Tuesday, March 8, 2016

അപ്പോളോ ടയേഴ്‌സ്‌ ഇരുചക്രവാഹന ടയര്‍ വിപണിയില്‍



കൊച്ചി : അപ്പോളോ ടയേഴ്‌സ്‌ ഇരുചക്ര വാഹന ടയര്‍ വിപണിയില്‍ പ്രവേശിച്ചു. ഇരുചക്ര വാഹനങ്ങള്‍ക്കുള്ള അപ്പോളോ ആക്‌ടി ടയറുകള്‍ വിപണിയിലെത്തി. ചെന്നൈയിലെ കമ്പനിയുടെ ഗ്ലോബല്‍ ആര്‍ആന്‍ഡ്‌ഡി സെന്ററിലാണ്‌ പുതിയ അപ്പോളോ ആക്‌ടി ടയറുകള്‍ രൂപകല്‍പന ചെയ്‌ത്‌ വികസിപ്പിച്ചെടുത്തത്‌. ബൈക്കുകള്‍ക്കും സ്‌കൂട്ടറുകള്‍ക്കുമുള്ള അപ്പോളോ ആക്‌ടി ശ്രേണി, ഇന്ത്യന്‍ ഇരുചക്ര ടയര്‍ വിപണിയിലെ 85 ശതമാനം ആവശ്യങ്ങളും പരിഹരിക്കാന്‍ പര്യാപ്‌തമാണ്‌.
അപ്പോളോ ടയേഴ്‌സിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണിതെന്ന്‌, കമ്പനി ചെയര്‍മാന്‍ ഓന്‍കാര്‍ എസ്‌ കണ്‍വാര്‍ പറഞ്ഞു. കമ്പനിയുടെ ഇന്ത്യയിലെ നേതൃത്വം കൂടുതല്‍ അരക്കിട്ടുറപ്പിക്കാന്‍ ഇത്‌ സഹായകമാകും.
ഇരുചക്രവാഹന ടയര്‍ വിപണിയുടെ 8.5 ശതമാനം എന്ന നിലയില്‍ വളരുകയാണ്‌. ടയര്‍ നിര്‍മാതാക്കള്‍ക്ക്‌ അനന്തസാധ്യതകളാണ്‌ ഈ രംഗത്തുള്ളത്‌. ഏതാണ്ട്‌ 120 ദശലക്ഷം ഇരുചക്രവാഹനങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയില്‍ ഉള്ളത്‌.
രണ്ടുവര്‍ഷത്തെ നിരന്തര ഗവേഷണ പരീക്ഷണങ്ങള്‍ക്കുശേഷമാണ്‌ അപ്പോളോ ആക്‌ടി ടയറുകള്‍ വികസിപ്പിച്ചെടുത്തതെന്ന്‌ അപ്പോളോ ടയേഴ്‌സ്‌ മാനേജിംഗ്‌ ഡയറക്‌ടറും വൈസ്‌ ചെയര്‍മാനുമായ നീരജ്‌ കണ്‍വാര്‍ പറഞ്ഞു.
മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ മൂന്നിനം പിന്‍ ടയറുകളാണ്‌ അപ്പോളോ പുറത്തിറക്കിയത്‌. ബ്ലോക്‌ പാറ്റേണിലുള്ള ആക്‌ടി ഗ്രിപ്‌ ആര്‍ 1, ആര്‍ 2, ഡയറക്ഷണല്‍ പാറ്റേണിലുള്ള ആക്‌ടി സിപ്‌ ആര്‍3 എന്നിവയാണ്‌ അവ. ഓണ്‍-ഓഫ്‌ റോഡ്‌ നഗര-ഹൈവേകളിലെ വ്യത്യസ്‌ത കാലാവസ്ഥകളില്‍ ഉപയോഗിക്കുന്നവയാണ്‌ ബ്ലോക്‌ പാറ്റേണ്‍. തികഞ്ഞ സുരക്ഷയാണ്‌ ഇവ നല്‍കുന്നത്‌.
ഹൈവേകളില്‍ വെറ്റ്‌ ആന്‍ഡ്‌ ഡ്രൈ ഗ്രിപ്‌ നല്‍കുന്നവയാണ്‌ ഡയറക്ഷണല്‍ പാറ്റേണ്‍ ആക്‌ടി സിപ്‌ ആര്‍ 3, ഹൈ സ്‌പീഡില്‍ മികച്ച സ്ഥിരതയാണ്‌ ഇതിന്റെ പ്രത്യേകത.
മോട്ടോര്‍ സൈക്കിളുകള്‍ക്ക്‌ മുന്‍ഭാഗത്തും മൂന്നിനം ടയറുകളാണ്‌ ഉള്ളത്‌. സ്‌ട്രെയ്‌റ്റ്‌ റിബ്‌ പാറ്റേണിലുള്ള ആക്‌ടിസ്റ്റിയര്‍ എഫ്‌1, ആക്‌ടിസിപ്‌ എഫ്‌2, ഡയറക്ഷണല്‍ പാറ്റേണിലുള്ള എഫ്‌3 എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. സ്‌കൂട്ടറുകളുടെ മുന്‍ഭാഗത്തെ ടയറുകളില്‍ ആക്‌ടിസിപ്‌ എസ്‌1, എസ്‌2 എന്നിവയും പിന്‍ഭാഗത്തെ ടയറുകളില്‍ ആക്‌ടി ഗ്രിപ്‌ എസ്‌3 ഉം എസ്‌4 ഉം ഉള്‍പ്പെടുന്നു.

No comments:

Post a Comment

10 APR 2025