കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വസനീയവും മികച്ച ബ്രാന്‍ഡുമായ യുടിഐ മ്യൂച്ച്വല്‍ ഫണ്ട് ഡിജിറ്റല്‍ നിക്ഷേപങ്ങളിലേക്ക് കൂടി കടക്കുന്നതിന്റെ ഭാഗമായി പുതിയ `ഡിജിഇന്‍വെസ്റ്റ്' അവതരിപ്പിച്ചു. യുടിഐയുടെ പുതിയ വെബ്‌സൈറ്റിലൂടെയോ മൊബൈല്‍ ആപ്പിലൂടെയോ ഡിജിറ്റലായി വളരെ എളുപ്പത്തിലും ലളിതമായും ഇനി നിക്ഷേപം നടത്താം. ലളിതമായ വെറും മൂന്നു സ്റ്റെപ്പ് മാത്രം ദൈര്‍ഘ്യമുള്ള നടപടികളിലൂടെ ഏതു സമയത്തും ഇടപാടു നടത്താം.
പുതിയ ചുവടുവയ്‌പ്പിന്റെ ഭാഗമായാണ് UTIMF.com എന്ന പുതിയ വെബ്‌സൈറ്റ് അവതരിപ്പിച്ചിരിക്കുന്നത്. സമര്‍ത്ഥമായ താരതമ്യം ചെയ്‌തുളള വിശകലനം, ആധാര്‍ അധിഷ്‌ഠിതമായ പെട്ടെന്നുള്ള നിക്ഷേപം, സുരക്ഷിതമായി മാറ്റം വരുത്താവുന്ന പ്ലാനുകളും അവതരിപ്പിക്കുന്നുവെന്നതാണ് പുതിയ വെബൈസൈറ്റിന്റെ സവിശേഷതകള്‍. ഉപയോക്താക്കള്‍ക്ക് പുതിയ യുടിഐ എംഎഫ് ആപ്പും ഡൗണ്‍ലോഡ് ചെയ്യാം. കെവൈസി സ്റ്റാറ്റസ്, ഒറ്റ ക്ലിക്കില്‍ നിക്ഷേപം, സ്‌കീം വാങ്ങല്‍, ഫോളിയോ കാണല്‍, ആവശ്യമായ വിവരങ്ങള്‍ ലഭ്യമാക്കല്‍, പ്രശ്‌നങ്ങളില്ലാത്ത ഇടപാടുകള്‍ക്കുള്ള പിന്തുണ തുടങ്ങിയവയാണ് ആപ്പിന്റെ സവിശേഷതകള്‍.
കൂടാതെ യുടിഐ ബഡി എന്നൊരു ആപ്പും യുടിഐ എംഎഫ് അവതരിപ്പിച്ചിട്ടുണ്ട്. സഹകാരികളാല്‍ ഫിനാന്‍ഷ്യല്‍ പ്ലാനിങ് നടത്താന്‍ സഹായിക്കുന്നതാണ് ഈ ആപ്പ്. ആന്‍ഡ്രോയിഡിലും ഐഒഎസ് പ്ലാറ്റ്‌ഫോമിലും ലഭ്യമായ ബൃഹത്തായ ഈ മൊബൈല്‍ ആപ്ലിക്കേഷന്‍ ലളിതവും പരസ്‌പര വിനിമയ യോഗ്യവുമാണ്. കമ്പ്യൂട്ടറിന്റെ മുന്നിലിരിക്കാതെ തന്നെ പങ്കാളികള്‍ക്ക് ഒന്നിലധികം മ്യൂച്ച്വല്‍ ഫണ്ട് ഇടപാടുകള്‍ നടത്താന്‍ സഹായിക്കും. നിക്ഷേപം വളരെ ലളിതമാക്കുന്നു.
വെബ്‌സൈറ്റിലൂടെയായാലും രണ്ട് മൊബൈല്‍ ആപ്പുകളിലൂടെയായാലും നിക്ഷേപം ഡിജിറ്റലാക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്
No comments:
Post a Comment