Friday, May 6, 2016

ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍ ലുലു എക്‌സ്‌ചേഞ്ച്‌ സിഇഒ അദീബ്‌ അഹമ്മദും


ഫോബ്‌സിന്റെ അറബ്‌ ലോകത്തെ ടോപ്‌ ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍
ലുലു എക്‌സ്‌ചേഞ്ച്‌ സിഇഒ അദീബ്‌ അഹമ്മദും


ദുബായ്‌: ഫോബ്‌സ്‌ മിഡ്‌ല്‍ ഈസ്‌റ്റ്‌ പ്രഖ്യാപിച്ച അറബ്‌ ലോകത്തെ ടോപ്‌ ഇന്ത്യന്‍ ലീഡേഴ്‌സ്‌ പട്ടികയില്‍ ലുലു ഇന്റര്‍നാഷനല്‍ എക്‌സ്‌ചേഞ്ച്‌ ഗ്രൂപ്പ്‌ സിഇഒ അദീബ്‌ അഹമ്മദ്‌ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ഇടം പിടിച്ചു. നൂറു പേരുടെ പട്ടികയില്‍ 91 പേരും യുഎഇയില്‍ നിന്നുള്ളവരാണ്‌. പാം ജുമൈറയിലെ വാല്‍ഡോര്‍ഫ്‌ അസ്റ്റോറിയയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാരാന്‍ ബഹുമതികള്‍ സമ്മാനിച്ചു. 2009-ല്‍ അദീബ്‌ അഹമ്മദ്‌ ആയതിനു ശേഷം മികച്ച വളര്‍ച്ചയാണ്‌ ലുലു എക്‌സ്‌ചേഞ്ച്‌ കാഴ്‌ചവെച്ചത്‌. കമ്പനിക്കിപ്പോള്‍ 9 രാജ്യങ്ങളിലായി 125 ശാഖകളുണ്ട്‌.

No comments:

Post a Comment

23 JUN 2025 TVM