കൊച്ചി: ഡയമണ്ട് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ (ഡിപിഎ) ഇന്ത്യയില്‍ ഡയമണ്ടുകളുടെവിപണി വളര്‍ച്ചയ്‌ക്കായി പ്രചാരണ പരിപാടികള്‍ നടത്തുന്നു. ലോകത്തിലെ തന്നെ വമ്പന്‍ ഡയമണ്ട് മൈനിംഗ് കമ്പനികളായ അല്‍റോസ, ഡീ ബീര്‍സ്, ഡൊമിനിയന്‍ ഡയമണ്ട്, ജെം ഡയമണ്ട്, ലൂകാറ ഡയമണ്ട്, പെട്ര ഡയമണ്ട്, റിയോടിന്റോ എന്നീ കമ്പനികള്‍ ചേര്‍ന്നതാണ് ഡിപിഎ.
സ്വാഭാവിക ഡയമണ്ടുകള്‍ ആദ്യമായി കണ്ടെത്തിയത് ഇന്ത്യയിലാണെങ്കിലും നിലവില്‍ ആഗോളതലത്തിലുള്ളവില്‍പ്പനയില്‍വെറും ഏഴുശതമാനം മാത്രമാണ് ഇന്ത്യയില്‍വിറ്റഴിയുന്നത്. എന്നാല്‍, ഭാവിയില്‍ ഡയമണ്ടിന് ഇന്ത്യയില്‍ വന്‍ സാധ്യതയാണുള്ളതെന്ന് ഡിപിഎ കണക്കുകൂട്ടുന്നു. ജെംജൂവലറി എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലുമായിചേര്‍ന്ന് വ്യാപാരബന്ധങ്ങള്‍ സ്ഥാപിക്കാനാണ് ഡിപിഎ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി'റിയല്‍ ഈസ്‌റെയര്‍,റിയല്‍ ഈസ് എ ഡയമണ്ട് എന്ന പേരില്‍ ഇന്ത്യയില്‍ ഡയമണ്ട് പ്രചാരണ പരിപാടികള്‍ നടത്തും.
No comments:
Post a Comment