Friday, November 6, 2015

ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്കജ്‌




കൊച്ചി: ജപ്പാന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ ഡിസൈന്‍ പ്രമോഷന്‍ നല്‌കുന്ന ഗുഡ്‌ ഡിസൈന്‍ അവാര്‍ഡ്‌ ഗോദ്‌റെജ്‌ അപ്ലയന്‍സസിന്റെ ഓട്ടോമാറ്റിക്‌ ഫ്രോസ്റ്റ്‌ ഫ്രീ റെഫ്രിജറേറ്ററായ ഗോദ്‌റെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈബ്രിഡ്‌ റെഫ്രിജറേറ്ററാണിത്‌.
രൂപകല്‌പനയ്‌ക്കു ആഗോളതലത്തില്‍ അംഗീകാരമുള്ള അവാര്‍ഡാണിത്‌. 2015-ല്‍ ലഭിച്ച 3,658 അപേക്ഷകളില്‍നിന്നാണ്‌ വിജയികളെ തെരഞ്ഞെടുത്തിട്ടുള്ളത്‌. ഏറ്റവും മികച്ച രൂപകല്‌പനയ്‌ക്കു 59 വര്‍ഷമായി നല്‌കി വരുന്ന അവാര്‍ഡാണിത്‌.
മികച്ച രൂപകല്‌പനക്കു ഗോദറെജ്‌ എഡ്‌ജ്‌ ഡിജിക്കു ലഭിക്കുന്ന രണ്ടാമത്തെ അവാര്‍ഡുകൂടിയാണിത്‌. കഴിഞ്ഞ ജനുവരിയില്‍ ഇന്ത്യ ഡിസൈന്‍ മാര്‍ക്ക്‌ അവാര്‍ഡ്‌ ലഭിച്ചിരുന്നു. ഫ്രോസ്റ്റ്‌ ഫ്രീ, ഡയറക്‌ട്‌ കൂള്‍ എന്നിവയ്‌ക്കൊപ്പം ഉയര്‍ന്ന ഇന്ധനക്ഷമതയും നല്‌കുന്ന ഗോദറെജ്‌ എഡ്‌ജ്‌ ഡിജി ഓട്ടോമേറ്റഡ്‌ ശീതീകരണ നിയന്ത്രണ സംവിധാനമാണുള്ളത്‌. സിംഗിള്‍ ഡോര്‍ വിഭാഗത്തില്‍ ഇത്തരം സംവിധാനങ്ങളുള്ള ലോകത്തെതന്നെ ഏറ്റവും മികച്ച റെഫ്രിജറേറ്ററുകളിലൊന്നാണിത്‌.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...