Thursday, March 10, 2016

ഡെല്ലിന്റെ ലാറ്റിട്യൂഡ്‌ശ്രേണി വിപണിയില്‍



കൊച്ചി : മുന്‍നിര ഐടി കമ്പനിയായ ഡെല്‍ ഇന്ത്യ, ലാറ്റിട്യൂഡ്‌ പോര്‍ട്‌ഫോളിയോ അവതരിപ്പിച്ചു. ബിസിനസ്‌ ഉപയോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്‌തമാണ്‌ പുതിയ ലാറ്റിട്യൂഡ്‌ ശ്രേണി ത്രസിപ്പിക്കുന്ന രൂപകല്‍പനയിലാണ്‌ ലാറ്റിട്യൂഡ്‌ ശ്രേണിയുടെ അവതരണം.
ഡെസ്‌ക്‌ സെന്‍ട്രിക്‌ വര്‍ക്കര്‍, കൊറിഡോര്‍ വാരിയര്‍, ഓണ്‍-ദി-ഗോ പ്രോ, റിമോട്ട്‌ വര്‍ക്കര്‍, സ്‌പെഷലൈസ്‌ഡ്‌ യൂസര്‍ വര്‍ക്കര്‍ എന്നിങ്ങനെ 5 ബിസിനസ്‌ യൂസര്‍ ഗ്രൂപ്പുകള്‍ക്കുവേണ്ടിയാണ്‌ ലാറ്റിട്യൂഡ്‌ ശ്രേണി പുറത്തിറക്കിയിരിക്കുന്നത്‌. ഈ ഗ്രൂപ്പുകളുടെ എല്ലാ കമ്പ്യൂട്ടിങ്ങ്‌ ആവശ്യങ്ങളും നിറവേറ്റാന്‍ പര്യാപ്‌തമാണ്‌ പുതിയ ലാറ്റിട്യൂഡ്‌ 3000, 5000, 7000 പരമ്പരകള്‍.
ലാറ്റിട്യൂഡ്‌ 13 (7370) 7000 ശ്രേണി ലോകത്തിലെ ഏറ്റവും ചെറിയ അള്‍ട്രാബുക്ക്‌ ആണ്‌. 33 സെ.മി സ്‌മാര്‍ട്‌ കാര്‍ഡ്‌ റീഡര്‍, ഫിംഗര്‍പ്രിന്റ്‌ റീഡര്‍ തുടങ്ങി ഒട്ടേറെ ഘടകങ്ങളും ഇതിലുണ്ട്‌.
ഡെല്‍ ലാറ്റിട്യൂഡ്‌ 12 (7275) 7000 സീരിസ്‌ 2-ഇന്‍-1 ആണ്‌. 31.8 സെ.മി ആണ്‌ സൈസ്‌. യുഎച്ച്‌ഡി ടച്ച്‌ ഡിസ്‌പ്ലേയോടുകൂടിയ 4 കെ അള്‍ട്രാ ഷാര്‍പ്പാണിത്‌. ലാറ്റിട്യൂഡ്‌ 13 7000 അള്‍ട്രാബുക്കിന്റെ വില 79,999 രൂപയാണ്‌. 12 7000 2-ഇന്‍-1 ന്റെ വില 87,999 രൂപ മുതലാണ്‌ തുടങ്ങുന്നത്‌. 11 5000 2-ഇന്‍-1ന്‌ 59,999 രൂപ മുതലാണ്‌ വില.
ഡെല്‍ ലാറ്റിട്യൂഡ്‌ 3000 ത്തിന്റെ വില 44,999 രൂപ മുതലും, 5000-ന്റെ വില 54,999 രൂപ മുതലും, 7000-ന്റെ വില 64,999 രൂപ മുതലും ആണ്‌ ആരംഭിക്കുന്നത്‌.
നൂതനാശയങ്ങള്‍ നൂതന സാങ്കേതികവിദ്യയില്‍ സമന്വയിപ്പിച്ച്‌ ഉപഭോക്താക്കള്‍ക്ക്‌ എത്തിക്കുകയാണ്‌ ഡെല്ലിന്റെ ലക്ഷ്യമെന്ന്‌ ഡെല്‍ ഇന്ത്യ ഡയറക്‌ടറും ജനറല്‍ മാനേജരുമായ ഇന്ദ്രജിത്‌ ബെല്‍ഗുണ്ടി പറഞ്ഞു. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ്‌ ഓരോ പുതിയ ഉല്‍പന്നവുമെന്ന്‌ ഡെല്‍ ഇന്ത്യ ഡയറക്‌ടര്‍ ആര്‍.സുദര്‍ശന്‍ പറഞ്ഞു.


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...