Friday, November 6, 2015

ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസറായി സന്തോഷ്‌ ചെറിയാനെ നിയമിച്ചു.


കൊച്ചി- ലോക പ്രശസ്‌തമായ ഈസ്റ്റേണ്‍ കറി പൗഡറിന്റെ നിര്‍മാതാക്കളായ ഈസ്റ്റേണ്‍ കോണ്ടിമെന്റസ്‌ അവരുടെ ചീഫ്‌ ഫൈനാന്‍ഷ്യല്‍ ഓഫീസറായി പ്രമുഖ ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റ്‌ സന്തോഷ്‌ ചെറിയാനെ നിയമിച്ചു.
അലൈന്‍സ്‌, എം.ആര്‍.എഫ്‌, ഹിന്ദുസ്ഥാന്‍ ലൈഫ്‌ കെയര്‍ എന്നിവിടങ്ങളിലായി 20 വര്‍ഷത്തിലേറെ സേവന പരിചയമുള്ള വ്യക്തിയാണ്‌ സന്തോഷ്‌ ചെറിയാന്‍. കമ്പനിയുടെ ആഗോള തലത്തിലുള്ള അക്കൗണ്ടിംഗ്‌ രീതികള്‍ കൈകാര്യം ചെയ്യുന്നതിനൊപ്പം വരുമാനവും ലാഭവും വര്‍ധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ക്ക്‌ സന്തോഷ്‌ ചെറിയാന്റെ നിയമനം സഹായകരമാകുമെന്ന്‌ ഈസ്റ്റേണ്‍ ഗ്രൂപ്പ്‌ മാനേജിംഗ്‌ ഡയറക്‌ടര്‍ ഫിറോസ്‌ മീരാന്‍ പറഞ്ഞു.
സുഗന്ധവ്യജ്ഞന മേഖലയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ കമ്പനിയായ ഈസ്റ്റേണ്‍
കോണ്ടിമെന്റ്‌സ്‌ ഇക്കഴിഞ്ഞ സെപ്‌തംബറില്‍ അവസാനിച്ച പാദത്തില്‍ 21 ശതമാനം വളര്‍ച്ചയാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌. ത്രൈമാസ അടിസ്ഥാനത്തില്‍ തുടര്‍ച്ചയായ പത്താമത്തെ തവണയാണ്‌ കമ്പനി വരുമാന വളര്‍ച്ച നേടുന്നത്‌. 192 കോടി രൂപയാണ്‌ കമ്പനിയുടെ ഇപ്പോഴത്തെ ത്രൈമാസ വരുമാനം. 
ആയിരം കോടി വരുമാനമുള്ള ഈസ്റ്റേണ്‍ കോണ്ടിമെന്റ്‌സ്‌ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കര്‍ണാടകയിലും ഉത്തര്‍പ്രദേശിലും പുതിയ രണ്ട്‌ പ്ലാന്റുകള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. ഇരുന്നൂറിലധികം സുഗന്ധവ്യജ്ഞന ഉല്‌പന്നങ്ങള്‍ കൈകാര്യം ചെയ്യുന്ന കമ്പനി 2020 ഓടെ 30 ലക്ഷത്തോളം റീട്ടെയില്‍ വ്യാപാരികളുടെ ശൃംഖലയുണ്ടാക്കും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...