Thursday, March 10, 2016

എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ പ്രവര്‍ത്തനമാരംഭിച്ചു




കൊച്ചി: അബുദാബിയിലെ ഖലീഫസിറ്റിയില്‍ 200 ദശലക്ഷം ഡോളര്‍ മുതല്‍ മുടക്കില്‍ നൂതന സൗകര്യങ്ങളോടെ പണി തീര്‍ത്ത എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്‌ക്‌ നഹായന്‍ മബാരക്‌ അല്‍ നഹായന്‍ ഉദ്‌ഘാടനം ചെയ്‌തു. 75000 ചതുരശ്ര മീറ്ററില്‍ 500 കിടക്കകളുടെ കപ്പാസിറ്റിയുള്ള ഹോസ്‌പിറ്റല്‍ യുഎഇയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിപ്പമുള്ളതാണ്‌.
ലോക നിലവാരമുള്ള അത്യാധുനിക എമര്‍ജന്‍സി ക്രിട്ടിക്കല്‍ ഹൃദയ സംരക്ഷണ സൗകര്യങ്ങളും ഇവിടെ ലഭ്യമാണ്‌. അബുദാബി വിഷന്‍ 2030 പദ്ധതി പ്രകാരം അബുദാബി എക്‌സിക്യൂട്ടീവ്‌ കൗണ്‍സിലും ഹെല്‍ത്ത്‌ അഥോറിട്ടിയും നല്‍കിയ ഭൂമിയില്‍ ആദ്യമായി സ്ഥാപിതമായ ഹോസ്‌പിറ്റലാണ്‌ എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍. ഇതിന്‌ മുന്‍ കൈയെടുത്ത്‌ പ്രവര്‍ത്തിച്ച എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ വൈസ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. ബി.ആര്‍. ഷെട്ടിയെ മന്ത്രി ഷെയ്‌ക്‌ നഹയാന്‍ അഭിനന്ദിച്ചു.
8000 ജീവനക്കാരും ആയിരത്തിലേറെ ഡോക്ടര്‍മാരും അടങ്ങുന്ന എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ പരിചയ സമ്പത്തും പിന്‍ബലവും പുതിയ പ്രോജക്ടിന്‌്‌ മുതല്‍ക്കൂട്ടായി തീര്‍ന്നതായി യുഎഇ എക്‌സ്‌ചേഞ്ചിന്റെ ഉടമകൂടിയായ ഡോ. ബി.ആര്‍.ഷെട്ടി പറഞ്ഞു.



ചിത്രവിവരണം----
അബുദാബിയിലെ ഖലീഫസിറ്റിയില്‍ ആരംഭിച്ച എന്‍എംസി റോയല്‍ ഹോസ്‌പിറ്റല്‍ യുഎഇ സാംസ്‌കാരിക വകുപ്പുമന്ത്രി ഷെയ്‌ക്‌ അല്‍ നഹായന്‍ മബാരക്‌ ഉദ്‌ഘാടനം ചെയ്യുന്നു, സമീപം എന്‍എംസി ഹെല്‍ത്ത്‌ കെയറിന്റെ വൈസ്‌ ചെയര്‍മാനും സിഇഒയുമായ ഡോ. ബി.ആര്‍. ഷെട്ടി.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...