Friday, July 11, 2014

കലാനികേതന്‍ എറണാകുളത്തും



കൊച്ചി
ദക്ഷിണേന്ത്യയില്‍ വനിതകള്‍ക്കു മാത്രമായുള്ള പ്രശസ്‌ത വസ്‌ത്രവ്യാപാര ശൃംഖലയായ കലാനികേതന്‍ എറണാകുളത്തും പ്രവര്‍ത്തനം തുടങ്ങി. കേരളത്തിലെ സ്‌ത്രീ ഫാഷന്‍ സങ്കല്‍പ്പങ്ങളെ അപ്പാടെ മാറ്റിമറിക്കാന്‍ പോകുന്ന കലാനികേതന്‍ മാളിന്റെ ഉദ്‌ഘാടനം പ്രശസ്‌ത സിനിമാ താരങ്ങളായ അമല പോളും ലക്ഷ്‌മി റായിയും ചേര്‍ന്നു നിര്‍വഹിച്ചു.
ആന്ധ്രാപ്രദേശിലെ പ്രമുഖ നഗരങ്ങളിലും ബാംഗ്ലൂരിലും ചെന്നൈയിലും ശ്രദ്ധേയമായ സാന്നിധ്യമുറപ്പിച്ച കലാനികേതന്‍ എറണാകുളത്ത്‌ എംജി റോഡില്‍ ഷേണായീസ്‌ തീയേറ്ററിനു മുന്നില്‍ അഞ്ച്‌ നില കെട്ടിടത്തിലാണ്‌ പ്രവര്‍ത്തനം ആരംഭിച്ചത്‌. എറണാകുളത്തെ ഏറ്റവും വലിയ വനിതാ ഷോപ്പിംഗ്‌ മാളാണിത്‌. കലാനികേതന്‌ ദക്ഷിണേന്ത്യയില്‍ 60ഓളം ഷോറൂമുകളാണുള്ളത്‌.
വനിതകള്‍ക്കു മാത്രമായുള്ള ഈ വിശാലമായ എക്‌സ്‌ക്ലൂസീവ്‌ ഫാഷന്‍ വസ്‌ത്ര ഷോപ്പിംഗ്‌ മാളില്‍ വിവാഹ വസ്‌ത്രങ്ങള്‍ മുതല പാശ്ചാത്യ ഫാഷനുകള്‍ വരെ ലഭ്യം. അതിമനോഹരങ്ങളായ ഘാഗ്രകള്‍, കാഞ്ചീവരം പട്ട്‌ ,സാല്‍വാറുകള്‍, ഡിസൈനര്‍ സാരികള്‍, ഫാന്‍സി സാരികള്‍, പൈത്താനീസ്‌, ഉപ്പുഡാസ്‌, ഗഡ്‌വാള്‍, പടോലാസ്‌,പ്യുവര്‍ സാരി കോട്ടാസ്‌, ബനാറാസ്‌ ,ഡ്രസ്‌ മെറ്റീരിയലുകള്‍ എന്നിവയടക്കും വസ്‌ത്രങ്ങളുടെ വിപുലമായ ശേഖരമാണ്‌ ഇവിടെയുള്ളത്‌.
പരമ്പരാഗതവും പാശ്ചാത്യവും സമകാലികവുമായ വ്‌സ്‌ത്രങ്ങളുടെയെല്ലാം കലവറയാണ്‌ കലാനികേതന്‍, വിവാഹത്തിനും മറ്റു ചടങ്ങുകള്‍കകും ആവശ്യമായ എല്ലാ വിധത്തിലുള്ള സെലക്‌ഷനും ഇവിടെയുണ്ട്‌. ചെറിയ കുട്ടികള്‍ക്കായി കിഡ്‌സ്‌ വെയര്‍ വിഭാഗവും ഇവിടെയുണ്ട്‌.

No comments:

Post a Comment

23 JUN 2025 TVM