Friday, July 11, 2014

ഇരുമ്പയിര്‌ ദൗര്‍ലഭ്യം രൂക്ഷം ഇന്ത്യയിലേക്ക്‌ ഇറക്കുമതി തുടങ്ങി



കൊച്ചി: രാ
ജ്യത്തെ സ്റ്റീല്‍ നിര്‍മ്മാണ രംഗം നേരിടുന്ന ഇരുമ്പയിര്‌ ക്ഷാമം പരിഹരിക്കുന്നതിനായി ജെഎസ്‌ഡബ്ലിയു സ്റ്റീല്‍ ഈ സാമ്പത്തികവര്‍ഷം 60 ലക്ഷം മെട്രിക്‌ ടണ്‍ ഇരുമ്പയിര്‌ ഇറക്കുമതി ചെയ്യും.
ഇതിനു തുടക്കം കുറിച്ചുകൊണ്ട്‌ 1,70,000 ടണ്‍ ഹൈ ഗ്രേഡ്‌ ഇരുമ്പയിരുമായി ആദ്യ കപ്പല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും ആന്ധ്രയിലെ കൃഷ്‌ണപട്ടണം തുറമുഖത്ത്‌ എത്തി. അടുത്ത ഏതാനും ദിവസങ്ങളിലായി മൂന്നു കപ്പലുകള്‍ കൂടി തുറമുഖത്ത്‌ എത്തിച്ചേരും. ഇതോടെ അഭ്യന്തര കമ്പോളത്തില്‍ ഇപ്പോള്‍ നേരിടുന്ന സ്‌റ്റീല്‍ നിര്‍മ്മാണത്തിലെ പ്രതിസന്ധിക്കു പരിഹാരമാകും. ഇരുമ്പയരിന്റെ ഖനനം സംബന്ധിച്ചു മിക്ക സംസ്ഥാനങ്ങളും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്നു കഴിഞ്ഞ കുറെനാളുകളായി അഭ്യന്തര സ്റ്റീല്‍ ഉല്‍പ്പാദന രംഗം വന്‍ ക്ഷാമം നേരിടുകയായിരുന്നു.
ഒഡീഷയിലെ ഇരുമ്പ്‌ ഖനികള്‍ അടുത്തിടെ അടച്ചതാണ്‌ പ്രതിസന്ധിക്കു തുടക്കം. അതേപോലെ കര്‍ണാടകയിലെയും ഗോവയിലേയും ഇരുമ്പയിര്‌ ഖനികള്‍ തുറക്കുന്നതും വൈകി. ഈ സാഹചര്യത്തില്‍ എല്ലാ മാസവും പത്തുലക്ഷം മെട്രിക്‌ ടണ്‍ ഇരുമ്പയിര്‌ എന്നനിലയില്‍ ഓരോ മാസവും ഇടരുമ്പയിര്‌ ഇറക്കുമതി ചെയ്യുന്നതിനും നിലവിലുള്ള ഉല്‍പ്പാദനശേഷി പരമാവധി ഉപയോഗപ്പെടുത്താനും തീരുമാനിച്ചതായി ജെഎസ്‌ഡബ്ലിയു സ്റ്റീല്‍ എംഡിയും ഗ്രൂപ്പിന്റെ സിഎഫ്‌ഒയുമായ ശേഷഗിരി റാവു പറഞ്ഞു. കഴിഞ്ഞ 12 മാസമായി രാജ്യാന്തര വിപണിയില്‍ ഇരുമ്പയിരിന്റെ വില ഏകദേശം 30ശതമാനം വരെ ഇടിയുകയും ഇന്ത്യയില്‍ സ്റ്റീല്‍ വില കുതിച്ചുകയറുന്ന സാഹചര്യവും ആണ്‌ ഇറക്കുമതിയെക്കുറിച്ചു ആലോചിക്കാന്‍ ഇടയാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...