Friday, July 11, 2014

2014 ഫോര്‍ഡ്‌ ഫിയസ്റ്റ വിപണിയിലെത്തി



കൊച്ചി :
പ്രീമിയം സെഡാന്‌ പുതിയ നിര്‍വചനം നല്‍കിക്കൊണ്ട്‌ 2014 ഫോര്‍ഡ്‌ ഫിയസ്റ്റ, ഫോര്‍ഡ്‌ ഇന്ത്യ വിപണിയിലെത്തിച്ചു.
ആംബിയന്റ്‌, ട്രെന്‍ഡ്‌, ടൈറ്റാനിയം എന്നീ മൂന്ന്‌ ഇനങ്ങളില്‍ 2014 ഫോര്‍ഡ്‌ ഫിയസ്റ്റ ലഭ്യമാണ്‌. കൃത്യതയാര്‍ന്ന പ്രകടനം, സുഖദായകമായ ഡ്രൈവിങ്ങ്‌, ഒരു ലിറ്ററിന്‌ 25.01 കിലോമീറ്റര്‍ ലഭ്യമാക്കുന്ന ഇന്ധന ക്ഷമത എന്നീ പ്രത്യേകതകള്‍ 2014 ഫോര്‍ഡ്‌ ഫിയസ്റ്റയെ വ്യത്യസ്ഥമാക്കുന്നു. 1.5 എല്‍ ഡുറാടോര്‍ക്‌ ഡീസല്‍ എഞ്ചിനാണ്‌ മൂന്നിനം കാറുകളുടേയും ശക്തിസ്രോതസ്‌.
ആംബിയന്റ്‌ ഡീസലിന്റെ വില769,000 രൂപയാണ്‌. ട്രെന്‍ഡ്‌ ഡീസലിന്‌ 855,720 രൂപയും ടൈറ്റാനിയം ഡീസലിന്‌ 929,449 രൂപയുമാണ്‌ വില. ഇവയെല്ലാം ന്യൂഡല്‍ഹി എക്‌സ്‌ ഷോറൂം വിലയാണ്‌.
ഫോര്‍ഡ്‌ ഇന്ത്യയുടെ ഉല്‍പന്നശ്രേണിയില്‍ ഫിയസ്റ്റയ്‌ക്ക്‌ പ്രത്യേക സ്ഥാനമാണുള്ളതെന്ന്‌ ഫോര്‍ഡ്‌ ഇന്ത്യ പ്രസിഡന്റ്‌ നിഗല്‍ ഹാരീസ്‌ പറഞ്ഞു.
ഡ്രൈവിങ്ങ്‌ ഡൈനാമിക്‌സ്‌, ചാരുതയാര്‍ന്ന രൂപകല്‍പന, ഇന്‍-കാര്‍ സാങ്കേതികവിദ്യ എന്നിവയിലെല്ലാം പ്രീമിയം സെഡാന്‍ വിഭാഗത്തില്‍ ഉപഭോക്താക്കള്‍ പ്രതീക്ഷിച്ചതിലേറെ 2014 ഫോര്‍ഡ്‌ ഫിയസ്റ്റയിലുണ്ടെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...