Friday, May 6, 2016

ട്രാന്‍സ്‌ഫാസ്റ്റ്‌ റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു


യുഎസ്‌എയില്‍ നിന്നുള്ള പണമടവുകള്‍ക്ക്‌ ട്രാന്‍സ്‌ഫാസ്റ്റ്‌ റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു


കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക്‌ ഇന്ത്യന്‍ രൂപയില്‍ ഇന്ത്യയിലേക്ക്‌ഓണ്‍ലൈനായി പണം ഇടപാടു നടത്തുന്നതിന്‌ സഹായകരമാകുംവിധം ട്രാന്‍സ്‌ഫാസ്റ്റ്‌
റെമിറ്റന്‍സ്‌ എല്‍എല്‍സിയുമായി ഫെഡറല്‍ ബാങ്ക്‌ കൈകോര്‍ക്കുന്നു. ലോകത്തെമ്പാടുമുള്ള ഇടപാടുകാര്‍ക്ക്‌ മറ്റു രാജ്യത്തേക്ക്‌ പണമടയ്‌ക്കല്‍ സാധ്യമാക്കുന്ന പ്രമുഖ ഓമ്‌നി ചാനല്‍ പ്രൊവൈഡറാണ്‌ ട്രാന്‍സ്‌ഫാസ്റ്റ്‌. അമേരിക്ക, ഏഷ്യ, യൂറോപ്പ്‌, ആഫ്രിക്ക തുടങ്ങിയ 120ല്‍പരംരാജ്യങ്ങളിലായി
മികച്ച ശൃംഖലയാണ്‌ കമ്പനിയുടെ കീഴിലുള്ളത്‌. 

ഈ സഹകരണത്തിലൂടെ അമേരിക്കയിലുള്ള പ്രവാസി ഇടപാടുകാര്‍ക്ക്‌ തങ്ങളുടെ അമേരിക്കയിലെ ബാങ്ക്‌ അക്കൗണ്ടില്‍ നിന്ന്‌്‌ ഇന്ത്യയിലെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക്‌ പെട്ടെന്നു പണം കൈമാറാന്‍ സാധിക്കും. ഡെബിറ്റ്‌, ക്രെഡിറ്റ്‌കാര്‍ഡുകള്‍ ഉപയോഗിച്ചും സാധ്യമാണ്‌. വേേു:െ//േൃമിളെമേെ.രീാ/ലെിറാീില്യീേശിറശമഎന്ന വെബ്‌സൈറ്റില്‍ അക്കൗണ്ട്‌ ഉണ്ടാക്കിയോ
ഐഒഎസ്‌, ആന്‍ഡ്രോയ്‌ഡ്‌ഫോണുകളില്‍ ട്രാന്‍സ്‌ഫാറ്റ്‌ ആപ്‌ ഡൗണ്‍ലോഡ്‌ചെയ്‌തെടുത്തോ
ഇടപാടുകാര്‍ക്ക്‌ ഇന്ത്യയിലേക്കു ഇത്തരത്തില്‍ പണം അയക്കാം. 

അമേരിക്കയിലെ ഇടപാടുകാര്‍ക്ക്‌ കുറഞ്ഞ ചെലവിലുംമെച്ചപ്പെട്ട കൈമാറ്റ നിരക്കിലുംവേഗത്തിലും എളുപ്പത്തിലുംതുക കൈമാറാന്‍ ഈ സൗകര്യം ഉപയോഗിക്കാനാകുമെന്ന്‌ ഫെഡറല്‍ ബാങ്ക്‌ ചീഫ്‌ ജനറല്‍ മാനേജരുംകേരള നെറ്റ്‌വര്‍ക്ക്‌ മേധാവിയുമായ വര്‍ഗീസ്‌കെ.ഐ പറഞ്ഞു. 4.99 ഡോളര്‍ മാത്രംകൈമാറ്റ ചാര്‍ജ്‌ നല്‍കി 24 മണിക്കൂറിനുള്ളില്‍ ക്രെഡിറ്റ്‌ സാധ്യമാക്കുന്ന ഫാസ്റ്റ്‌ട്രാക്ക്‌, മൂന്നു മുതല്‍ അഞ്ചുവരെ ദിവസത്തിനുള്ളില്‍കൈമാറ്റ ചാര്‍ജ്‌ഇല്ലാതെതന്നെ ഉയര്‍ന്ന കൈമാറ്റ നിരക്കില്‍ ക്രെഡിറ്റ്‌ സാധ്യമാകുന്ന വാല്യുപ്ലസ്‌ എന്നീ രണ്ട്‌ സേവനങ്ങളില്‍ ഏതുവേണമെങ്കിലും ഇടപാടുകാര്‍ക്ക്‌ തെരഞ്ഞെടുക്കാം. 


No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...