കൊച്ചി : കാന്‍ ചലച്ചിത്രമേളയില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്‌തതിന്റെ 15-ാം വര്‍ഷം ആഘോഷിക്കുകയാണ് ഐശ്വര്യറായ് ബച്ചന്‍. ഒപ്പം ഐശ്വര്യറായിയുടെ സിഗ്നേച്ചര്‍ ലുക്ക്, ലോ റിയല്‍, പാരീസ് ഇന്‍ഫാളിബിള്‍ ശേഖരത്തിന്റെ 19 വര്‍ഷവും.
ലോകസിനിമയ്‌ക്കും സൗന്ദര്യത്തിനും തുല്യപ്രാധാന്യം നല്‍കുന്ന കാന്‍ ചലച്ചിത്രമേളയില്‍ ഐശ്വര്യറായ് മേയ് 13, 14 തീയതികളില്‍ പങ്കെടുക്കും. 15, 16 തീയതികളില്‍ സോനവും പാരീസില്‍ എത്തും. ലോ റിയല്‍ പാരീസിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരാണ് ഐശ്വര്യയും സോനവും.
കാന്‍ ചലച്ചിത്രമേളയോടനുബന്ധിച്ച് ഐശ്വര്യറായിയുടെ സിഗ്നേച്ചര്‍ലുക്ക് ആയ, പാരീസ് ഇന്‍ഫാളിബിള്‍ നെവര്‍ ഫെയില്‍ മേക്ക് അപ്പ് ശേഖരം ലോ റിയല്‍ പാരീസ് അവതരിപ്പിക്കും.
ലോക സിനിമയേയും സൗന്ദര്യത്തേയും ഒരുപോലെ ആദരിക്കുന്ന കാന്‍ ചലച്ചിത്രോത്സവ വേദിയില്‍ ഇന്ത്യയേയും ലോ റിയല്‍ പാരീസിനേയും പ്രതിനിധാനം ചെയ്യുന്നതില്‍ അഭിമാനം ഉണ്ടെന്ന് ഐശ്വര്യറായ് പറഞ്ഞു. കാന്‍ ചലച്ചിത്രമേളയിലെ തന്റെ 15 വര്‍ഷങ്ങള്‍ 15 നിമിഷം പോലെയാണ് കടന്നു പോയതെന്ന് അവര്‍ അറിയിച്ചു.
കഴിഞ്ഞ 19 വര്‍ഷങ്ങളില്‍ കാന്‍ മേളയില്‍, ഏറ്റവും വിപുലമായ ബ്യൂട്ടി ട്രെന്‍ഡുകളാണ് ലോ റിയല്‍ പാരീസ് അവതരിപ്പിച്ചതെന്ന് ലോ റിയല്‍ പാരീസ് ജനറല്‍ മാനേജര്‍ രാഗ്‌ജീവ് ഗാര്‍ഗ് പറഞ്ഞു. ടച്ച് അപ്പ് ആവശ്യമില്ലാത്ത 24 മണിക്കൂര്‍ വരെ നീണ്ടു നില്‍ക്കുന്ന സമ്പൂര്‍ണ്ണ പ്രൊഫഷണല്‍ മേക്ക് അപ് ശേഖരമാണ് ലോ റിയല്‍ പാരീസിന്റെ ഇന്‍ഫാളിബിള്‍ കളക്ഷന്‍. പടരാത്തവയും മങ്ങലേല്‍ക്കാത്തവയും ആണ് ഇവ.
ഇന്‍ഫാളിബിള്‍ സില്‍ക്കിസൈം, ഐ പെന്‍സിലുകള്‍, ലിക്വിഡ് ഫൗണ്ടേഷന്‍, പ്രസ് പൗഡര്‍, ലിപ്‌സ്റ്റിക്കുകള്‍, ലെഗ്ലോസ്, ലിപ് ലൈനുകള്‍ എന്നിവയെല്ലാം ലോ റിയല്‍ പാരീസ് ശേഖരത്തില്‍ ഉള്‍പ്പെടും
No comments:
Post a Comment