Tuesday, November 21, 2017

വണ്‍പ്ലസ്‌ 5ടി സ്‌മാര്‍ട്‌ഫോണ്‍ എത്തുന്നു




കൊച്ചി : ആഗോള മൊബൈല്‍ സേവനദാതാക്കളായ വണ്‍പ്ലസ്‌, പ്രീമിയം സ്‌മാര്‍ട്‌ഫോണ്‍ ശ്രേണിയില്‍ വണ്‍പ്ലസ്‌ 5ടി അവതരിപ്പിച്ചു. കമ്പനിയുടെ ജനപ്രീതിയേറിയ പതിപ്പാണ്‌ വണ്‍പ്ലസ്‌ 5ടി.
ഉയര്‍ന്ന റസലൂഷന്‍, 18:9 ഡിസ്‌പ്ലേ, കുറഞ്ഞ വെളിച്ചത്തിലും മികച്ച കാമറ പെര്‍ഫോര്‍മന്‍സ്‌ ഉള്‍പ്പെടെ ഒട്ടേറെ സവിശേഷ ഘടകങ്ങള്‍ വണ്‍പ്ലസ്‌ 5ടി-യില്‍ ഉണ്ട്‌. ഫുള്‍ ഒപ്‌റ്റിക്‌ അമോ എല്‍ഇഡി ഡിസ്‌പ്ലേയാണ്‌ മറ്റൊരു ഘടകം.
ഡിഫോള്‍ട്ട്‌, എസ്‌ആര്‍ജിബി, ഡിസിഐ-പി3, അഡാപ്‌ടീവ്‌ എന്നിവടയക്കം നാലു വ്യത്യസ്‌ത മോഡുകളില്‍ സ്‌ക്രീന്‍ ക്രമീകരിക്കാവുന്നതാണ്‌. കൂടുതല്‍ കരുത്തുറ്റ ആന്‍ഡ്രോയ്‌ഡ്‌ അനുഭവമാണ്‌ വണ്‍പ്ലസിന്റെ ഓപ്പറേറ്റിംഗ്‌ സിസ്റ്റം ഓക്‌സിജന്‍ ഒഎസ്‌ നല്‍കുന്നത്‌. ഫോണില്‍ വെറുതേ നോക്കുക മാത്രം ചെയ്‌താല്‍ ഫോണ്‍ അണ്‍ലോക്കു ചെയ്യുന്ന ഫേസ്‌ അണ്‍ലോക്കാണ്‌ മറ്റൊരു പുതുമ.
അതിവേഗ ചാര്‍ജര്‍ ആയ ഡാഷ്‌ ചാര്‍ജ്‌, കേവലം അരമണിക്കൂര്‍ ചാര്‍ജ്‌ ചെയ്‌താല്‍ ഒരു ദിവസം മുഴുവന്‍ ചാര്‍ജ്‌ നില്‍ക്കും. ജിപിഎസ്‌ ഗ്രാഫിക്‌ ഗെയിമുകള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍ ഡാഷ്‌ ചാര്‍ജ്‌ ഉപയോഗിച്ച്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാം.
യുഎഫ്‌എസ്‌ 2.1 അടിസ്ഥാനമാക്കിയുള്ള വണ്‍പ്ലസ്‌ 5ടി-യുടെ ഡ്യുവല്‍ -ലെയ്‌ന്‍ സ്റ്റോറേജ്‌, ആപ്‌ ലോഡിംഗ്‌ വേഗത വര്‍ധിപ്പിക്കുന്നു. ക്വാല്‍കോം സ്‌നാപ്‌ ഡ്രാഗണ്‍ ടിഎം 835, എന്ന ഏറ്റവും കരുത്തുറ്റ പ്ലാറ്റ്‌ഫോമാണ്‌ വണ്‍പ്ലസ്‌ 5ടി ഉപയോഗിക്കുന്നത്‌. വണ്‍പ്ലസ്‌ 5ടി 64 ജിബിയുടെ വില 32,999 രൂപ. 128 ജിബിയുടെ വില 37,999 രൂപയും.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...