കൊച്ചി: എറണാകുളം എംജി റോഡിലെ അവന്യൂ റീജന്റ് ഹോട്ടലില്‍ വലിയ
വിലക്കിഴിവോടെ ബോംബെ എക്‌സ്‌പോര്‍ട്ട് ഹൗസ് സംഘടിപ്പിക്കുന്ന ബ്രാന്‍ഡഡ്
റെഡിമെയ്‌ഡ് വസ്‌ത്രമേള ആരംഭിച്ചു. 1,000 മുതല്‍ 3,000 രൂപ വരെ വിലയ്‌ക്കുള്ള
ബ്രാന്‍ഡഡ് വസ്‌ത്രങ്ങള്‍ ഇവിടെ 350 രൂപ മുതല്‍ക്കുള്ള വിലയ്‌ക്കു ലഭിക്കും.
ലേഡീസ്, ജന്റ്‌സ്, കിഡ്‌സ് വിഭാഗങ്ങളിലായി ബ്രാന്‍ഡഡ് കാര്‍ഗോ, ജീന്‍സ്,
ട്രൗസര്‍, 100% കോട്ടണ്‍ ഷര്‍ട്ടുകള്‍, ജാക്കറ്റുകള്‍, ബര്‍മുഡ, ലേഡീസ് ടോപ്‌സ്,
ഫാന്‍സി ത്രീഫോര്‍ത്ത്, കാപ്രി തുടങ്ങിയവയൊക്കെ ആയിരക്കണക്കിനു വെറൈറ്റികളില്‍
ഇവിടെ ലഭ്യം. ഓരോന്നിനും വില 250 രൂപ മാത്രം.
14 വയസു വരെയുള്ള കുട്ടികള്‍ക്കു
ബ്രാന്‍ഡഡ് കാര്‍ഗോ, ജീന്‍സ്, ടീഷര്‍ട്ട്. ത്രീഫോര്‍ത്ത്, ജാക്കറ്റുകള്‍,
സ്‌കര്‍ട്ടുകള്‍, ടോപ്പുകള്‍ എന്നിവയെല്ലാം ഇവിടെ അണിനിരത്തിയിരിക്കുന്നു. 350 രൂപ
വിലയുള്ള കാര്‍ഗോ, ജീന്‍സ്, കോട്ടണ്‍ ട്രൗസര്‍, 100% കോട്ടണ്‍ ഷര്‍ട്ട്
എന്നിവയ്‌ക്കു സ്‌പെഷ്യല്‍ കൗണ്‌ടറുമുണ്‌ട്.
ഒലിവ് ഗ്രീന്‍, റീബോക്ക്,
പ്രോവോഗ്, ജോണ്‍ പ്ലെയര്‍ എന്നിവയുടെ മുട്ടുവരെയുള്ള കാപ്രിസ്, ഫാഷന്‍
സ്‌കര്‍ട്ട്. കുര്‍ത്തി, ഡിസൈനര്‍ ടോപ്‌സ്, ടീഷര്‍ട്ട്, ത്രീഫോര്‍ത്ത്
കാപ്രിസ്, ജാക്കെറ്റുകള്‍, ജീന്‍സ്, കോട്ടണ്‍ പാന്റ്‌സ്, കാര്‍ഗോ, സാറ്റിന്‍
ബ്ലെന്‍ഡ് പോളിസ്റ്റര്‍ ടോപ്‌സ്, 100% കോട്ടണ്‍ ഷര്‍ട്ട്‌സ് എന്നിവയും
റീബോക്കിന്റെ ത്രീഫോര്‍ത്തുകള്‍, ബര്‍മുഡകളും ട്രാക് പാന്റുകളും ജാക്കറ്റുകളും
ടോപ്പുകളും ടീഷര്‍ട്ടുകളും ഈ മേളയിലുണ്‌ടാകും. ഡിസ്‌കൗണ്‌ട് പരിമിത കാലത്തേക്കു
മാത്രമേയുള്ളൂ. മഴക്കാലത്തിനു മുന്‍പായി സ്റ്റോക്ക് വിറ്റഴിച്ചു പുതിയ ഉത്‌പാദനം
ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഈ വസ്‌ത്രമേള സംഘടിപ്പിക്കുന്നതെന്നു സംഘാടകര്‍
അറിയിച്ചു. ഈ മാസം 19 വരെ ഈ വില്‍പ്പനമേള തുടരും. എല്ലാ ദിവസവും രാവിലെ 10 മുതല്‍
രാത്രി 9 വരെയാണു വില്‍പ്പന.
No comments:
Post a Comment