കൊച്ചി പ്രതിമാസ വാടക വ്യവസ്ഥയില്‍ കാറുകള്‍ ലഭ്യമാക്കുന്ന കാര്‍ ലീസിങ്ങ് പദ്ധതിയുമായി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡും. മാരുതി സുസുക്കി സബ്‌സ്‌ക്രൈബ് എന്നാണ് പദ്ധതിയുടെ പേര്. 24, 36, 48 മാസത്തെ പാട്ടക്കാലാവധിയോടെ തുടങ്ങുന്ന ഈ പദ്ധതി കൊച്ചിയിലേക്ക് വ്യാപിപ്പിക്കുന്നു. കൊച്ചിയില്‍ ഉപഭോക്താക്കള്‍ 48 മാസത്തെ കാലയളവിന് 12,513 ല്‍ ആരംഭിക്കുന്ന എല്ലാം-ഉള്‍പ്പെടുന്ന മാസ വരിസംഖ്യ വാഗണ്‍ ആര്‍-നും 13,324 രൂപ ഇഗ്നിസിനും (നികുതികള്‍ ഉള്‍പ്പെടെ) നല്‍കും. മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ് ഇന്ന് തങ്ങളുടെ സബ്‌സ്‌ക്രിപ്ഷന്‍ പ്രോഗ്രാമിനായി സൊസിറ്റെ ജെനറെലെ ഗ്രൂപ്പിന്റെ ഓപ്പറേഷനല്‍ ലീസിംഗ് ആന്റ് ഫ്‌ളീറ്റ് മാനേജ്‌മെന്റ് ബിസിനസ് ലൈനായ, എഎല്‍ഡി ഓട്ടോമോട്ടിവ് ഇന്ത്യയുമായുള്ള തങ്ങളുടെ പങ്കാളിത്തം പ്രഖ്യാപിച്ചു.
മാരുതി സുസുകി സബ്‌സ്‌ക്രൈബ് മറ്റ് എട്ട് നഗരങ്ങളായ ഡല്‍ഹി-എന്‍.സി.ആര്‍, ബെംഗളൂരു, ഹൈദരബാദ്, പൂനെ, മുംബൈ, ചെന്നൈ, അഹമ്മദബാദ് എന്നിവിടങ്ങളില്‍ കൂടി കാറുകള്‍ വാഗ്ദാനം ചെയ്യുന്നു. ഉപഭോക്താക്കള്‍ക്ക് മാരുതി സുസുകി അറീനയില്‍ നിന്ന് വാഗണ്‍ ആര്‍, സ്വിഫ്റ്റ് ഡിസൈര്‍, വിടാര ബ്ബ്രെസ്സ, എര്‍ട്ടിഗ കൂടാതെ നെക്‌സയിയില്‍ നിന്നും ഇഗ്നിസ്, ബലേനോ, സിയസ്, എക്‌സ്എല്‍ 6, എസ് ക്രോസ് എന്നിങ്ങനെ വിപുലമായ നിരയില്‍ നിന്നും വാഹനങ്ങള്‍ തെരഞ്ഞെടുക്കാവുന്നതാണ്. അതിനോടൊപ്പം സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ വര്‍ഷത്തില്‍ 10,000, 15,000, 20,000, 25,000 കിമീ എന്നിങ്ങനെ വ്യത്യസ്ത മൈലേജ് ഓപ്ഷനുകളിലും 12, 24, 36, 48 മാസ കാലാവധികളിലേക്കും തിരഞ്ഞെടുക്കാനുള്ള വിശാലമായ അവസരം ഇത് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നു.
'കഴിഞ്ഞ ഏതാനും മാസങ്ങളായി അഭൂതപൂര്‍വ്വമായ പ്രതികരണങ്ങളോടെ ഞങ്ങള്‍ക്ക് പ്രോത്സാഹനം ലഭിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്കായുള്ള ഒരു പുതിയ ആശയമാണ് സബ്‌സ്‌ക്രിപ്ഷന്‍. 15,500 അന്വേഷണങ്ങളാണ് ഞങ്ങള്‍ക്ക് ലഭിച്ചത്. മറ്റ് എട്ട് സിറ്റികള്‍ കൂടാതെ ഞങ്ങളിപ്പോള്‍ കൊച്ചിയിലേക്ക് കൂടി പ്രോഗ്രാം വ്യാപിപ്പിക്കുകയാണ്. അതുല്യമായ ഈ സംരംഭം ഉപഭോക്താക്കളെ ഒരു പുതുപുത്തന്‍ കാര്‍ യഥാര്‍ത്ഥ ഉടമസ്ഥാവകാശം സ്വന്തമാക്കാതെ തന്നെ ഉപയോഗിക്കാന്‍ അനുവദിക്കുന്നു. ഉപഭോക്താക്കള്‍, മെയിന്റനന്‍സ്, 24*7 റോഡ് സൈഡ് അസിസ്റ്റന്‍സ്, ഇന്‍ഷുറന്‍സ് ഇവയെല്ലാം കവര്‍ ചെയ്യുന്ന എല്ലാം ഉള്‍പ്പെടുന്ന പ്രതിമാസ ഫീസ് കാലാവധി പൂര്‍ത്തിയാക്കും വരെ അടച്ചാല്‍ മാത്രം മതിയാകും' പ്രഖ്യാപനവേളയില്‍ മാരുതി സുസുകി ഇന്ത്യ ലിമിറ്റഡ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് വിഭാഗം എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ശ്രീ. ശശാങ്ക് ശ്രീവാസ്തവ പറഞ്ഞു.
സബ്‌സ്‌ക്രിപ്ഷന്‍ കാലാവധിക്കു ശേഷം ഉപഭോക്താക്കള്‍ക്ക്, കാലാവധി വര്‍ധിപ്പിക്കുകയോ, വാഹനം അപ്‌ഗ്രേഡ് ചെയ്യുകയോ അല്ലെങ്കില്‍ വിപണി വിലയില്‍ വാഹനം സ്വന്തമാക്കുകയോ ചെയ്യാം.
No comments:
Post a Comment