Thursday, March 10, 2016

ചൂടിനെ തടുക്കാന്‍ ഉഷയില്‍ നിന്ന്‌ പുതിയ ഫാനുകള്‍


കൊച്ചി : വേനല്‍ രൂക്ഷമാകവെ ഉഷ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്‌ ഫാനുകളുടെ പുതിയ ശ്രേണി വിപണിയിലെത്തിച്ചു. ഡിസൈനര്‍ സീലിങ്‌ ഫാനുകളായ ബെല്ലിസ, സ്‌ട്രൈക്കര്‍ എന്നിവയടങ്ങുന്നതാണ്‌ പുതിയ ശ്രേണി.
ബെല്ലിസ വീട്ടിലെ മുറികള്‍ക്ക്‌ അലങ്കാരമാകുന്നതിനു പുറമെ മികച്ച രീതിയില്‍ കാറ്റ്‌ ലഭ്യമാക്കാന്‍ കഴിവുള്ള സീലിങ്‌ ഫാനാണ്‌. സ്‌ട്രൈക്കര്‍ ശ്രേണിയില്‍ സ്‌ട്രൈക്കര്‍ ഗാലക്‌സി, സ്‌ട്രൈക്കര്‍ പ്ലാറ്റിനം, സ്‌ട്രൈക്കര്‍ മില്ലേനിയം എന്നിവയുണ്ട്‌. ലളിതമായി രൂപകല്‍പനചെയ്യപ്പെട്ട ഈ ഫാനുകള്‍ കാര്യശേഷിയില്‍ മുന്നിലാണ്‌. ഇവയുടെ വിസ്‌താരമുള്ള എയറോഡൈനാമിക്‌ ബ്ലേഡുകള്‍ നല്ല രീതിയില്‍ കാറ്റ്‌ ലഭിക്കുന്നതിനും മുറിയുടെ എല്ലാ ഭാഗങ്ങളിലും കാറ്റ്‌ എത്തുന്നതിനും സഹായകമാണ്‌.
കുട്ടികള്‍ക്കായുള്ള പുതിയ ഛോട്ടാഭീം ഫാനുകള്‍ ജംഗിള്‍ ഫണ്‍, ബീച്ച്‌ ഫണ്‍ എന്നീ മോഡലുകളില്‍ ലഭ്യമാണ്‌. ഇളം മനസ്സുകളെ ആകര്‍ഷിക്കത്തക്കവിധം രൂപകല്‍പന ചെയ്യപ്പെട്ട ഈ ഫാനുകളില്‍ വരകള്‍ വീഴാത്തവിധം അത്യാധുനിക വാക്വം ഹീറ്റ്‌ സാങ്കേതികവിദ്യയാണ്‌ ഉപയോഗപ്പെടുത്തിയിരിക്കുന്നത്‌.
ഉഷാ കോംപാക്‌റ്റോ ടവര്‍ ഫാനുകള്‍ ലിവിങ്‌ റൂമുകള്‍ക്കും ഓഫീസ്‌ ക്യൂബിക്കിളുകള്‍ക്കായി രൂപകല്‍പന ചെയ്യപ്പെട്ടവയാണ്‌. ശബ്‌ദശല്യമുണ്ടാക്കാത്ത ഈ ഫാനുകള്‍ ഏതാണ്ട്‌ എയര്‍കണ്ടീഷണറുകളുടെ ഫലം തന്നെ തരുന്നു. ഉഷാ എഫിക്കാസ്‌, ഉഷ റെന്‍സ്‌, ഉഷ സെറബ്രോ എന്നിവയാണ്‌ മറ്റ്‌ മോഡലുകള്‍. ടവര്‍ ഫാനുകള്‍ക്കെല്ലാം എല്‍ഇഡി ഡിസ്‌പ്ലേയും പുഷ്‌ കണ്‍ട്രോള്‍ ബട്ടണോടുകൂടിയ എല്‍ഇഡി പാനലുമുണ്ട്‌.
വില സ്‌ട്രൈക്കര്‍, ബെല്ലിസ ശ്രേണികളുടേത്‌ 2200 രൂപയിലും ഛോട്ടോബീമിന്റേത്‌ 4400 രൂപയിലും തുടങ്ങുന്നു. കോംപാക്‌റ്റോ ടവര്‍ ഫാനിന്റെ വില 5399 രൂപയാണ്‌.
വേനലിനെ ചെറുക്കാനായി ഇപ്പോള്‍ വിപണിയിലെത്തിയിട്ടുള്ള ഉഷ ഫാനുകള്‍ മികച്ച രൂപകല്‍പന, ആകര്‍ഷകമായ നിറം, പ്രവര്‍ത്തന മികവ്‌ എന്നിവയ്‌ക്ക്‌ പുറമെ ന്യായമായ വിലയും കണക്കിലെടുത്തുകൊണ്ടുള്ളവയാണെന്ന്‌ ഉഷാ ഇന്റര്‍നാഷണല്‍ പ്രസിഡന്റ്‌ (ഫാന്‍സ്‌) രോഹിത്‌ മാഥൂര്‍
പറഞ്ഞു. നടപ്പ്‌ വര്‍ഷം കൂടുതല്‍ മോഡലുകള്‍ കമ്പനി വിപണിയിലെത്തിക്കുമെന്നും അദ്ദേഹം
വ്യക്തമാക്കി. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...