Tuesday, May 4, 2021

'സ്വൈപ്പ് അപ്പ് വിത്ത് മോജ്' പ്രചാരണവുമായി മോജ്

 


കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഹ്രസ്വ വീഡിയോ ആപ്പായ മോജ് ബ്രാന്‍ഡ് ശക്തിപ്പെടുത്തുന്നതിനും ആത്യന്തിക വിനോദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുമായി 'സ്വൈപ്പ് അപ്പ് വിത്ത് മോജ്' ഹാഷ്ടാഗില്‍ പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രചാരണത്തിനായി ടോളിവുഡ് താരം വിജയ് ദേവര്‍കോണ്ഡയെയും ബോളിവുഡ് നായിക അനന്യ പാണ്ഡെയെയും ബ്രാന്‍ഡ് അംബാസഡര്‍മാരായി തെരഞ്ഞെടുത്തിട്ടുണ്ട്. ആപ്പിന്റെ ബ്രാന്‍ഡ് വീഡിയോകളിലും മോജ് സൃഷ്ടാക്കളായും ഇവര്‍ എത്തും.
ഇന്ത്യയില്‍ ഹ്രസ്വ വീഡിയോ രംഗത്ത് അസാധാരണമായ ഉയര്‍ച്ചയാണ് കാണുന്നതെന്നും ഏറ്റവും വലിയ ഹ്രസ്വ വീഡിയോ ഉള്ളടക്ക ശേഖരവുമായി മോജ് ഈ വിഭാഗത്തില്‍ മുന്നിലുണ്ടെന്നും സ്വൈപ്പ് അപ്പ് വിത്ത് മോജ് പ്രചാരണം മോജിനെ ഹാങ്ഔട്ട് ചെയ്യാന്‍ പറ്റിയ മികച്ച ഇടമാക്കുന്ന തരത്തിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും വിരല്‍ തുമ്പില്‍ വിനോദം പകരുന്ന ഹ്രസ്വ വീഡിയോകളുടെ പര്യായമായി മോജിനെ മാറ്റുകയാണെന്നും ഇന്റര്‍നെറ്റ് ജനസംഖ്യയുടെ സിംഹഭാഗം കയ്യടക്കാന്‍ ലക്ഷ്യമിടുന്ന തങ്ങളുടെ രസകരമായ ഈ പുതിയ പ്രചാരണം പ്രേക്ഷകരുമായി ആഴമേറിയതും പുതിയതുമായ ബന്ധങ്ങള്‍ സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ടെന്നും മോജ് ചീഫ് കമേഴ്സ്യല്‍ ഓഫീസര്‍ അജിത് വര്‍ഗീസ് പറഞ്ഞു.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...