കൊച്ചി: സികെ ബിര്‍ള ഗ്രൂപ്പിന്റെ ഭാഗമായ ഓറിയന്റ് ഇലക്ട്രിക്ക് ലിമിറ്റഡ് എമര്‍ജന്‍സി എല്‍ഇഡി ലൈറ്റുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിച്ചു. വൈദ്യുതി ഇല്ലാത്ത സമയത്ത് നാലു മണിക്കര്‍ വരെ ബാക്കപ്പ് ലൈറ്റ് നല്‍കുന്നതാണ് പുതിയ ഉല്‍പ്പന്നം. എല്‍ഇഡി ബള്‍ബ്, എല്‍ഇഡി ബാറ്റന്‍, എല്‍ഇഡി റിസെസ് പാനല്‍, ബള്‍ക്ക് ഹെഡ് തുടങ്ങിയവ ഉള്‍പ്പെട്ടതാണ് ശ്രേണി. സാധാരണ ലൈറ്റുകളായും ഇവ ഉപയോഗിക്കാം. പവര്‍ കട്ട് വേളയില്‍ ഇവ എമര്‍ജന്‍സി ലൈറ്റ് മോഡിലേക്ക് മാറി പതിവു ജോലികള്‍ തടസം കൂടാതെ മുന്നോട്ട് കൊണ്ടു പോകാന്‍ സഹായിക്കും.
ഇടയ്ക്കിടെയുള്ള പവര്‍കട്ടുകള്‍ സാധാരണ ജീവിതത്തിന് തടസമുണ്ടാക്കുന്നുവെന്നും ചെറിയ റീട്ടെയില്‍ കടകള്‍, സലൂണ്‍, ഭക്ഷണ ഔട്ട്‌ലെറ്റുകള്‍, മൊബൈല്‍ റീട്ടെയിലുകാര്‍ തുടങ്ങിയവരുടെ ബിസിനസിനെ ഇത് സാരമായി ബാധിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എല്‍ഇഡി എമര്‍ജന്‍സി ലൈറ്റുകളുടെ പുതിയൊരു ശ്രേണി അവതരിപ്പിക്കുന്നതെന്നും ഇവ വീടുകള്‍ക്കും കടകള്‍ക്കും ഉപകാരപ്രദമായിരിക്കുമെന്നും ഈ എമര്‍ജന്‍സി ലൈറ്റുകളെല്ലാം സാധാരണ ഇറക്കുന്ന എല്‍ഇഡി ലൈറ്റുകള്‍ പോലെതന്നെയായിരിക്കുമെന്നും അതേ സോക്കറ്റില്‍ തന്നെ ഇവ ഫിറ്റ് ചെയ്യാം, ഇവ പോര്‍ട്ടബിളാണെന്നതാണ് ഏറ്റവും കൗതുകം, ഉദാഹരണത്തിന് ഇവ സൈക്കിളിന്റെ ഹെഡ്‌ലൈറ്റായി ഉപയോഗിക്കാമെന്നും ഈ അവതരണത്തോടെ ഈ വിഭാഗത്തിന്റെ വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും അതുവഴി ഉയര്‍ന്ന നിലവാരത്തിലുള്ള ബ്രാന്‍ഡഡ് എമര്‍ജന്‍സികളാണ് ഉപഭോക്താക്കള്‍ക്ക് ലഭ്യമാകുകയെന്നും ഓറിയന്റ് ഇലക്ട്രിക് എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പുനീത് ധവാന്‍ പറഞ്ഞു.
ഓറിയന്റിന്റെ പുതിയ എല്‍ഇഡി ലൈറ്റുകള്‍ക്ക് ഇന്‍-ബില്‍റ്റ് ബാറ്ററികളാണ്. വൈദ്യുതി ഉള്ളപ്പോള്‍ തനിയെ ചാര്‍ജ് ആകും. വൈദ്യുതി നിലയ്ക്കുമ്പോള്‍ എമര്‍ജന്‍സി മോഡിലേക്ക് മാറും.വിശ്വസനീയവും ചെലവു കുറഞ്ഞതുമായ ഉല്‍പ്പന്നങ്ങളാണ് ഓറിയന്റ് എമര്‍ജന്‍സി എല്‍ഇഡിയിലൂടെ ലഭ്യമാക്കുന്നത്. 25,000 മണിക്കൂര്‍വരെ കുഴപ്പങ്ങളൊന്നും ഇല്ലാതെ ഇവ പ്രവര്‍ത്തിക്കും. ഉല്‍പ്പന്നങ്ങളെക്കുറിച്ച് മനസിലാക്കി തരുവാനും വില്‍പ്പനയ്ക്കുമായി കമ്പനി എസ്എംഎസ് സേവനം ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ 56161 എന്ന നമ്പറിലേക്ക് 'ഇഎംലൈറ്റ്‌സ്' എന്ന് എസ്എംഎസ് ചെയ്യുക.
No comments:
Post a Comment