കൊച്ചി: സവിശേഷമായ ഫീച്ചറുകളും ആകര്‍ഷകമായ രൂപകല്‍പ്പനയും അതുഗ്രന്‍ പ്രകടനവുമായി ലെക്‌സസ് ഇന്ത്യയുടെ എന്‍എക്‌സ്300എച്ച് കാര്‍ ഇന്ത്യന്‍ നിരത്തിലിറങ്ങുന്നു. 145 കിലോവാട്ട് മാക്‌സ് പവര്‍ ശേഷിയുള്ള 2.5 ലിറ്റര്‍, 4-സിലിണ്ടര്‍ ഇന്‍-ലൈന്‍ എഞ്ചിനോട് കൂടിയ പുതിയ ലെക്‌സസ് 18.32 കിലോമീറ്റര്‍ മൈലേജ് നല്‍കുന്നു. എഫ് സ്‌പോര്‍ട്, ലക്ഷ്വറി എന്നിങ്ങനെ രണ്ട് ലെക്‌സസ്300എച്ച് മോഡലുകളാണ് ഇന്ത്യയില്‍ ലഭ്യമാകുക.
ആകര്‍ഷകമായ വടിവുകളോടു കൂടിയ എക്‌സ്‌റ്റീരിയര്‍, വിശാലമായ കാഴ്‌ചകള്‍ നല്‌കുന്ന മേല്‍ത്തട്ട്, എല്‍ഇഡി ട്രിപ്പിള്‍ പ്രൊജക്ടര്‍ ബീം ഹെഡ്‌ലാംപുകള്‍, ഓള്‍-വീല്‍ ഡ്രൈവ് സൗകര്യം, ഫസ്റ്റ് കിക്ക് സെന്‍സര്‍ ആക്ടിവേറ്റഡ് പവര്‍ റിയര്‍ ഡോര്‍, പവര്‍ ഫോള്‍ഡിംഗ്, പവര്‍ റിക്ലൈനിംഗ് പിന്‍ സീറ്റുകള്‍, ഹൈ-ഫൈ മാര്‍ക്ക് ലെവിന്‍സ സിസ്റ്റം, 14 സ്‌പീക്കറുകളുളള ക്ലാരിഫൈ ടെക്‌നോളജി, 360 ഡിഗ്രി പനോരമിക് സറൗണ്ട് വ്യൂ മിറര്‍ തുടങ്ങിയവയാണ് ലെക്‌സസിന്റെ പ്രധാന സവിശേഷതകള്‍. 2017 മാര്‍ച്ചിലാണ് ലെക്‌സസ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ ആദ്യമായി ലഭ്യമായിത്തുടങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍www.lexusindia.co.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്
No comments:
Post a Comment