകള്‍ കുറയ്ക്കുകയും ചെയ്യുന്നതാണ്. ട്രാന്‍സ്‌കത്തീറ്റര്‍ അയോര്‍ടിക് വാല്‍വ് റീപ്ലേസ്‌മെന്റ് അഥവാ ടി.എ.വി.ആര്‍. ഒരു ഹൃദയ വാല്‍വ് മാറ്റിവയ്ക്കുന്നതിനുള്ള പരമ്പരാഗത ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയേക്കാള്‍ കുറവ് ഇന്‍വേസീവായ ചികിത്സയാണ്. ഈ പ്രചാരണം ലോകത്തില്‍ ഇതേവരെ നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ ടി.എ.വി.ആര്‍. ബോധവത്കരണ പരിപാടിയാണ്.
ഇത് ഡോ. എ.ബി. ഗോപാലമുരുകന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജിസ്റ്റുകളുടെ ഇന്ത്യയിലെ ആദ്യ രാജ്യവ്യാപക ടീമായ ഹാര്‍ട്ട്ടീം ഇന്ത്യയുടെ ഒരു യൂണിറ്റായ ദ ഹാര്‍ട്ട് വാല്‍വ് സെന്റര്‍ ഇന്ത്യയുടെ ഒരു സംരംഭമാണ്. നിലവില്‍ ചെന്നൈയിലെ കാവേരി ഹോസ്പിറ്റലില്‍ നിന്നു പ്രവര്‍ത്തിക്കുന്ന ഡോ. എ.ബി. ഗോപാലമുരുകന്‍, ഡോ. പ്രശാന്ത് വൈദ്യനാഥ്, ഡോ മുഹമ്മദ് അബൂബേക്കര്‍, ഡോ. കാര്‍ത്തിക് രാജ് എന്നിവരും അവരുടെ സ്‌പെഷ്യലിസ്റ്റുകളുടെ ടീമും ഇന്ത്യയില്‍ ഇന്ന് ലഭ്യമായ ഏറ്റവും മുന്തിയ ട്രാന്‍സ്‌കത്തീറ്റര്‍ വാല്‍വ് തെറാപ്പികളാണ് വാഗ്ദാനം ചെയ്യുന്നത്. ടി.എ.വി.ആര്‍. ലോക സഞ്ചാരം ആവിഷ്‌കരിക്കുകയും നിയന്ത്രിക്കുകയും ചെയ്തത് ഡോ. എ.ബി. ഗോപാലമുരുഗനും സംഘവുമാണ്.
No comments:
Post a Comment