കൊച്ചി: ഏറ്റവും പുതിയ ടെലികോം ബ്രാന്ഡ് ആയ വി പ്രീപെയ്ഡ് ഉപഭോക്താക്കള്ക്ക് ഒരു വര്ഷത്തെ സീ5 പ്രീമിയം സബ്സ്ക്രിപ്ഷന്‍ അധിക ചെലവില്ലാതെ ലഭിക്കുന്ന ആനുകൂല്യം പ്രഖ്യാപിച്ചു. 405 രൂപ മുതലുള്ള തെരഞ്ഞെടുത്ത ഡാറ്റാ പ്ലാനുകള്ക്കാണ് 12 ഭാഷകളിലുള്ള സീ5 പ്രീമിയം ഉള്ളടക്കങ്ങള്‍ ലഭിക്കുക. 405 രൂപയ്ക്ക് വി ഉപഭോക്താക്കള്ക്ക് ഒരു വര്ഷത്തെ സീ5 പ്രീമിയം അംഗത്വവും 90 ജിബി ഡാറ്റയും 28 ദിവസത്തെ പരിധിയില്ലാത്ത വോയ്സ് കോളുകളും ലഭിക്കും.
ഉപഭോക്താക്കള്‍ ഉള്ളടക്കമുള്ള പരിപാടികള്‍ കാണുന്നതില്‍ 25 മുതല്‍ 30 ശതമാനം (ദിവസവും മൂന്നു മണിക്കൂറിലേറെ) വര്‍ധനവുണ്ടായിട്ടുണ്ടെന്ന് ഇതേക്കുറിച്ചു സംസാരിക്കവെ വോഡഫോണ്‍ ഐഡിയ മാര്ക്കറ്റിങ് ഡയറക്ടര്‍ അവനീഷ് ഖോസ്ല ചൂണ്ടിക്കാട്ടി. മുന്‍നിര ഒടിടി സംവിധാനമായ സീ5-യില്‍ വിപുലവും വൈവിധ്യമാര്ന്നതുമായ പരിപാടികളാണുള്ളത്. പുതിയ 405 രൂപയുടെ റീചാര്ജ് വഴി സീ5 നല്കുന്ന ഏറ്റവും മികച്ച വിനോദ പരിപാടികളും വലിയ ടെലികോം നേട്ടങ്ങളുമാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
വിയുടെ 355 രൂപ, 405 രൂപ, 595 രൂപ, 795 രൂപ, 2595 രൂപ എന്നീ ഡാറ്റാ പ്ലാനുകളോടൊപ്പം സീ5 വാര്‍ഷിക അംഗത്വം ലഭ്യമാണ്.
സീ5, വി എന്നീ മികച്ച ഉപഭോക്തൃ ബ്രാന്ഡുകളുടെ ഏറ്റവും മികച്ചവ ലഭിക്കാനുള്ള അവസരമാണ് ഈ സഹകരണത്തിലൂടെ ലഭിക്കുന്നതെന്ന് സീ5 ഇന്ത്യയുടെ സീനിയര്‍ വൈസ് പ്രസിഡന്റ് രാഹുല്‍ മറോളി ചൂണ്ടിക്കാട്ടി.
റീചാര്ജിനെ തുടര്ന്നു ലഭിക്കുന്ന എസ്എംഎസ് ഉപയോഗിച്ച് സീ5 അംഗത്വം സജീവമാക്കാന്‍ സാധിക്കും. ഇതിലൂടെ യൂസര്നെയിം പാസ്വേഡ് എന്നിവയും ലഭിക്കും.
https://vaartha24x7.blogspot.com/
No comments:
Post a Comment