Tuesday, October 20, 2020

എഫ്17 ശ്രേണികള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

 


റെനോ3 പ്രോ, റെനോ4 പ്രോ,  എഫ്17 ശ്രേണികള്‍ക്ക് പ്രത്യേക ഓഫറുകളുമായി ഒപ്പോ

കൊച്ചി: പ്രമുഖ പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ തങ്ങളുടെ റെനോ ശ്രേണിക്കും ഈയിടെ അവതരിപ്പിച്ച എഫ് 17 ശ്രേണികള്‍ക്കും ആകര്‍ഷകമായ ഓഫറുകള്‍ പ്രഖ്യാപിച്ചു. ഹോം ക്രെഡിറ്റിലൂടെ 777 രൂപ ഡൗണ്‍ പേയ്‌മെന്റില്‍ ഉപഭോക്താക്കള്‍ക്ക് ഒപ്പോ റെനോ4 പ്രോയും  റെനോ3 പ്രോയും സ്വന്തമാക്കാം. ഈയിടെ അവതരിപ്പിച്ച എഫ്17 പ്രോ,  എഫ്17 എന്നിവയ്ക്കും ഈ ഓഫറുണ്ട്. ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് റെനോ4 പ്രോ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. പ്രത്യേക ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ഏഴു മാസത്തെ അധിക വാറണ്ടിയും ലഭിക്കും.
ഒപ്പോ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് നറുക്കെടുപ്പിലൂടെ ഒപ്പോ ഇക്കോ ഡബ്ല്യു 11 സ്വന്തമാക്കാനും അവസരമുണ്ട്. ബജാജ് ഫിന്‍സെര്‍വിലൂടെ ഒപ്പോ റെനോ3 പ്രോ വാങ്ങുന്നവര്‍ക്ക് 1111 രൂപ കാഷ്ബാക്കും 1333 രൂപയുടെ ഇഎംഐയും ലഭിക്കും. ഒപ്പോ റെനോ3 പ്രോയ്ക്ക് ഏഴു മാസത്തെ വാലിഡിറ്റിയില്‍ ഒരു തവണ സ്‌ക്രീന്‍ മാറ്റി നല്‍കുകയും ചെയ്യും. റെനോ3 പ്രോയ്ക്ക് ട്രിപ്പിള്‍ സീറോ ഓഫറുമുണ്ട്. പൂജ്യം ഡൗണ്‍പേയ്‌മെന്റില്‍ എട്ടു ഇഎംഐ യില്‍ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം.
എഫ്17 പ്രോ, എഫ്17 എന്നിവ ഉള്‍പ്പെട്ട ഈയിടെ അവതരിപ്പിച്ച  ഒപ്പോ എഫ്17 ശ്രേണിക്ക് ഐസിഐസിഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ് ഇടപാടില്‍ 7.5 ശതമാനം കാഷ്ബാക്കുണ്ട്. ചാര്‍ജൊന്നും ഇല്ലാതെ ആറു മാസത്തെ ഇഎംഐയും ലഭിക്കും. ഉപഭോക്താക്കള്‍ക്ക് എ17 ശ്രേണി താങ്ങാവുന്ന ഇഎംഐയില്‍ വെറും 17 രൂപയ്ക്ക് സ്വന്തമാക്കാനും അവസരമുണ്ട്.
ഒപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഒപ്പോ റെനോ4 പ്രോ (എല്ലാ വേരിയന്റുകളും), ഒപ്പോ എഫ്17 സീരീസ് (എഫ്17 പ്രോ, എഫ്17) & റെനോ3 പ്രോഎന്നിവയ്ക്ക് ഉറപ്പായ ബൈ ബാക്കും എക്‌സ്‌ചേഞ്ച് ബോണസും ലഭ്യമാക്കുന്നുണ്ട്. ഒപ്പോ അപ്‌ഗ്രേഡ് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് 7000 രൂപയിലധികം വിലയുള്ള പഴയ ഫോണിന് 7ശതമാനം അധിക എക്‌സ്‌ചേഞ്ച് ബോണസും ബൈബാക്കിന് 70 ശതമാനവും ഉറപ്പു നല്‍കുന്നു.

No comments:

Post a Comment

അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്;

 അഞ്ച് മിനിറ്റ് കൊണ്ട് ബ്രേക്ക്ഫാസ്റ്റ്; ആറ്  പുതിയ ഉല്‍പ്പന്നങ്ങളുമായി ഈസ്റ്റേണ്‍  : അഞ്ചു മിനിറ്റ് കൊണ്ട്  പാചകം ചെയ്തു കഴിക്കാന്‍ കഴിയുന്...