Friday, November 6, 2015

ഫോര്‍ഡ്‌ ചെന്നൈ പ്ലാന്റ്‌ പത്ത്‌ ലക്ഷം വാഹനം നിര്‍മിച്ചു




കൊച്ചി : ഫോര്‍ഡ്‌ ഇന്ത്യയുടെ ചെന്നൈ വെഹിക്കിള്‍ അസംബ്ലി ആന്‍ഡ്‌ എഞ്ചിന്‍ പ്ലാന്റ്‌ പത്ത്‌ ലക്ഷം വാഹനങ്ങളും എഞ്ചിനുകളും നിര്‍മിച്ച്‌ പുതിയൊരു നാഴികകല്ല്‌ പിന്നിട്ടു. 1999-ലാണ്‌ ചെന്നൈ പ്ലാന്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌.
പത്ത്‌ ലക്ഷം വാഹന നിര്‍മാണം പൂര്‍ത്തിയാക്കിയത്‌ ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ടിലൂടെയാണ്‌. ഫോര്‍ഡ്‌ ഇന്ത്യ ഒരു ബില്യണ്‍ ഡോളറാണ്‌ 1999 ല്‍ ചെന്നൈ പ്ലാന്റില്‍ നിക്ഷേപിച്ചത്‌. ഫോര്‍ഡ്‌ ഇക്കോ സ്‌പോര്‍ട്‌, ഫോര്‍ഡ്‌ ഫിയസ്റ്റ, ഫോര്‍ഡ്‌ എന്‍ഡവര്‍ എന്നീ ജനപ്രിയ വാഹനങ്ങളാണ്‌ ചെന്നൈ പ്ലാന്റിനെ ശ്രദ്ധേയമാക്കുന്നത്‌.
350 ഏക്കറില്‍ പരന്നു കിടക്കുന്ന ചെന്നൈ പ്ലാന്റില്‍ 2008-ലാണ്‌ എഞ്ചിന്‍ അസംബ്ലി പ്ലാന്റ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. 200,000 വാഹനങ്ങളും 340,000 എഞ്ചിനുമാണ്‌ പ്ലാന്റിന്റെ പ്രതിവര്‍ഷ നിര്‍മാണശേഷി.
ചെന്നൈയിലാണ്‌ തങ്ങള്‍ മേക്ക്‌ ഇന്‍ ഇന്ത്യ യാത്രയുടെ തുടക്കം കുറിച്ചതെന്ന്‌ ഫോര്‍ഡ്‌ ചെന്നൈ പ്ലാന്റ്‌ എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ബാലസുന്ദരം രാധാകൃഷ്‌ണന്‍ പറഞ്ഞു. ആഗോള തലത്തില്‍ 40 വിപണികളിലേയ്‌ക്കാണ്‌ ചെന്നൈ പ്ലാന്റില്‍ നിന്നും വാഹനം കയറ്റുമതി ചെയ്യുന്നത്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...