Tuesday, May 4, 2021

വാക്‌സിനേഷന്‍ ഡ്രൈവിനായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍

 


കൊച്ചി: സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ അംഗീകൃത കേന്ദ്രങ്ങളില്‍ വാക്‌സിനേഷന്‍ എടുക്കുന്നതിനായി ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കള്‍ ഇതിനകം ഊബറിന്റെ 60,000ത്തിലധികം സൗജന്യ റൈഡുകള്‍ ഉപയോഗപ്പെടുത്തി. സഹകരണത്തിലൂടെ വരും മാസങ്ങളില്‍ ഊബര്‍ 25,000 സൗജന്യ റൈഡുകളാണ് ദുര്‍ബലരായ പ്രായമായവര്‍ക്ക് വാക്‌സിനേഷന് പോകാനായി കൊച്ചി ഉള്‍പ്പടെയുള്ള 19 നഗരങ്ങളില്‍ ഒരുക്കുന്നത്.

ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയത്തെയും സംസ്ഥാന സര്‍ക്കാരുകളെയും പ്രാദേശിക എന്‍ജിഒകളെയും പിന്തുണച്ചുകൊണ്ട് മാര്‍ച്ച് മൂന്നിന് തന്നെ ഇന്ത്യയുടെ വാക്‌സിനേഷന്‍ ഡ്രൈവിനായി ഊബര്‍ 10 കോടി രൂപയുടെ സൗജന്യ റൈഡുകള്‍ പ്രഖ്യാപിച്ചിരുന്നു.

ദുര്‍ബലരായ പ്രായമായവര്‍ക്കായി ഹെല്‍പേജ് ഇന്ത്യയുമായി സഹകരിക്കുന്നുണ്ടെന്നും ഈ സഹകരണം അവര്‍ക്ക് സുരക്ഷാ കവചം ഒരുക്കുന്നതിലും അതുവഴി ഇന്ത്യയുടെ സാമ്പത്തിക തിരിച്ചു വരവിനും സഹായമാകുമെന്നും വരും ആഴ്ചകളിലും മാസങ്ങളിലും ഇന്ത്യയുടെ ഈ വാക്‌സിനേഷന്‍ ദൗത്യത്തിനുള്ള പിന്തുണ ഊബര്‍ തുടരുമെന്നും ഊബര്‍ ഇന്ത്യ, ദക്ഷിണേഷ്യ പ്രസിഡന്റ് പ്രഭ്ജീത് സിങ് പറഞ്ഞു.

പ്രായമായവര്‍ക്കിടയില്‍ ബോധവല്‍ക്കരണം നടത്തിയും രജിസ്‌ട്രേഷനും ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സൗകര്യം ഒരുക്കിയും ഹെല്‍പ്പേജ് ഇന്ത്യ പിന്തുണയ്ക്കുന്നുണ്ട്, ഊബറിന്റെ പിന്തുണയുമുണ്ട്, മുതിര്‍ന്നവര്‍ക്കുള്ള ടോള്‍ ഫ്രീ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1800-180-1253 ലേക്ക് വിളിച്ച് പങ്കാളികളാകാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുകയാണെന്നും ഹെല്‍പ്പേജ് ഇന്ത്യ റിസോഴ്‌സ് മൊബിലൈസേഷന്‍, രാജ്യ മേധാവി മധു മദന്‍ പറഞ്ഞു.

No comments:

Post a Comment

10 APR 2025