Tuesday, November 21, 2017

പുതിയ മോട്ടോ എക്‌സ്‌ 4 വിപണിയില്‍




കൊച്ചി : കരുത്തും ചാരുതയും ഒത്തിണങ്ങിയ പുതിയ മോട്ടോ എക്‌സ്‌ 4 വിപണിയിലെത്തി. ഫ്‌ളിപ്‌കാര്‍ട്ടിലും മോട്ടോ ഹബ്ബുകളിലും ലഭ്യം.
ഒക്‌ടാകോര്‍ ക്വാള്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 630 പ്രോസസറോടുകൂടിയ മോട്ടോ എക്‌സ്‌ 4, സ്റ്റെര്‍ലിങ്ങ്‌ ബ്ലൂ, സൂപ്പര്‍ ബ്ലാക്ക്‌ നിറങ്ങളില്‍ ലഭ്യം.
സ്‌മാര്‍ട്ടര്‍ കാമറകളാണ്‌ മറ്റൊരു പ്രത്യേകത. ഡ്യുവല്‍ ഓട്ടോ ഫോക്കസ്‌ സാങ്കേതികവിദ്യ ചിത്രങ്ങള്‍ക്ക്‌ തെളിച്ചവും വ്യക്തതയും നല്‍കുന്നു. 3000 എംഎഎച്ച്‌ ബാറ്ററി ഒരു ദിവസത്തിലേറെ ഉപയോഗിക്കാം.
15 മിനിറ്റു ചാര്‍ജ്‌ ചെയ്‌താല്‍ ആറുമണിക്കൂര്‍ തുടര്‍ച്ചയായി ഉപയോഗിക്കാന്‍ ടര്‍ബോ പവര്‍ ചാര്‍ജര്‍ സഹായിക്കും. 3+32 ജിബിക്ക്‌ 20,999 രൂപയും, 4+64 ജിബി പതിപ്പിന്‌ 22,999 രൂപയുമാണ്‌ വില.
മോട്ടോ എക്‌സ്‌ 4-ന്റെ അവതരണത്തോടനുബന്ധിച്ച്‌ നിരവധി ഓഫറുകളും ഫ്‌ളിപ്‌കാര്‍ട്ടിലുണ്ട്‌. പഴയ സ്‌മാര്‍ട്ട്‌ഫോണിന്‌ 2500 രൂപ വരെ എക്‌സ്‌ചേഞ്ച്‌ ഓഫര്‍ ഉണ്ട്‌. എച്ച്‌ഡിഎഫ്‌സി ക്രെഡിറ്റ്‌, ഡെബിറ്റ്‌ കാര്‍ഡുകള്‍ക്ക്‌ 10 ശതമാനം ഡിസ്‌കൗണ്ടും എയര്‍ടെല്ലില്‍ പ്രതിമാസം 1019 രൂപ മുതല്‍ ഇഎംഐ സൗകര്യവും ഉണ്ട്‌

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...