Friday, November 6, 2015

ഇളവുകളുമായി ഖത്തര്‍ എയര്‍വേയ്‌സ്‌



കൊച്ചി : ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി പ്രത്യേക ഇളവുകളും സൗജന്യങ്ങളും അനുവദിക്കുന്ന ഗ്ലോബല്‍ പ്രമോഷന്‍ വാരത്തിന്‌ ഖത്തര്‍ എയര്‍വേയ്‌സില്‍ തുടക്കമായി. ലോകമെമ്പാടുമുള്ള 150 കേന്ദ്രങ്ങളിലേക്ക്‌ അവിശ്വസനീയമായ നിരക്കുകളാണ്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌.
യൂറോപ്‌, ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്‌, അമേരിക്ക എന്നിവിടങ്ങളിലേയ്‌ക്ക്‌ എക്കോണമി, ബിസിനസ്‌ ക്ലാസുകളില്‍ 30 ശതമാനം ഡിസ്‌കൗണ്ടാണ്‌ ലഭിക്കുക. നവംബര്‍ ആറാം തീയതി വരെ ഇളവുകളോടെ ബുക്ക്‌ ചെയ്യാം. 2016 ജനുവരി 15 നും ജൂണ്‍ 30 നും ഇടയ്‌ക്ക്‌ യാത്ര ചെയ്‌താല്‍ മതി.
യാത്രക്കാര്‍ക്ക്‌ ഖത്തര്‍ എയര്‍വേയ്‌സിന്റെ സെയില്‍സ്‌ ഓഫീസുകളിലോ, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ ൂatarairways.com/globalsale -ലോ ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യാം.
ആഗോളതലത്തില്‍ 150-ലേറെ ലക്ഷ്യസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാന്‍ ഇന്ത്യന്‍ യാത്രികര്‍ക്ക്‌ സാധിക്കുമെന്ന്‌ ഖത്തര്‍ എയര്‍വേയ്‌സ്‌ വൈസ്‌പ്രസിഡന്റ്‌ ഇഹാബ്‌ സൊറേയ്‌ല്‍ പറഞ്ഞു. ആകാശത്തിലെ അത്ഭുതവും വിസ്‌മയവും ആസ്വദിക്കാന്‍ അദ്ദേഹം ഇന്ത്യന്‍ യാത്രികരെ ക്ഷണിച്ചു.
152 പ്രധാന ബിസിനസ്‌, വിനോദ കേന്ദ്രങ്ങളിലേയ്‌ക്ക്‌ സര്‍വീസ്‌ നടത്തുന്ന ഖത്തര്‍ എയര്‍വേയ്‌സിന്‌ 168 വിമാനങ്ങളുടെ ഒരു ഫ്‌ളീറ്റ്‌ ആണുള്ളത്‌. 
ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനും ഇന്ത്യയിലെ നാഗ്‌പൂരും തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വീസ്‌ ഈ വര്‍ഷാവസാനത്തോടെ ആരംഭിക്കും. ലോസ്‌ആഞ്ചലസ്‌, ബോസ്റ്റണ്‍, അറ്റ്‌ലാന്റ എന്നീ അമേരിക്കന്‍ നഗരങ്ങളിലേക്കും ആസ്‌ട്രേലിയയിലെ സിഡ്‌നി, അഡലെയ്‌ഡ്‌, ബ്രിട്ടണിലെ ബര്‍മിംഗ്‌ഹാം, യുഎയിലെ റാസ്‌ അല്‍ ഖൈമ എന്നിവിടങ്ങളിലേയ്‌ക്കും 2016-ല്‍ പുതിയ സര്‍വീസ്‌ ആരംഭിക്കും. 

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...