കൊച്ചി: ഐസിഐസിഐ ഡയറക്‌ട് ഡോട്ട് കോം ഉപഭോക്താക്കള്‍ക്കു
സിബില്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോര്‍ ലഭ്യമാക്കുക, വ്യക്തിഗത വായ്‌പ സംബന്ധിച്ച
വിവരങ്ങള്‍ നല്‍കുക തുടങ്ങിയ ലക്ഷ്യത്തോടെ ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡും
സിബിലും കൈകോര്‍ക്കും.
ഇടപാടുകാരന്റെ നിക്ഷേപം, വായ്‌പ എന്നിവ സംബന്ധിച്ച
വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി അപ്‌ഡേറ്റ് ചെയ്യുന്ന സേവനം ഇന്ത്യയില്‍
ആദ്യമായിട്ടാണ് ലഭ്യമാക്കുന്നത്. ഐസിഐസിഐ ഡയറക്‌ട് ഡോട്ട് കോം ഇടപാടുകാര്‍ക്കു
ചെറിയ ഫീസ് ഈടാക്കിയാണ് ഈ സേവനം നല്‍കുന്നത്.
ഐസിഐസിഐ ഡയറക്‌ട്
ഉപഭോക്താവിന് ഓണ്‍ലൈനായി അവന്റെ അക്കൗണ്ടില്‍ പ്രവേശിച്ച് വിവരങ്ങള്‍
പരിശോധിക്കുകയും റിപ്പോര്‍ട്ടു എടുക്കുകയും ചെയ്യാം. ഇതുമൂലം കെവൈസി
നപടിക്രമങ്ങളിലൂടെ വീണ്ടും കടന്നുപോകുന്നത് ഒഴിവാക്കാന്‍ സാധിക്കും.
ഐസിഐസിഐ
ഡയറക്‌ട് ഡോട്ട്‌കോം ഇടപാടുകാര്‍ക്ക് എവിടെയിരുന്നുകൊണ്ടും അവരുടെ നിക്ഷേപം,
വായ്‌പ, സിബല്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോര്‍ തുടങ്ങിയ നിരീക്ഷിക്കുകയും
റിപ്പോര്‍ട്ട് എടുക്കുകയും ചെയ്യാമെന്ന് ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്
ഇന്‍വെസ്റ്റ്‌മെന്റ്‌സ് അഡൈ്വസറി സര്‍വീസസ് ഹെഡ് അഭിഷേക് മാത്തൂര്‍ പറഞ്ഞു.
``ഇന്ന് വായ്‌പയില്‍ നല്ലൊരു പങ്കും ലഭിക്കുന്നത് അപേക്ഷകന്റെ സിബില്‍
റിപ്പോര്‍ട്ട്, സിബിള്‍ ട്രാന്‍സ് യൂണിയന്‍ സ്‌കോര്‍ എന്നിവ പരിശോധിച്ചാണ്.
വായ്‌പയുടെ ടേംസ് ആന്‍ഡ് കണ്ടീഷനേയും സിബില്‍ സ്‌കോര്‍ സ്വാധീനിക്കുന്നുണ്ട്.
ഉയര്‍ന്ന സ്‌കോര്‍ ലളിതമായ നിബന്ധനകളില്‍ വായ്‌പ ലഭ്യമാക്കാന്‍ സഹായിക്കുന്നു.''
സിബില്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഹര്‍ഷല ചന്ദോര്‍ക്കര്‍ പറഞ്ഞു.
ഐസിഐസിഐ
ഡയറക്‌ട് ഡോട്ട്‌കോം 38 ലക്ഷത്തിലധികം ഇടപാടുകാര്‍ക്ക് വൈവിധ്യമാര്‍ന്ന ധനകാര്യ
സേവനങ്ങള്‍ നല്‍കിവരുന്നു.
No comments:
Post a Comment