Friday, July 11, 2014

മലബാര്‍ ഗോള്‍ഡില്‍ അസ്‌വയുടെ മണവാട്ടി ആഭരണ ശേഖരം







കൊച്ചി :
ധുനിക ഇന്ത്യന്‍ മണവാട്ടിമാര്‍ക്കായി, അസ്‌വയുടെ ബ്രൈഡല്‍ ശേഖരം വിപണിയില്‍ എത്തി. ജിപ്‌സി ബ്രൈഡ്‌, കണ്ടംപററി ബ്രൈഡ്‌,
ബ്രൈഡ്‌ ടുബി, എക്‌സോട്ടിക്‌ ബ്രൈഡ്‌, ട്രഡീഷണല്‍ ബ്രൈഡ്‌ എന്നീ നെക്‌ലസുകള്‍ അസ്‌വ സ്വര്‍ണാഭരണ ശേഖരത്തില്‍ ഉള്‍പ്പെടുന്നു.
70 ഗ്രാം മുതല്‍ 300 ഗ്രാം വരെ ഉള്ള ശ്രേണിയില്‍ അസ്‌വ ആഭരണങ്ങള്‍ ലഭ്യമാണ്‌. മലബാര്‍ ഗോള്‍ഡ്‌ ആന്‍ഡ്‌ ഡയമണ്ട്‌സ്‌ ലുലു സൂപ്പര്‍ മാര്‍ക്കറ്റ്‌, മലബാര്‍ ഗോള്‍ഡ്‌ എംജി റോഡ്‌, കല്യാണ്‍ ജ്വല്ലേഴ്‌സ്‌, വെങ്കിടേഷ നായിക്‌ ജ്വലറി എന്നിവിടങ്ങളില്‍ അസ്‌വ ആഭരണങ്ങള്‍ ലഭ്യമാണ്‌.
വീതി കൂടിയ നെക്‌ലസ്‌ ആണ്‌ ജിപ്‌സി ബ്രൈഡ്‌, ഭാരതത്തിന്റെയും പടിഞ്ഞാറിന്റേയും സങ്കലനം ആണ്‌ കണ്ടംപററി ബ്രൈഡ്‌.
വിവാഹപൂര്‍വ ചടങ്ങുകള്‍ക്ക്‌ അണിയാന്‍ ഉള്ളവയാണ്‌ ബ്രൈഡ്‌ ടുബി. തരുണ്‍ തഹിലിയാനിയുടെ ഭ്രമിപ്പിക്കുന്ന ഡിസൈന്‍ ആണ്‌ എക്‌സോട്ടിക്‌ ബ്രൈഡ്‌. ചുവപ്പിലും പിങ്കിലും പര്‍പ്പിളിലും ചാലിച്ചെടുത്ത എക്‌സോട്ടിക്‌ ബ്രൈഡിന്റെ രൂപകല്‍പന ഏതു മണവാട്ടിയേയും മോഹിപ്പിക്കും. ട്രഡീഷണല്‍ ബ്രൈഡ്‌ മറ്റൊരു വിസ്‌മയമാണ്‌.
വിവിധ രൂപത്തിലും ഭാവത്തിലും വര്‍ണങ്ങളിലും ലഭിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ ഏത്‌ ഇന്ത്യന്‍ അവസരങ്ങള്‍ക്കും ആഘോഷങ്ങള്‍ക്കും അനിവാര്യമാണ്‌.
ഒരു മണവാട്ടിക്ക്‌ പൂര്‍ണതയും വ്യക്തിത്വവും ലഭിക്കുന്നത്‌ അനുയോജ്യമായ ആഭരണങ്ങളിലൂടെയാണെന്ന്‌ അസ്‌വ നെക്‌ലസുകള്‍ വ്യക്തമാക്കുന്നു. 

No comments:

Post a Comment

23 JUN 2025 TVM