കൊച്ചി:
ദീപാവലിയോടനുബന്ധിച്ച് വോഡഫോണ്‍ ഉപഭോക്താക്കള്‍ക്കായി സൗജന്യ ഡാറ്റാ ആനുകൂല്യം
പ്രഖ്യാപിച്ചു. ദീപങ്ങളുടെ ഉല്‍സവകാലത്ത് തങ്ങളുടെ ഉപഭോക്താക്കള്‍ക്ക്
പ്രിയപ്പെട്ടവരോടൊപ്പം ആഘോഷിക്കാനായി 100 എം.ബി. സൗജന്യ ഡാറ്റയാണ് വോഡഫോണ്‍ ഇന്ത്യ
പ്രഖ്യാപിച്ചിട്ടുള്ളത്. നവംബര്‍ 11 ബുധനാഴ്‌ചയായിരിക്കും ഈ പ്രത്യേക ഓഫര്‍
ലഭ്യമാകുക. �DIWALI� എന്ന് 199 ലേക്ക് എസ്.എം.എസ്. അയച്ച് ഈ ആനുകൂല്യം
നേടാനാവും.
ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങള്‍ക്കും
സുഹൃത്തുക്കള്‍ക്കും ദീപാവലി ഇ-ഗ്രീറ്റിങ്‌സ് അയക്കാനും വെബ് ബ്രൗസിങ്
ആസ്വദിക്കാനുമുള്ള അവസരമാണ് ഇതിലൂടെ സൗജന്യമായി
ലഭിക്കുന്നത്.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും മികച്ച അനുഭവങ്ങള്‍ പ്രദാനം ചെയ്യുക
എന്ന ഏക ലക്ഷ്യത്തോടെയാണ് വോഡഫോണ്‍ മുന്നോട്ടു പോകുന്നതെന്ന് ഇതേക്കുറിച്ചു
സംസാരിക്കവെ വോഡഫോണ്‍ ഇന്ത്യാ മാനേജിങ് ഡയറക്‌ടറും സി.ഇ.ഒ.യുമായ സുനില്‍ സൂദ്
പറഞ്ഞു. ഡാറ്റാ ഉപയോഗം വര്‍ധിച്ചു വരുന്ന ഇക്കാലത്ത് ഉല്‍സവ വേളയില്‍ അതിനു
കൂടുതല്‍ പ്രാധാന്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബ്രാന്‍ഡില്‍
വിശ്വാസമര്‍പ്പിച്ചിരിക്കുന്ന 188 മില്യണ്‍ ഉപഭോക്താക്കളോടുള്ള തങ്ങളുടെ നന്ദി
പ്രകാശനം കൂടിയാണിത്. എല്ലാവര്‍ക്കും ദീപാവലി ആശംസകള്‍ അര്‍പ്പിക്കാന്‍ കൂടി
വോഡഫോണ്‍ ഈ അവസരം പ്രയോജനപ്പെടുത്തുന്നതായി അദ്ദേഹം പറഞ്ഞു.
ഇരട്ടി ഡാറ്റയും
കാലാവധിയും നല്‍കുന്ന വോഡഫോണ്‍ ഡബിള്‍സ് എന്ന പാക്കേജ് അടുത്തിടെ വോഡഫോണ്‍
അവതരിപ്പിച്ചിരുന്നു.
No comments:
Post a Comment