Tuesday, November 21, 2017

ആര്‍.ഡി.പി ലാപ്‌ടോപ്‌ വിപണില്‍ വില 11,999 രൂപ



കൊച്ചി: ഐ.ടി ഹാര്‍ഡ്‌ വെയര്‍ നിര്‍മ്മാണ കമ്പനിയായ ആര്‍.ഡി.പി പുതിയ ലാപ്‌ടോപ്‌ വിപണിയിലിറക്കി. പുത്തന്‍ ത5ദ8350 ഇന്‍റല്‍ ആറ്റം പ്രൊസസ്സറും വിന്‍ഡോസ്‌ 10 ഓപ്പറേറ്റിങ്ങ്‌ സിസ്റ്റവുമാണ്‌ ഈ ലാപ്‌ടോപ്പിന്‌ കരുത്തേകുന്നത്‌. 

കനം കുറഞ്ഞതും 14.1 ഇഞ്ച്‌ നീളവുള്ള ലാപ്‌ടോപിന്‍റെ ഭാരം വെറും 1.36 കിലോഗ്രാം ആണ്‌. 2ജി.ബി റാമും 32 ജി.ബി സ്‌റ്റോറേജ്‌ കപാസിറ്റിയും മൈക്രൊ എസ്‌.ഡി കാര്‍ഡ്‌ വഴി 128 ജി.ബി വരെ വികസിപ്പിക്കാവുന്നതുമാണ്‌. 8.5 മണിക്കൂര്‍ വരെ ദര്‍ഘ്യമുള്ള ബാറ്ററി ലൈഫ്‌ 3.0 യു.എസ്‌.ബി എന്നീ സവിശേഷതകളും ഈ ലാപ്‌ടോപ്പിനുണ്ട്‌. 

11,999 രൂപ വിലമതിക്കുന്ന ഈ ലാപ്‌ടോപ്പ്‌ ഓണ്‍ലൈന്‍ വിപണന സൈറ്റുകളായ ആമസോണ്‍, ഫ്‌ലിപ്‌കാര്‍ട്ട്‌ എന്നിവിടങ്ങളില്‍ നിന്ന്‌ വാങ്ങാവുന്നതാണ്‌

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...