Friday, May 6, 2016

വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ടെര്‍മിനലിന്‌ മികച്ച നേട്ടം




കൊച്ചി : ഡി പി വേള്‍ഡ്‌ നടത്തിവരുന്ന വല്ലാര്‍പാടം അന്താരാഷ്ട്ര കണ്ടെയ്‌നര്‍ ട്രാന്‍സ്‌ഷിപ്പ്‌മെന്റ്‌ ടെര്‍മിനലിന്‌ പുതിയ സാമ്പത്തിക വര്‍ഷത്തിന്‌ മികച്ച തുടക്കം. ചരിത്രത്തിലാദ്യമായി ഒരു മാസം നാല്‍പതിനായിരത്തില്‍ അധികം ടി ഇ യു കണ്ടെയ്‌നറുകളാണ്‌ ഏപ്രിലില്‍ കൈകാര്യം ചെയ്‌തത്‌ . മുന്‍ വര്‍ഷത്തെ ഏപ്രില്‍ മാസത്തെ അപേക്ഷിച്ച്‌ 29% വര്‍ദ്ധനയുണ്ടായി.
ശരിയായ ദിശയില്‍ ആരോഗ്യകരമായ മുന്നേറ്റം നടന്നുവരുന്നതില്‍ സന്തോഷമുണ്ടെന്ന്‌ ഡി പി വേള്‍ഡ്‌ കൊച്ചിയുടെ സി.ഇ.ഒ ജിബു കുര്യന്‍ ഇട്ടി പറഞ്ഞു. 2016 ജനുവരി-മാര്‍ച്ച്‌ കാലയളവില്‍ 32% വളര്‍ച്ചയുണ്ടായി.
കൊച്ചി പോര്‍ട്ട്‌ ട്രസ്റ്റുമായി സഹകരിച്ച്‌ പുതിയ സര്‍വ്വീസുകള്‍ ആരംഭിക്കുവാന്‍ സാധിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍തന്നെ പ്രധാന ഷിപ്പിംഗ്‌ ലൈനുകളുമായി കണക്ടീവിറ്റി ഉണ്ട്‌. ദക്ഷിണേന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന്‌ ചരക്കെത്തിക്കുവാന്‍ വിപുലമായ റോഡ്‌-റെയില്‍ സംവിധാനം നിലവിലുണ്ട്‌.

No comments:

Post a Comment

പവിഴം അരി വാങ്ങുന്നവര്‍ക്ക് സ്വര്‍ണ്ണനാണയങ്ങള്‍ വരെ ലഭിക്കുന്ന കോംബോ ഓഫര്‍

  കൊച്ചി: അരിയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും, ഉല്‍പാദന - വിതരണ സ്ഥാപനമായ അരിക്കാര്‍ ഫുഡ്സിന്‍റെ പവിഴം ബ്രാന്‍ഡ് അരി വാങ്ങുന്ന ഉപഭോക്താക്കള്...