Friday, November 6, 2015

ഹെഡ്‌-ഇയര്‍ ഫോണുകളുടെ പുതിയ ശേഖരവുമായി സോണി



കൊച്ചി : പ്രമുഖ കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക്‌സ്‌ ബ്രാന്‍ഡായ സോണി, ഹെഡ്‌ഫോണിന്റെയും ഇയര്‍ഫോണിന്റെയും പുതിയ ശേഖരം വിപണിയിലെത്തിച്ചു. എച്ച്‌- ഇയര്‍ ഹെഡ്‌ ബാന്‍ഡ്‌ ടൈപ്പ്‌ ഹെഡ്‌ ഫോണും ഇയര്‍ഫോണും ആണ്‌ വിപണിയിലിറക്കിയിട്ടുള്ളത്‌. 
ചെവിയുടേയും ശിരസിന്റേയും ശക്തമായ ബന്ധത്തിന്റെ സംയോജനമാണ്‌ പുതിയ ഹെഡ്‌ ഫോണിന്റേത്‌. ഉപഭോക്താവിന്റെ സംഗീത ശൈലിക്കനുരൂപമായ വര്‍ണ്ണങ്ങളിലാണ്‌ പുതിയ ഹെഡ്‌ ഫോണിന്റെയും ഇയര്‍ ഫോണിന്റെയും രൂപകല്‍പന.
ഉയര്‍ന്ന റെസലൂഷനിലുള്ള ശബ്‌ദ സൗകുമാര്യത നല്‍കുന്ന എംഡിആര്‍-100 എപിപി ഹെഡ്‌ ഫോണിലെ 40 എഎം എച്ച്‌ഡി ഡ്രൈവര്‍ 60 കെഎച്ച്‌ഇസഡ്‌ വരെയുള്ള ശബ്‌ദതരംഗം ലഭ്യമാക്കുന്നു. സിസിഎഡബ്ല്യു വോയ്‌സ്‌ കോയില്‍ ഭാരരഹിതവുമാണ്‌. വിറിഡിയന്‍ ബ്ലൂ, റെഡ്‌, ചാര്‍കോള്‍ ബ്ലാക്‌, ലൈം യെലോ, ബോര്‍ഡെക്‌സ്‌ പിങ്ക്‌ നിറങ്ങളില്‍ ലഭ്യം. വില 12,990 രൂപ.
എംഡിആര്‍ ഇ എക്‌സ്‌ 750 എന്‍എ ഇയര്‍ഫോണിന്റെ വില 9,990 രൂപ. നിറം കറുപ്പ്‌. എംപിആര്‍ ഇഎക്‌സ്‌ 750 എപി ഇയര്‍ ഫോണിന്റെ വില 6,990 രൂപ. എംഡിആര്‍-എക്‌സ്‌ സി 950 ബിറ്റി എക്‌സ്‌ട്രാ ബാസ്‌ ബ്ലൂടൂത്ത്‌ എന്‍എഫ്‌സി വയര്‍ലസ്‌ ഹെഡ്‌ഫോണ്‍ ആണ്‌ നാലാമത്തേത്‌. ചുവപ്പ്‌ നിറം, വില 12,990 രൂപ.

No comments:

Post a Comment

23 JUN 2025 TVM