കൊച്ചി: യൂബര്‍ ,ഓലേ എന്നീ
ഓണ്‍ലൈന്‍ ടാക്‌സികളുടെ വഴിയിലേക്ക് പരമ്പരാഗത ടാക്‌സികളും . കാലത്തിന്
ഒത്തുമാറുവാന്‍ തിരുമാനിച്ചുകൊണ്ട് കൊച്ചിയില്‍ ആണ് ഇതിനു തുടക്കം. എറണാകുളം
ജില്ലാ കാര്‍ െ്രെഡവേഴ്‌സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം
കേരള ടാക്‌സിയുടെ പ്രവര്‍ത്തനോദ്‌ഘാടനം എറണാകുളം പ്രസ്‌ക്ലബില്‍ സിപിഎം ജില്ലാ
സെക്രട്ടറി പി.രാജീവ്‌് നിര്‍വഹിച്ചു. ടാക്‌സി സേവനത്തിന്റെ ഗുണ നിലവാരം
മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് കേരള ടാക്‌സി ഓണ്‍ലൈന്‍ ടാക്‌സി സംവിധാനം
ആരംഭിച്ചിരിക്കുന്നത്. 100 െ്രെഡവര്‍മാരെയുള്‍പ്പെടുത്തി പരീക്ഷണാടിസ്ഥാനത്തിലാണ്
പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്ന് ജില്ലയിലെ 3000 െ്രെഡവര്‍മാരേയും പദ്ധതിയുടെ
ഭാഗമാക്കാനാണ് ലക്ഷ്യമിടുന്നത്. കേരളടാക്‌സിയുടെ സേവനം എളുപ്പത്തില്‍
ലഭ്യമാക്കുന്നതിന് യാത്രക്കാര്‍ക്കും െ്രെഡവര്‍മാര്‍ക്കുമായി വ്യത്യസ്ഥമായി
ആപ്ലിക്കേഷനുകളും പുറത്തിറക്കിയിട്ടുണ്ട്. പ്ലേസ്‌റ്റോറില്‍ നിന്നിത് സൗജന്യമായി
ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. അങ്കമാലി എതര്‍നെറ്റ് വെബ് സൊല്യൂഷനിലെ മാത്യു
ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേരള ടാക്‌സിക്ക് വേണ്ട സാങ്കേതിക പിന്തുണ
നല്‍കുന്നത്. 150 രൂപയാണ് മിനിമം ചാര്‍ജ്ജ് ഈടാക്കുന്നത്. ് പിന്നീട്
കിലോമീറ്ററിനു 10 രൂപവീതവും. യൂബറില്‍ നിന്നും വ്യത്യസ്ഥമായി പരമ്പരാഗത ടാക്‌സികള്‍
നാല് കാറ്റഗറിയിലായിട്ടായി തിരിച്ചിട്ടുണ്ട്. സാധാരണ ഇക്കണോമിക് ക്ലാസിനാണ് 150
രൂപ, സെഡാന്‍ 200, അതിനുമുകളില്‍ 350 രൂപ, ഇന്നോവ മുതല്‍ ആഡംബര കാറുകള്‍ക്ക് 600
രൂപയാണ് മിനിമം ചാര്‍ജ്. എന്നാല്‍ ഈ വേര്‍തിരിവ് യൂബറിന് ഇല്ല എന്നത്
പരമ്പരാഗത ടാക്‌സിള്‍ക്ക് വെല്ലവിളിയാകും. ംസെക്രട്ടറി ഡി. മണിക്കുട്ടന്‍,
അഡ്വ. മധുസൂദനന്‍ എന്നിവര്‍ പങ്കെടുത്തു.
ചിത്രവിവരണം-- കേരള ടാക്‌സിയുടെ
പ്രവര്‍ത്തനോദ്‌ഘാടനം എറണാകുളം പ്രസ്‌ക്ലബില്‍ സിപിഎം ജില്ലാ സെക്രട്ടറി
പി.രാജീവ്‌് നിര്‍വഹിക്കുന്നു
No comments:
Post a Comment