വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ഉപകാരപ്രദമായ
PIXMA G3060, PIXMA G3021, PIXMA G3020, PIXMA G2060, PIXMA G2021, PIXMA G2020, and PIXMA G1020 അവതരിപ്പിച്ചു
എല്ലാ പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലും അംഗീകൃത റീട്ടെയിലര്‍മാരിലും മുതല്‍ എല്ലാ പ്രിന്ററുകളും ലഭ്യമാകും
കൊച്ചി:ഇങ്ക് ടാങ്ക് പ്രിന്റര്‍ വിഭാഗത്തിലെ ഉല്‍പ്പന്ന ശ്രേണി ശക്തമാക്കി കൊണ്ട് കാനണ്‍ ഇന്ത്യ ഏഴു പുതിയ ഇങ്ക് ടാങ്ക് പ്രിന്ററുകള്‍ കൂടി അവതരിപ്പിച്ചുകൊണ്ട് പിക്സ്മ ജി ശ്രേണി വിപുലമാക്കി. PIXMA G3060, PIXMA G3021, PIXMA G3020, PIXMA G2060, PIXMA G2021, PIXMA G2020, and PIXMA G1020 എന്നിങ്ങനെയാണ് പുതിയ പ്രിന്ററുകള്‍. ഉയര്‍ന്ന അളവിലുള്ള മഷിയും ചെലവു കുറഞ്ഞ പ്രിന്റിങ്ങും ലക്ഷ്യമിടുന്ന ജകതങഅ ഏ ശ്രേണി പ്രിന്ററുകളില്‍ ഡ്രിപ് ഫ്രീ, ഹാന്‍ഡ് ഫ്രീ മഷി നിറക്കല്‍ സംവിധാനം, വീടുകള്‍ക്കും ചെറിയ ഓഫീസുകള്‍ക്കും ഉപകാരപ്രദമാകുന്ന പരമാവധി ഫലപ്രദമായ പുനഃരുപയോഗിക്കാവുന്ന കാട്രിഡ്ജ് തുടങ്ങിയവ ഉള്‍പ്പെടുന്നു.
ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായും ചെലവു കുറഞ്ഞ, വിശ്വസിക്കാവുന്ന ഇങ്ക് ടാങ്ക് സാങ്കേതിക വിദ്യയുമായി പുതിയ മോഡലുകള്‍ കൂടുതല്‍ മികച്ച പ്രീന്റിങ് വേഗവും പുറത്തു ചാടാത്തതും അനായാസം മഷി നിറയ്ക്കാവുന്ന രീതിയിലുമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് 7700 കളര്‍ പേജുകള്‍ അല്ലെങ്കില്‍ 7600 കറുത്ത പേജുകള്‍ എടുക്കാവുന്ന തരത്തില്‍ 'എക്കണോമി' മോഡും പ്രിന്ററുകള്‍ക്കുണ്ട്. പേപ്പര്‍ ഫീഡ് റോളറുകള്‍ ക്ലീന്‍ ചെയ്യാവുന്ന ഓണ്‍ സിസ്റ്റം ഗൈഡും കൂടെയുണ്ട്. ഇത് സര്‍വീസ് കോളുകള്‍ കുറയ്ക്കുകയും ഉപഭോക്താവിന് മികച്ച അനുഭവം പകരുകയും ചെയ്യും.
പകര്‍ച്ചവ്യാധി തങ്ങളുടെ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക മാറ്റങ്ങള്‍ കൊണ്ടുവന്നു, സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും ഉപയോഗ ശൈലിയില്‍ വലിയ മാറ്റങ്ങളുണ്ടാക്കിയെന്നും ലോകം മുഴുവന്‍ ഹൈബ്രിഡ് വര്‍ക്കിങിലേക്ക് മാറിയപ്പോള്‍ ബഹുമുഖ ഇങ്ക്-ടാങ്ക് പ്രിന്ററുകള്‍ക്കുള്ള ആവശ്യം കുതിച്ചുയര്‍ന്നു, ഇതോടെ ഇന്ത്യയിലെ ബിസിനസുകള്‍ക്ക് ഏറ്റവും കൂടുല്‍ സംഭാവന ചെയ്യുന്ന വിഭാഗമായി തങ്ങളുടെ കണ്‍സ്യുമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് മാറിയെന്നും ഉപഭോക്തൃ ആവശ്യങ്ങള്‍ പരിഹരിക്കുന്നത് തുടരുമ്പോഴും PIXMA G ശ്രേണിയില്‍ ഏഴു പുതിയ പ്രിന്ററുകള്‍ കൂടി അവതരിപ്പിച്ച് ഇങ്ക്-ടാങ്ക് ഉല്‍പ്പന്ന ശ്രേണി ശക്തിപ്പെടുത്തുന്നത് ആഹ്ളാദം പകരുന്നുവെന്നും ഇത് വീടുകള്‍ക്കും ചെറിയ ബിസിനസുകള്‍ക്കും ഉപകാരപ്രദമാകുമെന്നും കാനണ്‍ ഇന്ത്യ പ്രസിഡന്റും സിഇഒയുമായ കസുതാഡ കോബയാഷി പറഞ്ഞു.
പകര്‍ച്ചവ്യാധിയോടെ വീട്ടിലിരുന്നു ജോലി, പഠനം, ചെറുകിട ബിസിനസുകളുടെ പ്രവര്‍ത്തനം എന്നിവയില്‍ വലിയ മാറ്റങ്ങള്‍ വരുത്തിയെന്നും രാജ്യം മുഴുവന്‍ ഈ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാന്‍ ശ്രമിച്ചുകൊണ്ടിരിക്കുമ്പോള്‍ ഈ ഹൈബ്രിഡ് സ്ഥിതിക്ക് വേണ്ട പിന്തുണ നല്‍കേണ്ടത് അനിവാര്യമായി കണ്ടുവെന്നും വീടുകളിലും ചെറിയ ഓഫീസുകളിലും പ്രിന്ററുകളുടെ ആവശ്യം ഗണ്യമായി കൂടിയെന്നും ഈ രംഗത്തെ മുന്‍നിരയിലുള്ളവര്‍ എന്ന നിലയില്‍ വേണ്ട ഉല്‍പ്പന്നങ്ങള്‍ എത്തിക്കേണ്ടത് ഉത്തരവാദിത്തമായി കണ്ടാണ് നൂതനമായ, ചെലവു കുറഞ്ഞ പുതിയ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിക്കുന്നതെന്നും ഉപഭോക്താക്കളെ ശാക്തീകരിക്കുന്നതിലുള്ള പ്രതിജ്ഞാബദ്ധതയാണ് ജകതങഅ ഏ ശ്രേണി വിപുലമാക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്നും കൂടാതെ ഉപയോക്തൃ സൗഹൃദ സവിശേഷതകളും നവീകരിച്ച രൂപകല്‍പ്പനയും പുതിയ പ്രിന്ററുകളെ അടുത്ത തലത്തിലുള്ള ആധുനിക സാങ്കേതിക വിദ്യയുടെ സംയോജനമാക്കിയിരിക്കുന്നുവെന്നും കണ്‍സ്യൂമര്‍ സിസ്റ്റം പ്രൊഡക്റ്റ്സ് ആന്‍ഡ് ഇമേജിങ് കമ്യൂണിക്കേഷന്‍സ് പ്രൊഡക്റ്റ്സ് ഡയറക്ടര്‍ സി.സുകുമാരന്‍ പറഞ്ഞു.
സ്റ്റാന്‍ഡേര്‍ഡ് ഇങ്ക് കാഡ്രിഡുകളേക്കാള്‍ കൂടുതല്‍ മഷി
മിക്കവാറും ഉപയോക്താക്കള്‍ക്കും വര്‍ഷങ്ങളോളം ഉപയോഗിക്കാവുന്ന അത്ര മഷി കാനണ്‍ ജി ശ്രേണിയുടെ പെട്ടിയിലുണ്ട്. 7700 കളര്‍ പേജുകളും 7600 കറുത്ത പേജുകളും എക്കണോമി മോഡില്‍ ലഭ്യമാകും. മടി കൂടാതെ കൂടുതല്‍ പ്രിന്റ് എടുക്കേണ്ടവര്‍ക്ക് ഇത് പ്രിയപ്പെട്ടതാകും. പരമ്പരാഗത പ്രിന്റിങ് ശീലങ്ങളെ ഇത് പൂര്‍ണമായും മാറ്റും.
പൊതു ആവശ്യങ്ങള്‍ക്കും ഫോട്ടോ പ്രിന്റിങ്ങിനും പ്രിന്ററുകള്‍ ഉപയോഗിക്കാം. പിഗ്മെന്റ് ബ്ലാക്ക് മഷി ഡോക്യുമെന്റ് ടെക്സ്റ്റുകള്‍ക്കും ലൈന്‍ ഡ്രോയിങ്ങുകള്‍ക്കും മിഴിവും വ്യക്തതയും നല്‍കുകയും ഡൈ-ഇങ്ക് കളര്‍ ചാനലിലേക്ക് തനിയെ മാറ്റുന്നതിലൂടെ എ4 വലിപ്പം വരെയുള്ള ഗ്ലോസി ഫോട്ടോകള്‍ ലഭ്യമാകുകയും ചെയ്യും.
ഡ്രിപ്പ് ഫ്രീ, ഹാന്‍ഡ്സ് ഫ്രീ ഇങ്ക് റീഫില്ലിങ് പ്രോസസ്
തെറ്റായ ടാങ്കുകളിലേക്ക് അവിചാരിതമായ മഷി നിറയ്ക്കുന്നത് ഒഴിവാക്കുന്നതിനായി പുതിയ കാനണ്‍ ജി ശ്രേണി പുതിയ രൂപത്തിലുള്ള ഇങ്ക് ബോട്ടിലുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. അതാത് നിറങ്ങള്‍ക്ക് മാത്രം അനുയോജ്യമായ വായ് വട്ടങ്ങളാണുള്ളത്. വേഗത്തില്‍ മഷി നിറയ്ക്കാം. തുളുമ്പി പോകുകയുമില്ല. കൈകള്‍ സ്വതന്ത്രവുമായിരിക്കും. ഉപഭോക്താക്കള്‍ക്ക് പെട്ടിയില്‍ നിന്നും എടുത്ത് ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ഇത് പൂര്‍ത്തിയാക്കാനാകും.ജോലി സ്ഥലത്ത് അനാവശ്യ ആശങ്കകള്‍ ഒഴിവാക്കാം. സംയോജിത ഇങ്ക് ടാങ്ക് രൂപകല്‍പ്പന പ്രിന്ററിനെ ഒതുക്കമുള്ളതാക്കുന്നു. ബാക്കി മഷിയുടെ അളവ് വ്യക്തമായി കാണുകയും ചെയ്യാം.
എപ്പോഴും മുന്നോട്ട് തന്നെ
ഉപയോക്താവിന് തന്നെ മാറ്റാവുന്ന കാനണ്‍ ജി ശ്രേണിയുടെ പുതിയ മെയിന്റനന്‍സ് കാട്രിഡ്ജ് രൂപകല്‍പ്പന സര്‍വീസ് സെന്ററുകളിലേക്കുള്ള നിരവധി യാത്രകള്‍ ഒഴിവാക്കുന്നു. മെയിന്റനന്‍സ് കാട്രിഡ്ജ് മാറ്റിസ്ഥാപിക്കുന്നതും മഷി സ്വയം മാറ്റി പുനഃസജ്ജമാക്കുന്നതും പ്രിന്ററിന്റെ ആയുസ് പരമ്പരാഗത പ്രിന്ററുകള്‍ക്ക് അപ്പുറത്തേക്ക് നീട്ടുന്നു, കൂടാതെ ഉപയോക്താക്കള്‍ക്ക് കുറഞ്ഞ സമയത്തിനുള്ളില്‍ അച്ചടി തുടരാന്‍ കഴിയുമെന്ന് ഉറപ്പാക്കുന്നു.
PIXMA G3060, G3020, G 3021 എല്ലാം ഒന്നില്‍
ഈ ബഹുമുഖ പ്രവര്‍ത്തന പ്രിന്റര്‍ ഉപയോഗിച്ച് പ്രിന്റ്, കോപ്പി, സ്‌കാന്‍ തുടങ്ങിയവയൊക്കെ സാധ്യമാകും. ഇത് വീടുകളിലെയും ചെറിയ ഓഫീസുകളിലെയും ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കും. സ്മാര്‍ട്ട്ഫോണ്‍ അല്ലെങ്കില്‍ ടാബ്ലറ്റുകള്‍ ഉപയോഗിച്ച് ലോക്കല്‍ നെറ്റ്വര്‍ക്കില്‍ അല്ലെങ്കില്‍ ക്ലൗഡിലൂടെ വയര്‍ലെസ് മൊബൈല്‍ പ്രിന്റിങ്ങും സ്‌കാനിങ്ങും പ്രിന്റര്‍ പിന്തുണയ്ക്കുന്നു. രണ്ട് ലൈന്‍ എല്‍സിഡി പാനല്‍ പ്രിന്ററിന്റെ സെറ്റിങുകള്‍ അനായാസമാക്കുന്നു. നിത്യവും പ്രിന്റിങ്ങുള്ള ബിസിനസുകള്‍ക്ക് വേഗമേറിയ ഡോക്യുമെന്റ് പ്രിന്റിങ് സാധ്യമാക്കുന്നു. 10.8 ഐപിഎം മോണോയും 6.0ഐപിഎം കളറിനും നല്‍കുന്നു. ജകതങഅ G3060. PIXMA G 3021 ല്‍ അധികമായി ബ്ലാക്ക് മഷി ബോട്ടിലുണ്ട്.
PIXMA G1020
വിദ്യാര്‍ത്ഥികള്‍ക്കും വീടുകളിലെ ഉപയോക്താക്കള്‍ക്കും പുതിയ ജി ശ്രേണിയിലെ താങ്ങാവുന്ന ഏറ്റവും ഉചിതമായ പ്രിന്റ് ഒപ്ഷനാണ് ജകതങഅ ഏ1020
ഡിജിറ്റല്‍ യുഗത്തിലെ പ്രിന്റിങ്
ഉപയോക്താക്കള്‍ക്ക് ഐഒഎസ്/ആന്‍ഡ്രോയിഡ് മൊബൈല്‍ ഉപകരണങ്ങളില്‍ (സ്മാര്‍ട്ട്ഫോണ്‍, ടാബ്ലറ്റ്, ലാപ്ടോപ്പ്) നിന്നും കാനണ്‍ പ്രിന്റ് ഇങ്ക്ജെറ്റ് / സെല്‍ഫി ആപ്പ് ഉപയോഗിച്ച് പ്രിന്റ് അല്ലെങ്കില്‍ സ്‌കാന്‍ ചെയ്യാനും സാധിക്കും. എല്ലാ പ്രിന്റര്‍ സെറ്റിങ്ങുകളും ആപ്പില്‍ ട്യൂണ്‍ ചെയ്തിട്ടുണ്ട്. മൊബൈല്‍ ഉപകരണങ്ങളില്‍ നിന്നും നേരിട്ട് അനായാസം പ്രിന്റ് സേവനങ്ങള്‍ ലഭ്യമാക്കാം.ഐഒഎസ് ഉപയോഗിക്കുന്നവര്‍ക്ക് എയര്‍പ്രിന്റിലൂടെയും ആന്‍ഡ്രോയിഡ് ഉപഭോക്താക്കള്‍ക്ക് കാനണ്‍ പ്രിന്റ് സര്‍വീസ് പ്ലഗ്ഇനും ഉപയോഗിക്കാം. പ്ലേ സ്റ്റോറില്‍ ലഭ്യമാണ്.
പുതിയ കാനണ്‍ ജി ശ്രേണിയില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ആമസോണ്‍ അലെക്സ എന്നിവരുടെ സഹായവും ലഭിക്കും. ഇത് ശബ്ദം ഉപയോഗിച്ച് പ്രിന്റിങ്ങ് സാധ്യമാക്കുന്നു. ശബ്ദ കമാന്‍ഡുകളിലൂടെ നിരവധി ഡോക്യുമെന്റുകള്‍ പ്രിന്റ് ചെയ്യാം. വിവിധ നിറങ്ങളിലും സാധ്യമാണ്. മെസേജ് കാര്‍ഡ്, ഷോപ്പിങ് ലിസ്റ്റ് തുടങ്ങിയവയെല്ലാം ഒരേ സമയം എടുക്കാം.
ഈസി ഫോട്ടോ പ്രിന്റ് എഡിറ്റര്‍ ആപ്പ് ഉപയോഗിച്ച് പ്രിന്റിങ് സാധ്യതകള്‍ വര്‍ധിപ്പിക്കാം
ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസ്, വിന്‍ഡോസ്, മാക് ഒഎസ് പ്ലാറ്റ്ഫോമുകളില്ലെല്ലാം ഫോട്ടോ പ്രിന്റ് എഡിറ്റര്‍ ആപ്പ് അനായാസം ഉപയോഗിക്കാം. ഫോട്ടോ ഐഡി, ഫോട്ടോ ലേഔട്ട്സ്, കലണ്ടര്‍, പോസ്റ്റ് കാര്‍ഡ് തുടങ്ങിയ പ്രിന്റിങ് ആവശ്യങ്ങള്‍ക്ക് ഉപകാരപ്രദമാണ്.
ഇന്‍ ഹൗസ് പോസ്റ്ററുകള്‍, പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റോടു കൂടിയ ഫ്ളയേഴ്സ് സൃഷ്ടിക്കാം
കാനണിന്റെ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്ന പോസ്റ്റര്‍ ആര്‍ട്ടിസ്റ്റ് ലൈറ്റ് ഉപയോഗിച്ച് 1300ലധികം ടെംപ്ലേറ്റുകള്‍, ഫോട്ടോകള്‍, ക്ലിപ്പ് ആര്‍ട്ടുകള്‍ തുടങ്ങിയവ സൃഷ്ടിച്ച് വിവിധ ആവശ്യങ്ങള്‍ക്കുള്ള ഫ്ളൈയറുകള്‍, പോസ്റ്ററുകള്‍ സൃഷ്ടിക്കാം.
Model Number | Retail Price | Colour Availability |
PIXMA G3060 | Rs. 17,403 (inclusive of all taxes) |
|
PIXMA G3021 | Rs. 17,704 (inclusive of all taxes) |
|
PIXMA G3020 | Rs. 17,102 (inclusive of all taxes) | Available in black & Navy blue colour |
PIXMA G2060 | Rs. 14,203 (inclusive of all taxes) |
|
PIXMA G2021 | Rs. 14,523 (inclusive of all taxes) |
|
PIXMA G2020 | Rs. 13,922 (inclusive of all taxes) | Available in black & Navy blue colour |
PIXMA G1020 | Rs. 11,048 (inclusive of all taxes) |
|
https://vaartha24x7.blogspot.com/
No comments:
Post a Comment