Friday, November 6, 2015

ഐഡിബിഐ അറ്റാദായം 120 കോടി



കൊച്ചി: ഐഡിബിഐ ബാങ്ക്‌ സെപ്‌റ്റംബറിലവസാനിച്ച രണ്ടാം ക്വാര്‍ട്ടറില്‍ 120 കോടി രൂപ അറ്റാദായം നേടി. മുന്‍വര്‍ഷമിതേ കാലയളവിലിത്‌ 118 കോടി രൂപയായിരുന്നു.
ഈ കാലയളവില്‍ ബാങ്കിന്റെ വരുമാനം മുന്‍വര്‍ഷം രണ്ടാം ക്വാര്‍ട്ടറിലെ 7611 കോടി രൂപയില്‍നിന്നു 7914 കോടി രൂപയിലേക്ക്‌ ഉയര്‍ന്നു. വര്‍ധന നാലു ശതമാനം. ഈ കാലയളവില്‍ നെറ്റ്‌ ഇന്ററസ്റ്റ്‌ മാര്‍ജിന്‍ 1.93 ശതമാനത്തില്‍നിന്നു 2.06 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിട്ടുണ്ട്‌. കാസാ 10 ശതമാനം വര്‍ധനയോടെ 52,433 കോടി രൂപയില്‍നിന്നു 57,887 കോടി രൂപയായി. ഫണ്ട്‌ കോസ്‌റ്റ്‌ 7.88 ശതമാനത്തില്‍നിന്നു 7.35 ശതമാനത്തിലേക്കു താഴ്‌ന്നിട്ടുണ്ട്‌.
ബാങ്കിന്റെ മൂലധനപര്യപ്‌്‌തത റേഷ്യോ സെപ്‌റ്റംബര്‍ 30-ന്‌ 11.66 ശതമാനമാണ്‌.
മൊത്തം ബിസിനസ്‌ സെപ്‌റ്റംബര്‍ 30-ന്‌ 4,43,943 കോടി രൂപയാണ്‌. മുന്‍വര്‍ഷത്തേക്കാള്‍ മൂന്നു ശതമാനം കൂടുതലാണിത്‌. വായ്‌പ 5 ശതമാനം വര്‍ധനയോടെ 2,04,661 കോടി രൂപയിലെത്തി.
നടപ്പുവര്‍ഷത്തിന്റെ ആദ്യപകുതിയില്‍ ബാങ്കിന്റെ അറ്റാദായം മുന്‍വര്‍ഷം ഇതേ കാലയളവിലെ 225 കോടി രൂപയില്‍നിന്നു 13 ശതമാനം വര്‍ധനയോടെ 255 കോടി രൂപയായി ഉയര്‍ന്നു. 

No comments:

Post a Comment

സ്റ്റുഡന്റ്സ് ബിനാലെയ്ക്കുള്ള ക്യൂറേറ്റർമാരെ പ്രഖ്യാപിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍

കൊച്ചി: വളർന്നു വരുന്ന യുവ കലാകാരന്മാർക്കായുള്ള കൊച്ചി ബിനാലെ ഫൗണ്ടേഷന്റെ (കെബിഎഫ്) കലാവിദ്യാഭ്യാസ സംരംഭമായ സ്റ്റുഡന്റ്‌സ് ബിനാലെയ്...