Tuesday, March 8, 2016

ഫോര്‍ഡിന്‌ അന്താരാഷ്‌ട്ര ബഹുമതി




കൊച്ചി : ലോകത്തിലെ ഏറ്റവും മികച്ച എത്തിക്കല്‍ കമ്പനി എന്ന എത്തിസ്‌ഫിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ 2016 - ലെ അവാര്‍ഡിന്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി അര്‍ഹരായി. ഈ ബഹുമതി ലഭിക്കുന്ന ലോകത്തിലെ ഏക മോട്ടോര്‍ വാഹന നിര്‍മാതാക്കളാണ്‌ ഫോര്‍ഡ്‌. തുടര്‍ച്ചയായി ഇത്‌ ഏഴാം തവണയാണ്‌ പ്രസ്‌തുത അവാര്‍ഡ്‌ ഫോര്‍ഡിന്‌ ലഭിക്കുന്നത്‌.
ഫോര്‍ഡിലെ തൊഴിലാളികളുടെ പ്രതിബദ്ധതയ്‌ക്കു കിട്ടിയ അംഗീകാരമാണ്‌ ഇതെന്ന്‌ ഫോര്‍ഡ്‌ മോട്ടോര്‍ കമ്പനി എക്‌സിക്യൂട്ടീവ്‌ ചെയര്‍മാന്‍ ബില്‍ ഫോര്‍ഡ്‌ പറഞ്ഞു. എത്തിക്‌സും കോര്‍പറേറ്റ്‌ സിറ്റിസണ്‍ഷിപ്പും ആണ്‌ ഫോര്‍ഡിന്റെ അടിത്തറയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
ബിസിനസ്‌ രംഗത്തെ സദാചാര മികവിന്‌ അംഗീകാരം നല്‍കുന്ന ആഗോളതല ഇന്‍സ്റ്റിറ്റിയൂട്ട്‌ ആണ്‌ എത്തിസ്‌ഫിയര്‍. ഫോര്‍ബ്‌സ്‌ 2015 അമേരിക്കാസ്‌ ബെസ്റ്റ്‌ എംപ്ലോയേഴ്‌സ്‌, ഫാസ്റ്റ്‌ കമ്പനി 50, യൂണിവേഴ്‌സം 2015 യുഎസ്‌ തുടങ്ങി ഒരു ഡസനോളം അവാര്‍ഡുകള്‍ ഫോര്‍ഡ്‌ കരസ്ഥമാക്കിയിട്ടുണ്ട്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...