Friday, May 7, 2021

വി-വൂട്ട് സെലക്ട് പങ്കാളിത്തം

 ഉപഭോക്താക്കള്ക്ക് എക്സ്ക്ലൂസീവ് പ്രീമിയം ഉള്ളടക്കം ലഭ്യമാക്കാന്‍ 



 

കൊച്ചിരാജ്യത്തെ ഉപഭോക്താക്കള്ക്ക് മികച്ച വിനോദ ഉള്ളടക്കങ്ങള്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ പ്രമുഖ ടെലികോം ഓപ്പറേറ്ററായ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് (വിഐഎല്‍), വിയാകോം18ന്റെ പ്രീമിയം സബ്സ്ക്രിപ്ഷന്‍ വീഡിയോ ഓണ്‍ ഡിമാന്ഡ് സ്ട്രീമിങ് സേവനമായവൂട്ട് സെലക്ടുമായി തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ചുവിയുടെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളായ വി മൂവീസ്ടിവി ആപ്പ് എന്നിവയില്‍ പ്രീമിയം ഉള്ളടക്കങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണിത്ഇന്ത്യയിലെ ഡിജിറ്റല്‍ വളര്ച്ചയെ ലക്ഷ്യം വച്ചുള്ള  പങ്കാളിത്തത്തിലൂടെവോഡഫോണ്‍ ഐഡിയയിലെ ഉപഭോക്താക്കള്ക്ക് അവരുടെ സ്മാര്ട്ട് ഫോണുകളില്‍ തടസമില്ലാത്ത കാഴ്ചാനുഭവത്തോടെവൂട്ട് സെലക്ട് ലഭ്യമാക്കുന്ന പ്രത്യേക ഉള്ളടക്കങ്ങള്‍ ആസ്വദിക്കാന്‍ കഴിയും.

 

വി മൂവീസ്ടിവി ആപ്ലിക്കേഷന്‍ എന്നീ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ നിലവിലുള്ള ഉള്ളടക്കങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്വൂട്ട് സെലക്ടില്‍ നിന്നുള്ള എക്സ്ക്ലൂസീവ് ഉള്ളടക്കങ്ങള്‍  പങ്കാളിത്തത്തിലൂടെ ഉപഭോക്താക്കള്ക്ക് ലഭ്യമാക്കും.  ദി ഗോണ്‍ ഗെയിംക്രാക്ക്ഡൗണ്‍ എന്നീ ഒറിജിനല്‍ മിനി സീരീസിന് പുറമെ നിരൂപക പ്രശംസ നേടിയ സീരീസുകളായ അസുര്‍, ഇല്ലീഗല്‍,  റൈക്കര്‍ കേസ് തുടങ്ങിയ ഉള്ളടക്കങ്ങള്‍ ഇതില്‍ ഉള്പ്പെടുംബിഗ് ബോസ് സീസണ്‍ 14, റോഡീസ് സീസണ്‍ 18, സ്പ്ലിറ്റ്സ്വില്ലഖത്രോണ്‍ കെ ഖിലാഡി തുടങ്ങി കളേഴ്സിലെയും എംടിവിയിലെയും പ്രീമിയ ഹിന്ദി ഷോകള്‍ പൂര്ണമായും കാണാനും വി ഉപഭോക്താക്കള്ക്ക് സാധിക്കും.

 

ഷാര്ക്ക് ടാങ്ക്ടോപ്പ് ഗിയര്‍, ദി ഓഫീസ്ടിന്‍ സ്റ്റാര്‍, നാന്സി ഡ്ര്യൂപിങ്ക് കോളര്‍ ക്രൈംസ് എന്നിങ്ങനെയുള്ള നിരവധി അന്താരാഷ്ട്ര ഷോകളും വി ഉപയോക്താക്കള്ക്ക് കാണാംആവേശകരമായ ഉള്ളടക്കങ്ങളുടെ ശേഖരം ഉപയോക്താക്കള്ക്ക് 24 മണിക്കൂറും ആസ്വദിക്കാനാവുംവൈവിധ്യമാര്ന്ന ഉള്ളടക്ക അനുഭവങ്ങള്‍ തേടുന്ന ഇന്ത്യ യുവത്വത്തിന്എല്ലാ വിഭാഗങ്ങളിലെയും ആഴത്തിലുള്ള ഉള്ളടക്കങ്ങളിലൂടെ മികച്ച മൂല്യമാണ് വൂട്ട് സെലക്ട് വാഗ്ദാനം ചെയ്യുന്നത്.

 

നാഗിന്‍ 5, നമക് ഇസ്ക് കാമൊല്ക്കിശക്തിബാരിസ്റ്റര്‍ ബാബുരാജാ റാണി ചി ഗാ ജോഡിചോട്ടി സര്ദാര്ണിജീവ് സാല യേടാപിസകന്നടതി തുടങ്ങിയ സീരിയലുകളും ഉപഭോക്താക്കള്ക്ക് കാണാം.

 

വൂട്ട് സെലക്ടുമായി പങ്കാളിയാവുന്നതിലുംഉപയോക്താക്കള്ക്ക് അതുല്യമായ ഉള്ളടക്കങ്ങള്‍ നല്കുന്നതിലും തങ്ങള്‍ സന്തുഷ്ടരാണെന്ന് പങ്കാളിത്തത്തെക്കുറിച്ച് സംസാരിക്കവെ വി ചീഫ് മാര്ക്കറ്റിങ് ഓഫീസര്‍ അവ്നീഷ് ഖോസ് പറഞ്ഞുഉപയോക്താക്കള്‍ ഒടിടി പ്ലാറ്റ്ഫോമുകളിലേക്ക് നീങ്ങുകയും പ്രത്യേകിച്ച് വിനോദം ഉള്പ്പെടെയുള്ള ഉള്ളടക്കങ്ങള്‍ തേടുകയും ചെയ്തതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഡിജിറ്റല്‍ ഉള്ളടക്ക ഉപഭോഗം കുത്തനെ ഉയര്ന്നിട്ടുണ്ട്മാറുന്ന കാലത്ത്ഉപഭോക്താക്കളുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു ബ്രാന്ഡാണ് വിഉപയോക്താക്കള്ക്ക് ഏറ്റവും മികച്ചതും ഏറ്റവും പുതിയതും വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിജ്ഞാബദ്ധതയെ പ്രതിഫലിപ്പിക്കുന്നതാണ് വൂട്ട് സെലക്ടുമായുള്ള  സഹകരണംവൂട്ട് സെലക്ട് ശേഖരം നിലവില്‍ വിയില്‍ മാത്രമായി ലഭ്യമാണ് വിശാലമായ ഉള്ളടക്കം തങ്ങളുടെ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണ്അവ്നീഷ് ഖോസ് കൂട്ടിച്ചേര്ത്തു.

 

വൂട്ട് സെലക്ട് വളരെ വേഗത്തില്‍ ഇന്ത്യയിലെ അതിവേഗം വളരുന്ന പ്രീമിയം വീഡിയോ സ്ട്രീമിങ് സര്വീസായി മാറിയെന്ന് പങ്കാളിത്തത്തെ കുറിച്ച് സംസാരിച്ച വൂട്ട് സെലക്ട്വിയാകോം 18, യൂത്ത്മ്യൂസിക്ഇംഗ്ലീഷ് എന്റര്ടൈന്മെന്റ് ഹെഡ് ഫെര്സാദ് പാലിയ പറഞ്ഞു രംഗത്ത് ലഭ്യമായ ഏറ്റവും വൈവിധ്യപൂര്ണവുമായ ഉള്ളടക്കങ്ങളുമായിവി വരിക്കാര്ക്കായിവി മൂവീസ്ടിവി പ്ലാറ്റ്ഫോം എന്നിവയിലൂടെ തങ്ങളുടെ സേവനം വ്യാപിപ്പിക്കുന്നതില്‍ തങ്ങള്‍ സന്തുഷ്ടരാണ്തങ്ങളുടെ മെയ്ഡ് ഫോര്‍ സ്റ്റോറീസ് വാഗ്ദാനം രാജ്യമെമ്പാടുമുള്ള പ്രേക്ഷകരെ സന്തോഷിപ്പിക്കുമെന്ന് ഉറപ്പുണ്ട്ഫെര്സാദ്പാലിയ കൂട്ടിച്ചേര്ത്തു.


https://vaartha24x7.blogspot.com/

 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...