കൊച്ചി: ആവിയില്‍ വേവിച്ച് തയ്യാറാക്കുന്ന ആരോഗ്യകരവും രുചികരവുമായ ഭക്ഷണ പാചക രീതിയുടെ ജനപ്രീതി വര്‍ധിക്കുകയാണ്. ഭക്ഷണം അതിന്റെ എല്ലാ പോഷക ഗുണങ്ങളോടെയും സ്വാദോടെയും കൂടെ ആസ്വദിക്കുക എന്നത് ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരായ ഉപഭോക്താക്കള്‍ക്ക് ആകര്‍ഷണീയമാണ്. ഈ മാറ്റം തിരിച്ചറിഞ്ഞുകൊണ്ട്, ഹാമില്‍ട്ടണ്‍ ഹൗസ് വെയേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബ്രാന്‍ഡുകളിലൊന്നായ ട്രെയോ അവരുടെ ട്രെന്‍ഡ് സെറ്റിംഗ് ഉത്‌പന്നമായ ടു-ഇന്‍-വണ്‍ അള്‍ട്രാ-മോഡേണ്‍ ഡൈ-കാസ്റ്റ് കുക്കിംഗ് പോട്ടായ ലാ കുലീനെയര്‍ സ്റ്റീമറും വിവിധോദ്ദേശ്യ കുക്കിംഗ് പോട്ടും പുറത്തിറക്കിയിരിക്കുകയാണ്.
നൂതനമായ ഈ ഉത്‌പന്നം ഇഡ്ഡലി, ദോക്ല, ഇടിയപ്പം, ആവിയില്‍ വേവിച്ച മോദക്, പുഴുങ്ങിയ പച്ചക്കറികള്‍, പഴങ്ങള്‍, മോമോസ് എന്നിവയ്‌ക്ക് പുറമേ വെജിറ്റബിള്‍ സ്റ്റോക്ക്, സൂപ്പുകള്‍, അരിയുടെ വിഭവങ്ങള്‍, കറികള്‍, മാംസാഹാരങ്ങള്‍ എന്നിവ തയാറാക്കാനും ഉത്തമമായ ഡൈ-കാസ്റ്റ് കുക്കിംഗ് പോട്ട് ആണ്. ഇതിന്റെ മൂന്ന് പാളികളുള്ള നോണ്‍-സ്റ്റിക്ക് ആവരണം വൈറ്റമിനുകളും പോഷകഗുണവും നിലനിര്‍ത്തുകയും ആരോഗ്യകരവും കൊഴുപ്പ് കുറവുള്ള ഭക്ഷണം തയാറാക്കുകയും വേഗത്തിലുള്ള പാചകം ഉറപ്പാക്കുകയും ചെയ്യും. അടുക്കളയില്‍ ഒട്ടും ആയാസമില്ലാതെ രുചികരവും ആരോഗ്യകരവുമായ ആവിയില്‍ വേവിച്ച ഭക്ഷണ വിഭവങ്ങള്‍ തയാറാക്കാന്‍ ഈ ഉത്‌പന്നം സഹായിക്കുന്നു.
പ്രീമിയം സ്റ്റെയിന്‍ലെസ് സ്റ്റീല്‍ അരിപ്പകള്‍ ഈര്‍പ്പവും പുതുമയും നിലനിര്‍ത്തുകയും ഭക്ഷണത്തിലെ ഫൈബറിനെ മൃദുവാക്കി ദഹിക്കാന്‍ എളുപ്പമാക്കുന്നു. ഇതില്‍ അനായാസം കൈകാര്യം ചെയ്യുന്നതിനായി വേര്‍പെടുത്താവുന്ന സിലിക്കണ്‍ ആവരണമുള്ള ഗ്രിപ്പും എളുപ്പത്തില്‍ ഉയര്‍ത്തുന്നതിനായി സിലിക്കണ്‍ ആവരണമുള്ള ആകര്‍ഷകമായ നോബും കുക്കിംഗ് പോട്ടിലെ പാചകം നിരീക്ഷിക്കാനുള്ള ബോറോസിലിക്കേറ്റ് ഗ്ലാസ് ലിഡുമുണ്ട്.
ഈ നൂതന കുക്കിംഗ് പോട്ട് 3100 രൂപ വിലയില്‍ (4060ml) ഇന്ത്യയിലുടനീളം ലഭ്യമാണ്
No comments:
Post a Comment