കൊച്ചി : ലോകകപ്പ് ക്രിക്കറ്റ്
പ്രമാണിച്ച്, ഇലക്‌ട്രോണിക് റീട്ടെയ്‌ല്‍ ശൃംഖലയായ, നെക്‌സറ്റ് റീട്ടെയ്‌ല്‍
കൊച്ചിയില്‍ എല്‍ഇഡി ടിവികള്‍ക്ക് വന്‍ ഇളവുകള്‍ പ്രഖ്യാപിച്ചു. 81 സെ.മി എല്‍ഇഡി
ടിവി കേവലം 1449 രൂപ അടച്ച് ലളിതമായ ഇഎംഐ വ്യവസ്ഥയില്‍ നെക്‌സ്റ്റ് ഷോറൂമില്‍
നിന്ന് വാങ്ങാം.
വീട്ടിലിരുന്ന് സ്റ്റേഡിയത്തിന്റെ പ്രതീതിയില്‍ വലിയ
സ്‌ക്രീനില്‍ ക്രിക്കറ്റ് ആസ്വദിക്കാനാണ്, നെക്‌സറ്റ്, ക്രിക്കറ്റ്
പ്രേമികള്‍ക്ക് അവസരം ഒരുക്കുന്നത്. വലിയ മത്സരങ്ങള്‍, വലിയ ചിത്രങ്ങള്‍, വലിയ
സമ്പാദ്യം എന്നതാണ് ലോകകപ്പ് സീസണില്‍ കൊച്ചിയിലെ ജനങ്ങള്‍ക്ക് തങ്ങള്‍
നല്‍കുന്ന ആശയമെന്ന് ടെക്‌നോകാര്‍ട് ഇന്ത്യ സിഇഒ സഞ്‌ജയ് കാര്‍വാ പറഞ്ഞു.
ഉപഭോക്താക്കള്‍ക്ക് മികച്ച ഡീല്‍ എന്നതാണ് ലക്ഷ്യം.
റഫ്രിജറേറ്റര്‍ മുതല്‍
വാഷിംഗ്‌മെഷീന്‍, എല്‍ഇഡി ടിവി, എയര്‍കണ്ടീഷണര്‍ തുടങ്ങി, മൈക്രോവേവ് ഓവന്‍,
എയര്‍കൂളര്‍, ഡി2എച്ച് സേവനം വരെ നെക്‌സറ്റിന്റെ കൊച്ചി ഷോറൂമില്‍
ഒരുക്കിയിട്ടുണ്ട്. സാംസണ്‍, വീഡിയോകോണ്‍, സാന്‍സുയി, ഫിലിപ്‌സ്, ഹുണ്ടായി
തുടങ്ങി പ്രമുഖ ബ്രാന്‍ഡുകളുടെ സാന്നിധ്യവും.
ലളിതമായ തവണവ്യവസ്ഥകള്‍, അനായാസമായ
വായ്‌പാ സൗകര്യങ്ങള്‍, അധിക വാറന്റി എന്നിവയാണ് മറ്റ് സേവനങ്ങള്‍. ഓഫര്‍ ഏപ്രില്‍
30 വരെ ഉണ്ട്.
No comments:
Post a Comment