Tuesday, October 20, 2020

മേക്ക്‌മൈട്രിപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'മൈ പാര്‍ട്ട്ണര്‍'

 


കൊച്ചിയിലെ ട്രാവല്‍ ഏജന്റുമാര്‍ക്ക് പിന്തുണയുമായി മേക്ക്‌മൈട്രിപ്പിന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം 'മൈ പാര്‍ട്ട്ണര്‍'


കൊച്ചിയിലെ ട്രാവല്‍ ഏജന്റുമാരെ ശാക്തീകരിക്കുന്നതിനായി മെയ്ക്ക് മൈട്രിപ്പ് അതിന്റെ ബി 2 ബി 2 സി ബിസിനസ്സ് അവതരിപ്പിച്ചു
ട്രാവല്‍ ഏജന്റുമാര്‍ക്ക് വിശാലമായ യാത്രാ ഇന്‍വെന്ററിയിലേക്ക് പ്രവേശനം നേടുന്നതിനും വിപണികളിലുടനീളം അവരുടെ ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ബുക്കിംഗ് അനുഭവങ്ങള്‍ എത്തിക്കുന്നതിനുള്ള സഹായവും

കൊച്ചി: സഞ്ചാരികള്‍ക്ക് തടസമില്ലാത്തതും മെച്ചപ്പെട്ടതുമായ യാത്രാ ബുക്കിങ് അനുഭവം പകരുന്നതിന് ട്രാവല്‍ ഏജന്റുമാരെ ശാക്തീകരിക്കുന്നതിനും സഹായിക്കുന്നതിനുമായി മേക്ക്‌മൈട്രിപ്പ് 'മൈ പാര്‍ട്ട്ണര്‍' എന്ന പ്ലാറ്റ്‌ഫോം അവതരിപ്പിച്ചു. അവബോധജന്യവും ഉപയോക്തൃ സൗഹൃദവുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന പ്ലാറ്റ്‌ഫോമിലൂടെ ഓഫ്‌ലൈന്‍ പ്രാദേശിക ട്രാവല്‍ ഏജന്റുമാര്‍ക്ക് വിപുലമായ ഓണ്‍ലൈന്‍ യാത്രാ വിവരങ്ങളിലേക്ക് കടക്കാം. നിരവധിയായ യാത്രാ അവസരങ്ങളാണ് പ്ലാറ്റ്‌ഫോം നല്‍കുന്നത്. കസ്റ്റമൈസേഷന്‍, വ്യക്തിഗതം, ഉപഭോക്താക്കള്‍ക്ക് യാത്രാ ബുക്കിങ് സൗകര്യം തുടങ്ങിയ ഉള്‍പ്പെടെയാണിത്.
കോവിഡ്-19 പകര്‍ച്ച വ്യാധി മെട്രോകളിലും നോണ്‍-മെട്രോകളിലും ഡിജിറ്റല്‍ സ്വീകരണത്തിന്റെ വേഗം കൂട്ടി. സഞ്ചാരികളുടെ വാങ്ങല്‍ സ്വഭാവത്തിലും മാറ്റം വന്നു. പല യാത്രാ തീരുമാനങ്ങള്‍ക്കും ഓണ്‍ലൈന്‍ സൗകര്യങ്ങളെ ആശ്രയിക്കുന്നു. അസാധാരണ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്കുള്ള സേവനം അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ലഭ്യമാക്കുന്നതിന് പ്രാദേശിക ട്രാവല്‍ ഏജന്റുമാരെ കൂടി ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് ഉള്‍പ്പെടുത്തേണ്ട സ്ഥിതിയായി. എല്ലാ ഓഫ്ലൈന്‍ ട്രാവല്‍ ഏജന്റുമാരുടെയും ദൈനംദിന ബുക്കിംഗ് പ്രക്രിയകള്‍ ഡിജിറ്റൈസ് ചെയ്യുന്നതിനൊപ്പം മെട്രോ നഗരങ്ങള്‍ക്കപ്പുറത്ത് ചിതറികിട്ടക്കുന്ന പ്രാദേശിക യാത്രാ വിപണിയെ കൂടി പ്രയോജനപ്പെടുത്തുന്ന തരത്തിലാണ്  മൈപാര്‍ട്ട്ണര്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. എല്ലാ യാത്രാ വിഭാഗങ്ങളുടെയും വിവരങ്ങളും വിവിധ തലങ്ങളിലുള്ള പ്രാദേശിക ഏജന്റുമാരുടെ വിവരങ്ങളും എന്നത്തേക്കാളും ലളിതമായും സുതാര്യതയോടെയും ബുക്കിന് അനുയോജ്യമായ തരത്തില്‍ ലഭ്യമാകും.
പകര്‍ച്ചവ്യാധി ബാധിച്ചതിനാല്‍ ഈ മേഖലയുടെ സുസ്ഥിരമായ വീണ്ടെടുപ്പിന് ശൃംഖലയിലെ എല്ലാ പങ്കാളികളും തമ്മില്‍ ആഴമേറിയതും വിശാലവുമായ സഹകരണം ട്രാവല്‍ ഇക്കോസിസ്റ്റം ആവശ്യപ്പെടുന്നുവെന്നും തങ്ങളുടെ പുതിയ മൈപാര്‍ട്ട്ണര്‍ ഓഫറിലൂടെ രാജ്യത്തെ ട്രാവല്‍ ഏജന്റുമാര്‍ക്ക് ന്യായമായി ആഭ്യന്തര, അന്തര്‍ദേശീയ ഹോട്ടലുകളുടെ സമ്പന്നമായ ഉള്ളടക്കവും വിവരങ്ങളും ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ അഭിമാനിക്കുന്നുവെന്നും യാത്രാ വിലക്കുകള്‍ സാവധാനം മാറുമ്പോള്‍ വേഗത്തിലുള്ള തിരിച്ചു വരവിന് ഇത് സഹായിക്കുമെന്നും മേക്ക് മൈട്രിപ്പ് ഗ്രൂപ്പ് സിഇഒ രാജേഷ് മാഗോവ് പറഞ്ഞു.
പുതിയ സാധാരണയിലേക്ക് ഇന്ത്യക്കാരുടെ യാത്രകള്‍ തിരിച്ചു വരുമ്പോള്‍ മൈ പാര്‍ട്ട്ണര്‍ ഉപയോഗിക്കുന്ന ട്രാവല്‍ ഏജന്റുമാര്‍ക്ക് മേക്ക് മൈട്രിപ്പിന്റെ എല്ലാ സുരക്ഷാ നിലവാരത്തോടും കൂടിയുള്ള ഓഫറുകള്‍ നല്‍കാനാകും. 'മൈ സേഫ്റ്റി' നിലവാരം യാത്രയിലുടനീളം എല്ലാ ടച്ച് പോയിന്റുകളെയും കവര്‍ ചെയ്തുകൊണ്ട് സുരക്ഷാ സാഹചര്യം ഒരുക്കുന്നു.
കൂടാതെ പ്ലാറ്റ്‌ഫോമിന്റെ 'എക്‌സ്പ്രസ് കെയര്‍' ഏജന്റിന് തടസങ്ങളിലാത്ത ബുക്കിങ് സാധ്യമാക്കുന്നു. പോസ്റ്റ്-ബുക്കിങ് മാറ്റങ്ങള്‍, റദ്ദാക്കല്‍, അവസാന നിമിഷങ്ങളിലെ മാറ്റങ്ങള്‍ തുടങ്ങിയവയെല്ലാം ഏതാനും ക്ലിക്കുകളിലൂടെ എളുപ്പം നടത്താം.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...