Tuesday, November 21, 2017

ഇന്റര്‍ ചാര്‍ജബിള്‍ ക്യാമറയുമായി സോണി




കൊച്ചി: സോണി ഇന്ത്യതങ്ങളുടെഫുള്‍ഫ്രെയിം മിറര്‍ലെസ്സ്‌ ക്യാമറ ശ്രേണിയിലേക്ക്‌ മികവുറ്റ പുതിയ മോഡല്‍ അവതരിപ്പിച്ചു. പുതിയ a7R III ഒരു ഉയര്‍ന്ന റെസലൂഷനുള്ള 42.4 MP1 ബാക്ക്‌ ഇല്യുമിനേറ്റഡ്‌ എക്‌സ്‌മോര്‍ R CMOS സെന്‍സറും, 10 fps വരെയുള്ള മതിപ്പുളവാക്കുന്ന ഷൂട്ടിങ്ങ്‌ വേഗതയും, പൂര്‍ണ്ണമായ AF/AE ട്രാക്കിങ്ങും ഉള്ളതാണ്‌. ഒതുക്കമുള്ളതും ഭാരം കുറഞ്ഞതുമായ ബോഡിയും വഴി ഫോട്ടോഗ്രാഫര്‍മാര്‍ക്കും, വീഡിയോഗ്രാഫര്‍മാര്‍ക്കും,മള്‍ട്ടിമീഡിയ സൃഷ്ടാക്കള്‍ക്കും, മറ്റ്‌ എല്ലാ വിഭാഗങ്ങളിലുമുള്ള പ്രൊഫഷണലുകള്‍ക്കും അനുയോജ്യമാണ്‌ പുതിയ ക്യാമറ.
പുതിയ a7R III ഫുള്‍ഫ്രെയിം മിറര്‍ലെസ്സ്‌ ക്യാമറ സൂക്ഷ്‌മമായ ഇമേജ്‌ പ്രൊസസ്സിങ്ങ്‌ സിസ്റ്റം ഉള്ളതാണ്‌. ഇത്‌ പൂര്‍ണ്ണമായും 42.4MP യുള്ള ചിത്രങ്ങള്‍ വേഗതയില്‍, തുടര്‍ച്ചയായി ഷൂട്ട്‌ ചെയ്യാന്‍ അനുവദിക്കുന്നു. സ്ലോമോഷനില്‍ എഡിറ്റ്‌ ചെയ്യാനും അനുവദിക്കുന്നു. പ്രൊഫഷണലുകള്‍ക്ക്‌ വേണ്ടി രൂപകല്‍പ്പന ചെയ്‌ത അപ്‌ഗ്രേഡ്‌ ചെയ്‌ത ഓട്ടോഫോക്കസ്‌, ഡ്യുവല്‍ എസ്‌ഡി കാര്‍ഡ്‌ സ്ലോട്ടുകള്‍, ദീര്‍ഘിച്ച ബാറ്ററി ആയുസ്സ്‌, സൂപ്പര്‍സ്‌പീഡ്‌ യുഎസ്‌ബി USB T ടൈപ്പ്‌ഇടെര്‍മിനല്‍ തുടങ്ങി നിരവധി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നത്‌.
പുതിയതായി പുറത്തിറക്കിയ A7R III എല്ലാ ആല്‍ഫ ഫ്‌ലാഗ്‌ഷിപ്പ്‌ സ്‌റ്റോറുകളിലും, സോണി സെന്ററിലും, ഇന്ത്യയിലുടനീളമുള്ള പ്രമുഖ ഇലക്ട്രോണിക്‌ സ്‌റ്റോറുകളിലും ലഭ്യമാകും. A7R III മോഡലിന്‌ 2,64,990 രൂപയാണ്‌ വില

No comments:

Post a Comment

23 JUN 2025 TVM